November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാലാവസ്ഥാ വ്യതിയാനം : കാനഡ 2100-ഓടെ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ 2.8 ട്രില്യൺ ഡോളർ ചെലവിടേണ്ടി വരുമെന്ന് റിപ്പോർട്ട്

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ആഗോളതാപനം അനിയന്ത്രിതമായി ഉയരുന്നത് തുടരുകയാണെങ്കിൽ, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് രണ്ട് ട്രില്യണിലധികം ഡോളർ ചെലവിടേണ്ടിവരുമെന്ന് പുതിയ റിപ്പോർട്ട്. ഒന്റിലെ കിംഗ്‌സ്റ്റണിലുള്ള ക്വീൻസ് യൂണിവേഴ്‌സിറ്റിയിലെ സ്മിത്ത് സ്‌കൂൾ ഓഫ് ബിസിനസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിൾ ഫിനാൻസ് (ഐഎസ്‌എഫ്) ആണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

റിപ്പോർട്ടിൽ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടം 2100-ഓടെ ഏകദേശം 2.8 ട്രില്യൺ ഡോളറാകുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2050 വരെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടം ക്രമാനുഗതമായി വർദ്ധിക്കുകയും, അത് 2070 ന് ശേഷം കുത്തനെ ഉയരുകയും ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നഷ്‌ടമായ ജൈവവൈവിധ്യം, സമുദ്രനിരപ്പ് ഉയരൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന കാട്ടുതീ, വെള്ളപ്പൊക്കം എന്നിവയിൽ നിന്നുള്ള ഇൻഫ്രാസ്ട്രക്ചർ നാശം തുടങ്ങിയ സംഭവങ്ങളിൽ നിന്ന് കാനഡ അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ അടിസ്ഥാനമാക്കിയുള്ളതാണ് കണക്കുകൾ. ആഗോള താപനില വർദ്ധനവ് കാനഡയെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

About The Author

error: Content is protected !!