November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

‘ആർആർആർ’ & ‘കെജിഎഫ് ചാപ്റ്റർ 2’ കാനഡയിൽ ആസ്വദിക്കാം 8 ഡോളറിൽ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കാനഡയിൽ പ്രദർശനത്തിനെത്തിയ തെന്നിന്ത്യൻ ചിത്രങ്ങളായ ‘കെജിഎഫ് ചാപ്റ്റർ 2’, ‘ആർആർആർ’ ഇതിനകം തന്നെ വൻ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. കാനഡയിൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എല്ലാ ഷോകളും ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. ഇപ്പോൾ 8 ഡോളറിൽ ഈ സിനിമകളുടെ മലയാളം പതിപ്പുകൾ ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽചിറ.

ആൽബിയോൺ സിനിമാസ് എറ്റോബികോക്, വുഡ്‌സൈഡ് സിനിമാസ് സ്കാർബ്രോ, യോർക്ക് സിനിമാസ് റിച്ച്മൗണ്ട് ഹിൽ, സെൻട്രൽ പാർക്ക് വേ സിനിമാസ് മിസ്സിസാഗാ എന്നിവിടങ്ങളിലാണ് എട്ട് ഡോളർ നിരക്കിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.

രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ‘ആർ ആർ ആർ’ റിൽ രാം ചരണും ജൂനിയർ എൻ ടി ആറുമാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കാനഡയിൽ ബിജു തയ്യിൽച്ചിറയുടെ നേതൃത്വത്തിൽ ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. കാനഡയിൽ ഗംഭീര തിയേറ്റർ റിലീസ് ആണ് ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽചിറ ഒരുക്കിയത്. മികച്ചൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രമെന്ന് ഉറപ്പ് തരുന്ന പ്രതികരണമാണ് പ്രേഷകരുടെ ഇടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ഭട്ട് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണി നിരക്കുന്നുണ്ട്. ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി, ഡെയ്സി എഡ്ജർ ജോൺസൺ തുടങ്ങിയ ഹോളിവുഡ് താരങ്ങളും സിനിമയിലുണ്ട്. അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. DVV എന്റർടൈൻമെന്റ്‌സിന്റെ ഡി.വി.വി. ദനയ്യ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ബാഹുബലിക്കു ശേഷം ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയ സീക്വൽ ആയിരുന്നു കെജിഎഫിന്റേത് (KGF Chapter 2). റോക്കി ഭായിയുടെ രണ്ടാം വരവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കാനഡയിലെ മലയാളി പ്രേക്ഷകർ. ‘കെജിഎഫ് ചാപ്റ്റർ 2’ തങ്ങളുടെ പ്രതീക്ഷ കാത്തുവെന്ന പൊതു അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ഉയർന്നത്. നാലു വർഷങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്.

കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. ഹോംബാലെ ഫിലിംസ് ബ്രാൻഡിന് കീഴിൽ വിജയ് കിരഗന്ദൂർ നിർമ്മിച്ച ‘കെജിഎഫ് ചാപ്റ്റർ 2’വിന്റെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത് പ്രശാന്ത് നീൽ ആണ്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങിയവരാണ് ത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാനഡയിൽ ബിജു തയ്യിൽച്ചിറയുടെ നേതൃത്വത്തിൽ ടൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ആണ് ചിത്രം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

About The Author

error: Content is protected !!