November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മെയ് 23 മുതൽ 12 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് ഒന്റാരിയോയിൽ കോവിഡ് വാക്സിൻ അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്യാം

ഒന്റാറിയോ  : 12 നും 17 നും ഇടയിൽ പ്രായമുള്ള ഒന്റാറിയോ യുവാക്കൾക്ക് സർക്കാർ ഞായറാഴ്ച രാവിലെ മുതൽ കോവിഡ് -19 വാക്സിൻ അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മെയ് 23 ഞായറാഴ്ച് രാവിലെ 8 മുതൽ പ്രൊവിൻഷ്യൽ പോർട്ടൽ വഴിയോ തിരഞ്ഞെടുത്ത ഫാർമസികൾ വഴിയോ അപ്പോയിന്റ്മെൻറുകൾ  ബുക്ക് ചെയ്യാം.

ഞായറാഴ്ചയോടെ 12 വയസ്സ് തികയാത്തവർക്കായി പ്രൊവിൻസിന്റെ കോൾ സെന്റർ (1-833-943-3900)(ബധിരരോ, ശ്രവണ വൈകല്യമുള്ളവരോ, സംസാരശേഷിയില്ലാത്തവരോ ആയ ആളുകൾക്ക് 1-866-797-0007 ) വഴിയോ അല്ലെങ്കിൽ പൊതുജനാരോഗ്യ യൂണിറ്റുകൾ വഴിയോ പിന്നീടുള്ള തീയതിയിലേക്ക് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാമെന്ന് ഗവണ്മെന്റിന്റെ റിലീസിൽ അറിയിച്ചു.12 വയസിനും അതിൽ കൂടുതലുമുള്ള എല്ലാ യുവാക്കൾക്കും ജൂൺ അവസാനിക്കുന്നതിനുമുമ്പ് ആദ്യത്തെ ഡോസും ഓഗസ്റ്റ് അവസാനത്തോടെ രണ്ടാമത്തെ ഡോസും സ്കൂൾ വർഷത്തിന്റെ ആരംഭത്തിൽ തന്നെ ലഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകീ. മൊബൈൽ ക്ലിനിക്കുകൾ, വാക്ക്-ഇൻ അപ്പോയിന്റ്മെൻറുകൾ എന്നിവ വഴി 12 വയസും അതിൽ കൂടുതലുമുള്ള യുവാക്കൾക്ക് വാക്സിനേഷൻ നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഫൈസർ-ബയോടെക് വാക്സിൻ മാത്രമാണ് 12 വയസും അതിൽ കൂടുതലുമുള്ളവർക്ക് നൽകാവുന്ന വാക്‌സിൻ ആയി ഹെൽത്ത് കാനഡ അംഗീകാരം നൽകിയിട്ടുള്ളത്. ജൂൺ അവസാനത്തോടെ 10 ദശലക്ഷത്തിലധികം ഒന്റേറിയക്കാർക്ക് ആദ്യത്തെ വാക്സിൻ ഡോസ് നൽകാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ അറിയിച്ചു.

About The Author

error: Content is protected !!