November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ആശങ്കയായി ‘സോംബി’ രോഗം; മനുഷ്യരിലേക്ക് പടരാൻ കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

വാക്‌സിനേഷൻ എടുത്തവർ ഒരുനാൾ സോമ്പികളായി മാറുമെന്ന അഭ്യൂഹങ്ങൾ ആന്റി-വാക്‌സെക്‌സറുകൾ പ്രചരിപ്പിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കാനഡയിലെ ചില സ്ഥലങ്ങളിൽ, ആശങ്ക പരത്തി ക്രോണിക് വേസ്റ്റിംഗ് ഡിസീസ് (CWD). നിരവധി മാനുകളാണ് ഇതിനോടകം രോഗം ബാധിച്ച് ചത്തത്. കാനഡയിലെ രണ്ട് പ്രവിശ്യകളിലെങ്കിലും – ആൽബെർട്ടയിലും സസ്‌കാച്ചെവാനിലും ഈ രോഗം പടർന്നിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

1996-ൽ സസ്‌കാച്ചെവാനിലെ ഒരു എൽക്ക് ഫാമിലാണ് ഈ രോഗം ആദ്യമായി കാനഡയിൽ സ്ഥിതീകരിക്കപ്പെടുന്നത്., പിന്നീട് വന്യജീവികളിലേക്കും പടർന്നു പിടിക്കുകയായിരുന്നു. ക്രോണിക് വേസ്റ്റിംഗ് ഡിസീസ് എന്നറിയപ്പെടുന്ന, മാരകമായ ന്യൂറോ ഡിജെനറേറ്റീവ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് 1960 കളിൽ അമേരിക്കലാണ്. പിന്നീട് കൊളറാഡോ, നെബ്രാസ്ക, ഒക്ലഹോമ, കാൻസസ്, മിന്നിസോട്ട, മൊൺടാന തുടങ്ങിയ പ്രദേശങ്ങളിലേക്കും പടർന്നുപിടിച്ചു. രോഗം പരത്തുന്നത് പ്രിയോണുകളാണ്, ജീവനില്ലാത്തതും കൊല്ലാൻ കഴിയാത്തതുമായ സോംബി പോലുള്ള രോഗകാരികളായ പ്രോട്ടീനുകൾ. ഇവ ഒരു മൃഗത്തെ ബാധിക്കുമ്പോൾ, അതിന്റെ തലച്ചോറിനെ തിന്നുതീർക്കുന്നു, ഇത് ഡിമെൻഷ്യയോട് സാമ്യമുള്ള ലക്ഷണങ്ങളുണ്ടാക്കുകയും ഒടുവിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) പ്രകാരം, മാൻ, എൽക്ക്, റെയിൻഡിയർ, സിക്ക മാൻ, മൂസ് എന്നിവയെ ബാധിക്കുന്ന ഒരു പ്രിയോൺ രോഗമാണ് സിഡബ്ല്യുഡി. ഇത് മൃഗങ്ങൾക്ക് മാരകമാണ്, ചികിത്സകളോ വാക്സിനുകളോ ഇല്ല.

അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീസിന്റെ ആദ്യ ലക്ഷണം. പിന്നീട് നടക്കുന്നരീതിയെ ഇത് ബാധിക്കും. തല താഴ്ത്തി നടക്കുക, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, വായിൽ നിന്ന് അമിതമായ ഉമിനീർ ഒലിക്കുക, അമിതമായ മൂത്രമൊഴിക്കൽ എന്നിവയാണ് ലക്ഷണങ്ങൾ. മനുഷ്യരോടുള്ള മാനുകളുടെ പേടിയും സിഡബ്ല്യുഡി രോഗം ബാധിച്ചാൽ നഷ്ടപ്പെടും.

ഈ രോഗലക്ഷണങ്ങൾ കാരണം, ചില നിരീക്ഷകർ സിഡബ്ല്യുഡിയെ “സോംബി രോഗം” എന്ന് വിളിക്കുന്നു, പ്രത്യേകിച്ചും മാൻ മൃഗങ്ങളിൽ നിന്ന് മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെ, പ്രത്യേകിച്ച് മൂത്രത്തിലൂടെയും ഉമിനീരിലൂടെയും രോഗം പടരുമെന്നതിനാൽ. രോഗബാധിതമായ മാനുകൾക്ക് ബാഹ്യമായ ലക്ഷണങ്ങൾ ഉണ്ടാകാൻ സിഡബ്ല്യുഡി-ക്ക് കുറച്ച് വർഷങ്ങൾ എടുത്തേക്കാം, ഇത് യഥാർത്ഥത്തിൽ രോഗത്തിന്റെ അവസാന ഘട്ടങ്ങളിൽ, ഒരുപക്ഷേ അവസാന മാസമോ മറ്റോ മാത്രമേ ഉണ്ടാകൂ. ഈ രോഗം ഇതുവരെ ആളുകളിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ല,

രോഗബാധിതരായ മാൻ അല്ലെങ്കിൽ എൽക്ക് മാംസം കഴിക്കുന്നതിലൂടെ “സോംബി രോഗം” മനുഷ്യരിലേക്ക് പടരാൻ കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒപ്പം അസുഖം ബാധിച്ച മാനിന്റെ മൃതദേഹം അലക്ഷ്യമായി കൈകാര്യം ചെയ്യുക, അവയുടെ സ്രവങ്ങളുമായി സമ്പർക്കം വരിക എന്നിവയും രോഗത്തിന് കാരണമായേക്കാമെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്നുണ്ട്.

About The Author

error: Content is protected !!