November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടൊറന്റോയിൽ വൻ മയക്കുമരുന്ന് വേട്ട; 29 കാരനായ ടൊറന്റോ നിവാസി പോലീസ് പിടിയിൽ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

രാജ്യം കണ്ട എക്കാലത്തെയും വലിയ ഒറ്റ ദിവസത്തെ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം ടൊറന്റോയിൽ നടന്നത്. 189 കിലോഗ്രാം കൊക്കെയ്നും 97 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. 30 മില്യൺ ഡോളർ അന്താരാഷ്ട്ര തലത്തിൽ വിലമതിക്കുമെന്ന് ടൊറന്റോ പോലീസ് വ്യക്തമാക്കി. 29 കാരനായ ഒരു യുവാവിനെതിരെ ടൊറന്റോ പോലീസ് കേസെടുത്തു, ഇത് സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരോധിത മയക്കുമരുന്ന് വേട്ടയാണ്.

ടൊറന്റോ പോലീസിന്റെ മയക്കുമരുന്ന് സ്ക്വാഡ് അംഗങ്ങൾ ഏപ്രിൽ 2 ന് യോങ് സ്ട്രീറ്റിനും ദി എസ്പ്ലനേഡിനും സമീപം അന്വേഷണം നടത്തുകയായിരുന്നു. 50 കിലോഗ്രാം കൊക്കെയ്ൻ കൈവശം വച്ചിരുന്ന 29 കാരനായ പ്രതിയെ പാർക്കിംഗ് സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൂടുതൽ അന്വേഷണത്തിനായി, പ്രതിയുമായി ബന്ധപ്പെട്ട ഒരു സ്റ്റാഷ് ഹൗസ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയും അവിടെ നിന്നും 139 കിലോ കൊക്കെയ്‌നും ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും 50,000 ഡോളർ പണവും കണ്ടെത്തുകയുണ്ടായെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് സൂക്ഷിക്കുന്നതിനും പ്രാദേശിക കമ്മ്യൂണിറ്റികൾക്ക് വിതരണം ചെയ്യുന്നതിനും ഈ സ്റ്റാഷ് ഹൗസ് ഉപയോഗിച്ചിരുന്നതായി ഇൻസ്പെക്ടർ മൻദീപ് മാൻ പറഞ്ഞു.

കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ കൈവശം വച്ചതിനും വിതരണം ചെയ്തതിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖലയിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു, കൂടാതെ വിവരം ലഭിക്കുന്നവർ ഡ്രഗ് സ്ക്വാഡുമായോ ക്രൈം സ്റ്റോപ്പർമാരുമായോ ബന്ധപ്പെടാൻ പോലീസ് അറിയിച്ചു.

About The Author

error: Content is protected !!