November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ കള്ളന്മാരുടെ അഴിഞ്ഞാട്ടമോ ; കാൽഗരി സിറ്റി ജീവനക്കാരെന്ന വ്യാജേന കള്ളന്മാർ വീട് കൊള്ളയടിച്ചതായി പരാതി

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

സിറ്റി ഓഫ് കാൽഗറിയിലെ ജീവനക്കാരായി വേഷമിട്ട ഒരു പുരുഷനും സ്ത്രീയും കഴിഞ്ഞ ബുധനാഴ്ച വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് റോയൽ ഓക്കിലെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ചതായി പരാതി നൽകി കാൽഗറിയിലെ ദമ്പതികൾ. ഏപ്രിൽ 6-ന് ഉച്ചയ്ക്ക് 1.45 ഓടെ സിറ്റി ഓഫ് കാൽഗറിയിൽ പ്രളയ സംബന്ധമായ ജോലി ചെയ്യുന്ന ജീവനക്കാരെന്ന വ്യാജേന വീടുകൾ തോറും കയറി ക്യാൻവാസ് ചെയ്യുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സംശയങ്ങൾ ഉണ്ടാകാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനമെന്നും പ്രദേശവാസികൾ പറയുകയുണ്ടായി.

ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തുകയായിരുന്നു കള്ളന്മാരുടെ പ്രധാന ലക്ഷ്യം ഇങ്ങനെ കണ്ടെത്തിയ വീടിന്റെ ബേസ്മെന്റിന്റെ ജനൽ തകർത്താണ് കള്ളന്മാർ അകത്ത് കടന്നതെന്നും പോലീസ് വ്യക്തമാക്കി. ഡിസൈനർ ഹാൻഡ്ബാഗുകൾ, ആഭരണങ്ങളും പണവും ഉൾപ്പെടെ മോഷണം പോയതായി പരാതിയിൽ പറയുന്നു. ഇതിനകം തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 3,000 ഡോളറിലധികം നഷ്ടമായെന്നും, ക്രെഡിറ്റ് കാർഡുകളിൽ നിന്ന് 10,000 ഡോളർ തട്ടിയെടുക്കാൻ ശ്രമിച്ചതായും ദമ്പതികൾ പറഞ്ഞു. മോഷ്ടാക്കളുടെ ദൃശ്യങ്ങളെല്ലാം സിസിടിവി ക്യാമെറയിൽ ലഭിച്ചിട്ടുണ്ടെന്നും, മോഷണം നടത്തി10 മിനിറ്റിനുള്ളിൽ പ്രതികൾ രക്ഷപെട്ടതായും പോലീസ് വ്യക്തമാക്കി. മോഷ്ട്ടാക്കളേ എത്രയും വേഗം കണ്ടെത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

കുറ്റവാളികളെ പിടികൂടാൻ കഴിയുമെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കാൽഗറി പോലീസ് സർവീസ് പറയുന്നു. സംശയിക്കുന്നവരുടെയും അവരുടെ വാഹനത്തിന്റെയും വിശദമായ വിവരണം അയൽക്കാർ നൽകിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമാകും എന്ന പ്രതീക്ഷയിലാണ് പോലീസ്.

കാനഡയിൽ ദിവസേന നിരവധി മോഷണങ്ങളാണ് നടക്കുന്നത്. പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുവെങ്കിലും മോഷണം പെരുകുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാൽ വിവരമറിയിരിക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കി.

About The Author

error: Content is protected !!