https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
ടൊറന്റോയിലെ ഷെർബോൺ സബ്‌വേ സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഗാസിയാബാദിൽ നിന്നുള്ള കാർത്തിക് വാസുദേവ് (21) ആണ് മരണപ്പെട്ടത്.
വൈകുന്നേരം അഞ്ച് മണിയോടെ സെന്റ് ജെയിംസ് ടൗണിലെ ഷെർബോൺ ടിടിസി സ്റ്റേഷനിലേക്കുള്ള ഗ്ലെൻ റോഡ് പ്രവേശന കവാടത്തിലായിരുന്നു ആക്രമണം നടന്നത്. കാർത്തിക് വാസുദേവന് പലതവണ വെടിയേറ്റാണ് ദൃസാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു ഓഫ് ഡ്യൂട്ടി പാരാമെഡിക്ക് കാർത്തിക്ന് പ്രാഥമിക ചികിത്സ നൽകുകയും, തുടർന്ന് സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
കാർത്തിക് സെനെക്ക യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ടൊറന്റോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാർത്തിക് വാസ്‌ദേവിന്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി. ജനുവരിയിലാണ് കാർത്തിക് കാനഡയിൽ എത്തിയത്. തുടർന്ന് ടൊറന്റോ ഡൗണ്ടൗൺ ഏരിയയിലെ ഒരു റസ്റ്റോറന്റിൽ ജോലി കിട്ടി. പാർട്ട് ടൈം ജോലിക്ക് പോകാനായി കാർത്തിക് ബസിൽ കയറാൻ പോവുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ് കാർത്തികിന് ജീവൻ നഷ്ടമായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ആറ് ദിവസം കൂടി വേണ്ടിവരുമെന്ന് കാനഡയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കാർത്തിക്കിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും.
അഞ്ചടി-ആറ് ഇഞ്ച് മുതൽ അഞ്ചടി-ഏഴ് ഇഞ്ച് വരെ ഉയരമുള്ള, ഇടത്തരം ശരീരപ്രകൃതിയുള്ള കറുത്തവർഗക്കാരനായ പുരുഷനാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഗ്ലെൻ റോഡിലൂടെ ഹോവാർഡ് സ്ട്രീറ്റിലേക്ക് ഒരു കൈത്തോക്കുമായി നടന്നുപോകുന്നതാണ് അവസാനമായി കണ്ടതെന്നും പോലീസ് പ്രതികരിച്ചു. അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
More Stories
ഒന്റാരിയോയിൽ മലയാളി വിദ്യാർത്ഥി അപകടത്തിൽ മരിച്ചു
സഡ്ബറി ഏരിയയിലെ വീട്ടിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി
മിസ്സിസാഗയിൽ യുവതി കുത്തേറ്റ് മരിച്ചു; ഇന്ത്യക്കാരനെതിരെ കൊലക്കുറ്റം ചുമത്തി