https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
യു കെയിൽ അഞ്ചു മലയാളി വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തെന്ന കേസിൽ മുഖ്യ പ്രതി റമീസ് അക്കര (28)ക്ക് എട്ടു വർഷത്തെ ജയിൽ ശിക്ഷയും കൂടാതെ ആജീവനാന്ത വിലക്കും വിധിച്ച് കോടതി. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിൽ ബ്രൈറ്റൻ ആൻഡ് ഹോവ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്. കൂട്ടു പ്രതികളെ മതിയായ തെളിവില്ലെന്ന കാരണത്താൽ വെറുതെ വിടുകയും ചെയ്തു.
കോഴിക്കോട് സ്വദേശിയായ റമീസ് അക്കര (28)യാണ് എട്ടു വർഷത്തെ ശിക്ഷ അനുഭവിക്കേണ്ടത്, ഒപ്പം ആജീവനാന്ത വിലക്കും നേരിടേണ്ടി വരും. കൂടുതൽ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ആവശ്യമായ തെളിവുകൾ ഇല്ലാതിരുന്ന കേസിൽ പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതികളെ കണ്ടെത്തിയത്.
റമീസ് അക്കര സെൻട്രൽ ലങ്കാഷെയർ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഈ കാര്യത്തിൽ സർവകലാശാല പ്രതികരിച്ചിട്ടില്ല. റമീസും കൂട്ട് പ്രതികളൂം ഏറെക്കാലമായി ബ്രൈറ്റണിലാണ് താമസിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുമായി പ്രതിക്കും കൂട്ടാളികൾക്കും മുൻപരിചയം ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. സെപ്റ്റംബർ 22-നു രാത്രി മദ്യപിച്ച നിലയിലയ പെൺകുട്ടിയെ പ്രതിയും കൂട്ടാളികളും താമസസ്ഥലത്തേക്ക് കൂട്ടികൊണ്ടു പോകുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. അവസരത്തിനൊപ്പം ലഭിച്ച സാഹചര്യം പ്രതികൾ മുതലാക്കുകയായിരുന്നു.
വളരെ സമർത്ഥമായി തെളിവുകൾ ശേഖരിച്ച പ്രത്യേക പോലീസ് സംഘം പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ഘട്ടത്തിൽ റമീസിന്റെ ഡിഎൻഎ സാമ്പിൾ പീഡനത്തിൽ ഉൾപ്പെട്ടതിന് ശക്തമായ തെളിവായി മാറുകയായിരുന്നു. ഇതിനെ തുടർന്ന് പ്രധാന പ്രതിയായ റമീസിനെ അറസ്റ്റ് ചെയുകയും ചെയ്തു. മറ്റു പ്രതികൾക്കെതിരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ലെങ്കിലും കൂടുതൽ പേർക്ക് ശിക്ഷ ലഭിക്കാൻ കഴിയും വിധം തെളിവുകൾ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. പ്രതികളിൽ മിക്കവർക്കും നാട്ടിൽ ഭാര്യയും കുട്ടികളും ഉള്ളവരുമാണ്.
മാതാപിതാക്കളെയും കുടുംബത്തെയും മറന്നുള്ള ആഡംബര ജീവിതവും, ആരും അറിയില്ല എന്ന ആത്മ വിശ്വാസവുമാണ് ലക്ഷങ്ങൾ മുടക്കി പഠിക്കാൻ വരുന്ന ചെറുപ്പക്കാരെ ഇത്തരം പ്രവർത്തികളിൽ എത്തിക്കുന്നതെന്ന് വ്യക്തമാണ്. നിയമങ്ങൾ അറിയാതെയും വിദേശ രാജ്യങ്ങൾ നൽകുന്ന വ്യക്തിസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിലും കുപ്രസിദ്ധമാണ് കുടിയേറ്റ വിദ്യാർത്ഥി സമൂഹങ്ങൾ ഏതൊരു നാടിനും ഭീക്ഷണിയാണ്. വിദേശ രാജ്യങ്ങളിൽ പഠനത്തിനായി പോകുന്ന മലയാളി വിദ്യാർഥികൾ സോഷ്യൽ മീഡിയയിലും സാമൂഹിക ജീവിതത്തിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന പാഠമാണ് ഇത് നൽകുന്നത്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന