November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ആഴ്ചയിൽ മൂന്ന് ദിവസം അവധി – കനേഡിയൻ‌ ജനതയുടെ സ്വപനം സാക്ഷത്കരിക്കുമോ?

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കനേഡിയൻ ജനതയുടെ ഭൂരിഭാഗവും നാല് ദിവസത്തെ പ്രവൃത്തി ദിനവും മൂന്ന് ദിവസത്തെ അവധിയും ആഗ്രഹിക്കുന്നു എന്നാണ് പുതിയ സർവേയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കാനഡയുടെ കയറ്റുമതിയെയും, ഉൽപ്പാദനക്ഷമതയെയും ബാധിക്കില്ലേ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്, എന്നാൽ ഇത്‌ സാധ്യമാക്കാൻ പദ്ധതിയുണ്ട് എന്നാണ് കനേഡിയൻ ജനത തന്നെ പറയുന്നത്.

ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ വോട്ടെടുപ്പ് അനുസരിച്ച്, സർവേയിൽ പങ്കെടുത്ത കനേഡിയൻമാരിൽ പകുതിയോളം പേരും മറ്റൊരു വാരാന്ത്യ ദിവസം ലഭിക്കാൻ ആഴ്ചയിൽ 30 മണിക്കൂർ ജോലി ചെയ്യുന്നതിലേക്ക് മാറാമെന്ന് പറയുന്നു, ഇതിലും വലിയൊരു കൂട്ടം അധികമായി ജോലി ചെയ്യാൻ തയ്യാറാണ് എന്നും പ്രതികരിച്ചു. ഒരു അധിക വാരാന്ത്യ ദിവസം ലഭിക്കുന്നതിന്, ആഴ്ചയിൽ നാല് ദിവസവും10 മണിക്കൂർ വീതം ജോലി ചെയ്യാൻ തയ്യാറാണെന്ന് 68% പേരും പ്രതികരിച്ചു.

1960-കൾ മുതൽ ആഴ്ചയിൽ 40 മണിക്കൂർ ജോലി എന്ന സ്റ്റാൻഡേർഡ് ആണ് കാനഡ തുടർന്ന് പോകുന്നത്. ചില വ്യവസായങ്ങൾ ഇതിനെ പിന്തുടരുന്നില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു, ചില കമ്പനികൾ മൂന്ന് ദിവസത്തെ അവധി നൽകുന്നുമുണ്ട് എന്നാണ് വോട്ടെടുപ്പിൽ പങ്കെടുത്ത പലരും ചൂണ്ടിക്കാണിക്കുന്നത്. ഇത്‌ കാനഡയുടെ ഉൽപ്പാദനക്ഷമതയെയും, കയറ്റുമതിയെയും ബാധിക്കുന്നില്ലായെന്നാണ് ഈ കമ്പനികൾ വ്യക്തമാക്കുന്നത്. എന്നാൽ എല്ലാ മേഖലയിലും ഇത്‌ പ്രാവർത്തികമാക്കാൻ പറ്റുമോ എന്നാണ് ചില തൊഴിൽ സംഘടനകൾ ചോദിക്കുന്നത്.

കനേഡിയൻ ജനത ഈ മോഡൽ‌ എല്ലാ മേഖലകളിലും ബാധകമാക്കാൻ‌ കുറച്ച് കാലമായി ആഗ്രഹിക്കുന്നുണ്ട്. 1980-കൾ മുതൽ കാനഡയിൽ മൂന്ന് ദിവസം അവധി നൽകണമെന്ന് വാദിക്കുന്ന സംഘനകൾ വരെ ഉണ്ട് ഇക്കൂട്ടത്തിൽ.

മൂന്ന് ദിവസത്തെ അവധി എന്ന നയത്തെ അനുകൂലമായി പ്രതികരിച്ചവർ ലിബറലുകളുമായും എൻഡിപിയുമായും രാഷ്ട്രീയമായി യോജിച്ചുപോകുമെന്നും വോട്ടെടുപ്പിൽ പറയുകയുണ്ടായി.

About The Author

error: Content is protected !!