https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
കാനഡയിലുടനീളം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. കോവിഡ്-19 നും, റഷ്യയുടെ ഉക്രൈൻ അധിനിവേശവും, കാലാവസ്ഥാ വ്യതിയാനവും തുടങ്ങി പല ഘടകങ്ങളും കാനഡയിലെ ഭക്ഷ്യ സുരക്ഷാ സമ്പ്രദായത്തെ ഇതിനകം തന്നെ താളംതെറ്റിച്ചിട്ടുണ്ട്. കൂടാതെ പണപ്പെരുപ്പം കൂടിയതും, തൊഴിലാളി ക്ഷാമം, ഉൽപ്പാദന വെല്ലുവിളികൾ, ഗതാഗത ചെലവുകൾ എന്നിവ കാനഡയിലെ ഭക്ഷ്യ മേഖലയെ ബാധിച്ചിട്ടുണ്ട്.
കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലും ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനാൽ തന്റെ ബജറ്റിന് അനുബന്ധമായി പണം കടം വാങ്ങേണ്ടി വന്നതായി പ്രദേശവാസി ഷ്ലിറ്റ് പറഞ്ഞു. വരുമാനത്തിലെ കുറവും ഭക്ഷണച്ചെലവ് കൂടുന്നതും മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് താങ്ങുന്നതിലും അപ്പുറമാണെന്ന് ഷ്ലിറ്റ് പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും ഭക്ഷ്യസുരക്ഷയില്ലാത്ത പ്രധാന മെട്രോപൊളിറ്റൻ പ്രദേശമാണ് സെന്റ് ജോൺസ്. കാനഡയിലുടനീളമുള്ള എല്ലാറ്റിന്റെയും വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇവിടെയാണ്.
കഴിഞ്ഞ വർഷം, സെന്റ് ജോൺസ് പ്രദേശത്ത് താമസക്കാർ ഉയർന്ന ഭക്ഷ്യവിലയുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് കാനഡയിലെ ഭക്ഷ്യസുരക്ഷാ സംഘടന സർവേ നടത്തി വിലയിരുത്തിയിരുന്നു. വില കൂടുന്നത് ഭക്ഷ്യ അരക്ഷിതത്വം സൃഷ്ട്ടിക്കുമെന്ന് ഞങ്ങൾക്കറിയാം, ഭക്ഷ്യ വസ്തുക്കളുടെ വിലകൾ ഉടൻ കുറയുമെന്ന് തോന്നുന്നില്ല, റഷ്യ ഉക്രൈൻ അധിനിവേശം നടത്തുന്നതിന് മുമ്പുതന്നെ ഭക്ഷ്യസുരക്ഷ ഭീഷണിയിലായിരുന്നുവെന്ന് മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ സാറ മാർട്ടിൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള 800 ദശലക്ഷം ആളുകൾ പട്ടിണി നേരിടുന്നു, കോവിഡ്-19 മൂലമുണ്ടായ ജൈവവൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, വിതരണത്തിലെ പ്രശ്നങ്ങൾ എന്നിവ ആഗോള ഭക്ഷ്യ സമ്പ്രദായത്തെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട് എന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന പറഞ്ഞു. റഷ്യയിൽ നിന്നും ഉക്രെയ്നിൽ നിന്നുമുള്ള ഗോതമ്പ് കയറ്റുമതി നിലച്ചതോടെ ആഗോളതലത്തിൽ 10 ശതമാനം വില ഉയരുമെന്ന് അവർ അഭിപ്രായപ്പെട്ടു.
എണ്ണവില ഉയരുന്നത്, ചരക്കുകളുടെയും ഗതാഗതത്തിന്റെയും ചെലവ് വർദ്ധിക്കുന്നതിനാൽ കാനഡയിലെ പലചരക്ക് മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുകയാണ്. ധാന്യ ഉൽപന്നങ്ങളിലെ വില വ്യതിയാനം ആദ്യം ബേക്കറിയെ ബാധിക്കും. എന്നാൽ കന്നുകാലികൾക്കുള്ള തീറ്റ കൂടുതൽ ചെലവേറിയതും മാംസം, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവയുടെ വിലയും വർദ്ധിക്കുന്നതിനാൽ സാധാരണക്കാരുടെ കീശ കാലിയാകുമെന്നുറപ്പാണ്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു