ഇന്ത്യ… നിങ്ങള്‍ കരയരുത്.. തളരരുത്.. കരുത്ത് പകരാന്‍ ഞങ്ങളുണ്ട്.. തകര്‍ന്നടിഞ്ഞ ഇന്ത്യയെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ കാനഡയുടെ സഹായ ഹസ്തം എത്തിക്കഴിഞ്ഞു. ഒന്നിന് ഒമ്പതായി ഇരട്ടിപ്പിച്ചാണ് കാനഡ ഇന്ത്യക്കുള്ള കരുതല്‍ എത്തിക്കുന്നത്. സാഹോദര്യത്തിന്.. സഹായത്തിന്.. സൗഹൃദത്തിന് ഭാഷയും ദേശവും കാലവും എന്തിന്, കൊറോണ പോലും അതിരുകള്‍ സൃഷ്ടിക്കുന്നില്ല എന്ന് കാനഡ തെളിയിക്കുന്നു,,
കൊവിഡ് കാലം ദുരിതം വിതച്ചു എന്നത് സത്യമെന്നിരിക്കിലും അത് ലോകത്തെ രാഷ്ട്രങ്ങളെ വൈരം മറന്ന് ചേര്‍ന്ന് നില്ക്കാന് പഠിപ്പിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാകില്ല. രാജ്യങ്ങള്‍ക്കിടയില്‍ സാഹോദര്യ ബോധം ഉണ്ടാകുന്നത് പ്രതിസന്ധികളിലാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 2 വര്‍ഷങ്ങള്‍ പ്രതിസന്ധി പൂര്‍ണവും സംഘര്‍ഷഭരിതവുമായിരുന്നു. ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളായി ലോകം വാഴ്ത്തുന്നവര്‍ പോലും നോക്കുകുത്തികളായി നില കൊണ്ടപ്പോള്‍ ഇന്ത്യയുടെ എല്ലാ പ്രതിസന്ധികളിലും ഇടപെട്ട രാജ്യം കാനഡ മാത്രമാണെന്ന് പറഞ്ഞാലും തെറ്റുണ്ടാകില്ല. ആപത്തില്‍ സഹായിച്ച ഇന്ത്യക്ക് അതിലുമധികമായി തിരിച്ചു നല്‍കിക്കൊണ്ടാണ് കാനഡ വീണ്ടും മാതൃകയാകുന്നത്.
ലോകത്ത് കൊവിഡ് തരംഗം രൂക്ഷമായപ്പോള്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട രാജ്യങ്ങളില്‍ ഒന്നായിരുന്നു കാനഡ. അന്ന് ഇന്ത്യയുടെ സഹായം കാനഡക്കെത്തുകയും ചെയ്തു. കാനഡക്ക് വാക്സിന് എത്തിച്ചു നല്കിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ട് ഗ്രേറ്റര്‍ ടൊറന്റോയില്‍ ബില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കാനഡയ്ക്ക് കോവിഡ് വാക്സിനുകള്‍ നല്‍കിയതിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. കാനഡ- ഇന്ത്യ സൗഹൃദത്തിന് ദീര്ഘായുസ്സുണ്ടായരിക്കട്ടെ എന്നാണ് ഹിന്ദു ഫോറം ഉയര്‍ത്തിയ ബോര്‍ഡില്‍ പറഞ്ഞിരുന്നത്. മാര്‍ച്ച് നാലിനാണ് കാനഡക്ക് ആസ്ട്രാസെനക്കയുടെ ഇന്ത്യന്‍ നിര്മ്മിതവാക്സിനായ കൊവിഷീല്‍ഡിന്റെ 5 ലക്ഷം ഡോസുകള്‍ ലഭിച്ചത്.
പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് വാക്സിനുകള്‍ നിര്‍മ്മിച്ചത്. കാനഡയുടെ വാക്സിനേഷന് ക്യാംപെയിനിന് ശക്തമായ പിന്തുണയാണ് അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡക്ക് നല്‍കിയത്. അന്ന് ഇന്ത്യയുടെ വാക്സിനേഷന് കപാസിറ്റിയെ കാനഡ പ്രശംസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നിങ്ങോട്ട് പ്രത്യുപകാരത്തിന്റെ നാളുകളായിരുന്നു കാനഡക്ക്.. 2020 ല്‍ കാനഡക്കായി നല്കിയ വിലമതിക്കാനാകാത്ത ഇന്ത്യന്‍ സഹായങ്ങള്‍ക്ക് ഇന്ത്യയുടെ ആപത്ഘട്ടത്തില്‍ കാനഡ പ്രത്യുപകാരം ചെയ്യുകയാണ്.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ട ഇന്ത്യക്ക് 10 മില്യണ്‍ ഡോളറാണ് കാനഡ ധനസഹായം പ്രഖ്യാപിച്ചത്. രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണയ്ക്കാന്‍ കാനഡ ഇന്ത്യയ്ക്ക് 10 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് പ്രഖ്യാപിച്ചത്. അധിക വൈദ്യസഹായങ്ങള്‍ സംഭാവന ചെയ്യുന്നതുള്‍പ്പെടെ ഇന്ത്യക്ക് ആവശ്യമായതെന്തും നല്കാന് കാനഡ സന്നദ്ധമാണെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മാര്‍ക്ക് ഗാര്നിയോ ഇന്ത്യന്‍ പ്രതിനിധി എസ് ജയശങ്കറിനെ അറിയിച്ചിരുന്നു. കനേഡിയന്‍ റെഡ് ക്രോസ് വഴി ഇന്ത്യന്‍ റെഡ് ക്രോസിന് പണം കൈമാറുമെന്നാണ് ട്രൂഡോ പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ അവിടെയുണ്ട് എന്നാണ് കാനഡ ഇന്ത്യക്ക് നല്കിയ വാഗ്ദാനം. ഇന്ത്യയില്‍ നിന്ന് പുറത്തുവരുന്ന ഭയാനകവും ദാരുണവുമായ ചിത്രങ്ങള്‍ കനേഡിസന്സിന് വേദന ഉളവാക്കുന്നുണ്ട്. ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കായി ഞങ്ങള്‍ അവിടെയുണ്ടാകും..എന്നാണ് ട്രൂഡോ പ്രതികരിച്ചത്, ഇത് കൂടാതെ 300 വെന്റിലേറ്ററുകളും ഇന്ത്യക്കായി കാനഡ നല്‍കിയിരുന്നു. കൊവിഡ് രണ്ടാം തരംഗത്തില്‍ രൂക്ഷമായ തിരിച്ചടികളാണ് ഇന്ത്യ നേരിട്ടത്. ആശുപത്രികളില്‍ കിടക്കക്കും വെന്റിലേറ്ററിനും ഓക്സിജനും ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓക്സിജന്‍ ലഭിക്കാതെ നിരവധി പേര് മരിച്ചതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങള്‍ സഹായവുമായി രംഗത്ത് എത്തിയത്.
ഇന്ത്യയുടെ നയതന്ത്ര പങ്കാളിയായ കാനഡയില്‍ നിന്നുള്ള 300 വെന്റിലേറ്ററുകളുടെ ഇറക്കുമതി പ്രശംസനീയമാണ് എന്നാണ് മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേവ്സ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. മെയ് പകുതിയോടെ 50 വെന്റിലേറ്ററുകളും 25000 റെംഡെസിവര്‍ വയലുകളും ഇന്ത്യയിലെത്തുകയും ചെയ്തിരുന്നു. കാനഡയുടെ ഈ നീക്കം ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെയും നയതന്ത്ര പങ്കാളിത്തത്തെയും കൂടുതല്‍ ഊഷ്മളമാക്കുന്നതായി കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു, സിസി -150 പോളാരിസ് വിമാനത്തില്‍ ട്രെന്ടമില്നിന്നാണ് ഇന്ത്യക്കായുള്ള സഹായമെത്തിയത്. ഇന്ത്യയുടെ കാനഡയും ഒന്നിച്ച് ഈ മഹാമാരിയെ നേരിടുമെന്നും ആവശ്യമുള്ളവരെ പിന്തുണയ്ക്കാന്‍ എപ്പോഴും തങ്ങള്‍ ഉണ്ടായിരിക്കുമെന്നും കനേഡിയന്‍ ദേശീയ പ്രതിരോധ മന്ത്രി ഹര്‍ജിത് സഞ്ജന്‍ പറഞ്ഞു. ആന്റി വൈറല്‍ മെഡിസിനായ റെംഡെസിവറിന്റെ 25000 കുപ്പിയും 50 വെന്റിലേറ്ററുകളും അടങ്ങുന്ന ആദ്യബാച്ച് മെയ് അഞ്ചിന് ഇന്ത്യയിലെത്തി. യൂണിസെഫിന്റെ ഇന്ത്യക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിലും കാനഡ സജ്ജീവമായി പങ്കാളിയായി. ഇതിന്റെ ഭാഗമായി 1450 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് കാനഡ നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 27ന് ഒന്റാരിയോയില്‍ നിന്നെത്തിയ വിമാനത്തില്‍ 500 കനേഡിയന്‍ നിര്‍മ്മിത വെന്റിലേറ്ററുകളും ഇന്ത്യയിലേക്കെത്തിച്ചിരുന്നു.ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് കൊവിഡിനെ നശിപ്പിക്കാന്‍ ആവശ്യമെന്ന്് കനേഡിയന്‍ ഹൈക്കമ്മീഷണര്‍ നാദിര്‍ പട്ടേലും പ്രതികരിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്