November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

pr canada students

pr canada students

Permanent Residence to all International Students- ഐതിഹാസിക കോവിഡ്19 ഇമ്മിഗ്രേഷൻ തീരുമാനവുമായി കാനഡ.

PR canada students

ചരിത്രപരമായ എക്സ്പ്രസ് എൻ‌ട്രി നറുക്കെടുപ്പിനാണ് ശനിയാഴ്ച കാനഡ സാക്ഷിയായത്. 27,332 ഇമിഗ്രേഷൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ടാണ് കാനഡ ഗവൺമെൻറ് ഇത്തവണ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്സിലുള അപേക്ഷകരെയാണ് ഫെബ്രുവരി 13 ന് നടന്ന തെരെഞ്ഞെടുപ്പിൽ ഇമ്മിഗ്രേഷൻ , റെഫ്യൂജീ ആൻഡ് സിറ്റിസൺഷിപ് കാനഡ പരിഗണിച്ചത്. ചുരുങ്ങിയത് 75— എന്ന സി‌ആർ‌എസ് സ്കോർ ഉള്ള അപേക്ഷകൾക്കാണ് ഗവണ്മെന്റ് ക്ഷണം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലേക്കാൾ ആറിരട്ടി അധികം ഐടിഎകളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സിആർഎസ് സ്കോർ 450 വരെ ആയിരുന്ന സ്ഥാനത്താണ് കട്ട് ഓഫ് ഇപ്പോൾ 75 ആയി കുറഞ്ഞിരിക്കുന്നത്. സ്‌കിൽഡ് ബി ലെവലിൽ ഒരു വര്ഷം തൊഴിൽ തൊഴിൽ പരിചയം ഉള്ളവർക്കും ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ഐഇഎൽടിഎസ് എക്‌സാമിന് കുറഞ്ഞത് 7 പോയിന്റ് ലഭിച്ചവർക്കുമായിരുന്നു പോയിന്റ് മീറ്റ് ചെയ്യാൻ സാധിച്ചിരുന്നത് .

ഇത്തവണത്തെ പോയിന്റ് മീറ്റ് ചെയ്യാൻ ഒരു വർഷത്തെ തൊഴിൽ പരിചയവും ഭാഷാപരീക്ഷക് സിഎൽബി 5 സ്കോറും മതിയാകും. അതുകൊണ്ട് തന്നെ അപേക്ഷകരുടെ എണ്ണത്തിലും ഈ പെരുപ്പം പ്രതിഫലിക്കും. ചുരുക്കത്തിൽ 2018 -2020 കാലഘട്ടത്തിൽ കാനഡയിൽ എത്തിയ എല്ലാ വിദ്യാർത്ഥികൾക്കും ഈ നടപടിയിലൂടെ പിആർ ലഭിക്കും. തുടർന്ന് വരുന്ന രണ്ട് മാസങ്ങളിലും കാനഡ സർക്കാർ ഈ രീതി തന്നെ തുടരുമെന്നാണ് സൂചന. 2017 മെയ് 16 ന് പിആർ അപേക്ഷ ക്ഷണിച്ചപ്പോൾ 199 പോയിന്റായിരുന്നു സി‌ആർ‌എസ് കട്ട് ഓഫ് ആയി നൽകിയിരുന്നത്. ഫെഡറൽ സ്‌കിൽഡ് ട്രേഡ്സ് പ്രോഗ്രാം സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ഇതിൽ ക്ഷണം ഉണ്ടായിരുന്നത്. 2015 ലാണ് എക്സ്പ്രസ്സ് എൻട്രി സിസ്റ്റം കാനഡ ആരംഭിക്കുന്നത്. ബുധനാഴ്ച എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 654 പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പി‌എൻ‌പി) സ്ഥാനാർത്ഥികളെയും പിആർ അപേക്ഷക്കായി കാനഡ ക്ഷണിച്ചിട്ടുണ്ട്.27,986 ഐടി‌എകളാണ് പിഎൻപി പ്രോഗ്രാമിലൂടെ കാനഡ ഗവൺമെന്റിന് ലഭിച്ചിട്ടുള്ളത്. ഐ‌ആർ‌സി‌സി യുടെ ടൈ ബ്രേക്ക്‌ റൂൾ‌ പ്രകാരം 2020 സെപ്റ്റംബർ‌ 12 ന് കോർഡിനേറ്റഡ് യൂണിവേഴ്സൽ ടൈം 15:31ന് മുൻപായി സമർപ്പിച്ച മിനിമം സ്കോർ 75 ഉള്ള കാന്റിഡേറ്റ്സ് എക്സ്പ്രസ് എൻ‌ട്രി പ്രൊഫൈൽ‌ സമർപ്പിച്ചാൽ‌ മാത്രമേ ഈ അവസരം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. കാനഡയുടെ സാമ്പത്തിക വീണ്ടെടുക്കൽ സാധ്യമാക്കാൻ കൂടുതൽ പ്രഗത്ഭരായ തൊഴിലാളികളെ കാനഡക്ക് ആവശ്യമാണ്. കനേഡിയൻ തൊഴിൽ പരിചയമുള്ള ഏകദേശം 27,300 തൊഴിലാളികൾക്ക് സ്ഥിരമായ താമസത്തിനായി അപേക്ഷിക്കാനുള്ള ക്ഷണമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. എക്സ്പ്രസ് എൻട്രി പൂളിലെ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിന് (സിഇസി) കീഴിൽ വരുന്ന തൊഴിലാളികൾക്കാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്.കുറഞ്ഞത് 1 വർഷത്തെ കനേഡിയൻ പ്രവൃത്തി പരിചയമുള്ള കൃത്യമായി നികുതി അടച്ചിട്ടുള്ള തൊഴിലാളികൾക്കാണ് 90 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.നിലവിൽ കാനഡയിൽ ഇല്ലാത്ത അതേസമയം അപേക്ഷക്കായുള്ള ക്ഷണം ലഭിച്ചിട്ടുള്ളവർക്ക് കാനഡയിലെ യാത്രാനിയന്ത്രണങ്ങൾ മാറുന്ന സാഹചര്യത്തിൽ മാത്രമേ തിരികെ കാനഡയിൽ എത്താനും അപേക്ഷ സമർപ്പിക്കാനും സാധിക്കുകയുള്ളു.

അതേസമയം 2020 മാർച്ച് 18 ന് ശേഷം അംഗീകരിച്ച സ്ഥിര താമസ അപേക്ഷകർക്കുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങൾക്കും മാറ്റമുണ്ടാകില്ല. 2021 ൽ 401,000 പുതിയ കുടിയേറ്റക്കാരെ ലക്ഷ്യം വയ്ക്കുന്ന ഐആർ‌സിസിയുടെ പ്രതിബദ്ധത കാണിക്കുന്നതിനാണ് ഈ നറുക്കെടുപ്പ്.2021-2023 ഇമിഗ്രേഷൻ ലെവൽ പ്ലാൻ അനുസരിച്ച് എക്സ്പ്രസ് എൻട്രി നിയന്ത്രിത പ്രോഗ്രാമുകളിലൂടെ 108,500 പുതുമുഖങ്ങളെ സ്വാഗതം ചെയ്യുകയാണ് ഐആർസിസിയുടെ ലക്ഷ്യം.അടുത്ത വർഷം ആ ലക്ഷ്യം 110,500 ആയും 2023 ൽ 113,750 ആയും വർധിക്കും. എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ ഉൾപ്പെടുന്ന ഫെഡറൽ ഹൈ സ്കിൽഡ് പ്രോഗ്രാമുകൾ അടുത്ത മൂന്ന് വർഷത്തേക്ക് കുടിയേറ്റക്കാരെ വർധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുമെന്നാണ് കരുതുന്നത്.ഭാവിയിലും എക്സ്പ്രസ് എൻട്രി സിസ്റ്റം കാനഡയുടെ പ്രധാന കുടിയേറ്റ ഉറവിടമായി തുടരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കൂടുതൽ താൽക്കാലിക താമസക്കാരെ സ്ഥിര താമസക്കാരാക്കി മാറ്റുന്നതിലൂടെ ക്യാനഡക്കാവശ്യമായ കുടിയേറ്റ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ഐആർ‌സി‌സി നടത്തുമെന്ന് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി മാർക്കോ മെൻഡിസിനോ പറഞ്ഞിരുന്നു. ഫെഡറൽ ഹൈ സ്കിൽഡ് വിഭാഗത്തിന് കീഴിലുള്ള മൂന്ന് പ്രോഗ്രാമുകൾക്കായുള്ള ഒരു ആപ്ലിക്കേഷൻ മാനേജുമെന്റ് സിസ്റ്റമാണ് എക്സ്പ്രസ് എൻ‌ട്രി.ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എന്നിവയാണ് എക്സ്പ്രസ് എൻ‌ട്രിയിൽ ഉപയോഗിക്കുന്ന ഇമിഗ്രേഷൻ പ്രോഗ്രാമുകൾ.

എക്സ്പ്രസ് എൻ‌ട്രി പൂളിൽ‌ പ്രവേശിക്കുന്നതിന്, വിദഗ്ദ്ധരായ തൊഴിലാളികൾ‌ ഈ പ്രോഗ്രാമുകളിലൊന്നിലേക്ക് യോഗ്യരാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രായം, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, ഇംഗ്ലീഷിലോ ഫ്രഞ്ചിലോഉള്ള ഭാഷാ പ്രാവീണ്യം, മറ്റ് ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു സിആർ‌എസ് സ്കോർ ആണ് യോഗ്യതക്കായി കണ്ണട സ്വീകരിക്കുന്ന മാർഗ്ഗം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഐ‌ആർ‌സി‌സി നറുക്കെടുപ്പുകൾ വഴി കനേഡിയൻ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ എക്സ്പ്രസ് എൻ‌ട്രി അപേക്ഷകരെ ക്ഷണിക്കുന്നു.2021 ൽ കാനഡ ഇതുവരെ നറുക്കെടുപ്പുകൾ നടത്തിയിരുന്നില്ല. പിആർ ലഭിക്കുന്നതിനുള്ള സ്കോർ മീറ്റ് ചെയ്യാൻ കഴിയാത്തുന്നവർക്കും പുതിയ കോഴ്സ് എടുക്കാനിരുന്നവർക്കും വിവിധ പ്രവിശ്യകളിലേക്ക് പിഎൻപി പ്രോഗ്രാം വഴി അപേക്ഷിക്കാനിരുന്നവർക്കും ഒരു സുവർണ്ണാവസരമാണ് കാനഡ ഗവണ്മെന്റിന്റെ ഈ നടപടി.

About The Author

error: Content is protected !!