https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ നിന്നുള്ള ഡാറ്റ (ഐആർസിസി)അനുസരിച്ച് ഫെബ്രുവരി 1 വരെ രാജ്യത്ത് 1.8 ദശലക്ഷത്തിലധികം ബാക്ക്‌ലോഗ് ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ അപേക്ഷകരുടെ എണ്ണം 1,815,628 ആയി ഉയർന്നിരിക്കുകയാണ്, 0.1% വർധനവാണ് രണ്ട് മാസം കൊണ്ട് ഉണ്ടായിരിക്കുന്നത്.
“കനേഡിയൻ ഇമിഗ്രേഷൻ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുകയെന്നതാണ് തന്റെ ആഗ്രഹം” എന്ന് ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ പറയുകയുണ്ടായി. കൂടാതെ ഐആർസിസി ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനായി 500-ലധികം പുതിയ ജീവനക്കാരെ നിയമിക്കുകയും ഇമിഗ്രേഷൻ സംവിധാനത്തിലെ തടസ്സമായ അഞ്ച് പ്രധാന മേഖലകൾ ലക്ഷ്യമിട്ട് 85 മില്യൺ ഡോളർ നിക്ഷേപിക്കുകയും ചെയ്‌തിട്ടുണ്ടെന്നും കഴിഞ്ഞ മാസം മന്ത്രി പറയുകയുണ്ടായി. മന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെ എന്നാണ് ഐആർസിസി-യുടെ പുതിയ ബാക്ക്‌ലോഗ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കാനഡയിലെ ഇമിഗ്രേഷൻ ട്രെൻഡ് എന്തെന്നാൽ ഒരു സന്ദർശക വിസ അപേക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ അപേക്ഷ റിജെക്ട് ചെയുന്നു എന്നതാണ് വാസ്തവം. സന്ദർശക വിസ(മെഡിക്കലുമായി ബന്ധപ്പെട്ട) അപേക്ഷിച്ച ഒരു പഞ്ചാബി സ്വദേശി തന്റെ ഫയൽ തുറന്നു പോലും നോക്കാതെ ഇമിഗ്രേഷൻ റിജെക്ട് ചെയ്തുവെന്നും എന്നാൽ രണ്ടാം നാൾ വീണ്ടും അപ്പ്രൂവ് ചെയ്തുവെന്ന് പ്രതികരിക്കുകയുണ്ടായി. ബാക്ക്‌ലോഗ് കുറക്കാൻ വേണ്ടി ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് ചെയുന്ന ചില നീചമായ പ്രവർത്തികൾ പലരുടെയും ജീവിതത്തെ ബാധിക്കുകയാണ്.
ഇന്നിപ്പോൾ കാനഡയിൽ സന്ദർശക വിസ അപേക്ഷിച്ചാൽ അതിൽ ഭൂരിഭാഗം പേരുടെയും അപേക്ഷകൾ റിജെക്ട് ചെയ്യുക എന്ന ഇമിഗ്രേഷൻ ട്രെൻഡ് ആണ് നടക്കുന്നത്. സന്ദർശക വിസ റിക്വോയെർമെന്റ് പാലിക്കുന്നില്ല എന്നോ, കാലാവധി കഴിയുമ്പോൾ കാനഡയിൽ സന്ദർശക വിസയിൽ വരുന്നവർ തിരിച്ച് സ്വദേശത്തേക്ക് മടങ്ങില്ല എന്ന കോമൺ റിജെക്ഷൻ കാരണങ്ങളാണ് എല്ലവർക്കും വരുന്നത്. “ഇമിഗ്രേഷന്റെ പിടിച്ചുപറി” എന്നാണ് സന്ദർശക വിസ മൂന്ന് പ്രാവശ്യവും റിജെക്ട് ആയ ഒരു മലയാളി അപേക്ഷകൻ പ്രതികരിച്ചത്. സന്ദർശക വിസക്ക് 100 ഡോളർ ഫീസായും, അപേക്ഷകൾ തയാറാക്കുന്നതിന് 500 ഡോളറിലധികം ചില സ്ഥാപനങ്ങൾ ഈടാക്കുകയും ചെയുന്നുണ്ട്. ഒരു സന്ദർശക വിസ റിജെക്ട് ചെയുമ്പോൾ അപേക്ഷകർക്ക് കുറഞ്ഞത് 600 ഡോളർ നഷ്ടപ്പെടുകയാണ്. ഇതിൽ ഒരു മാറ്റം വരേണ്ടത് അനിവാര്യവുമാണ്.
പൊതുവായതും വ്യക്തവും ചിട്ടയുള്ളതും കാലക്രമത്തിലുള്ളതും ന്യായമായതുമായ ഒരു ഷെഡ്യൂൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇമിഗ്രേഷൻ ആപ്ലിക്കേഷനുകൾ ന്യായമായി പരിഗണിക്കപ്പെടുന്നുവെന്ന് അപേക്ഷകർക്ക് ഉറപ്പാക്കുകയും വേണം. വേണ്ട തുടർ നടപടികൾ എടുക്കാതെ ഇമിഗ്രേഷൻ സംവിധാനം മെച്ചപ്പെടാൻ മില്യൺ കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടോ, പുതിയ ജീവനക്കാരെ നിയമിച്ചിട്ടോ കാര്യമില്ല എന്നതാണ് വാസ്തവം.
More Stories
ഐആർസിസി അപേക്ഷകളുടെ ബാക്ക്ലോഗിൽ നേരിയ വർദ്ധനവ്
എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കായി പുതിയ സെലക്ഷൻ വിഭാഗങ്ങൾ പ്രഖ്യാപിച്ച് ഐആർസിസി
13 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത യാത്ര പദ്ധതിയുമായി കാനഡ