November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

സസ്‌കാച്ചെവാനിൽ കേരള വിദ്യാർത്ഥികൾക്കെതിരായ പതിവ് ആക്രമണങ്ങൾ – Canada Malayalee News റിപ്പോർട്ട്

പ്രിൻസ് ആൽബർട്ടിൽ രാത്രിസമയങ്ങളിൽ സ്വകാര്യ സ്വത്തുക്കൾക്ക് മേൽ ആക്രമണം. ഇന്റർ നാഷണൽ പോസ്റ്റ് സെക്കണ്ടറി വിദ്യാർത്ഥിയായ ആൽബിൻ മാത്യൂസിന്റെ വാഹനത്തിനാണ് ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചത്. മാത്യുവിന്റെ സ്വന്തം വാഹനത്തിനും വാടകക്കെടുത്ത വാഹനത്തിനും കേടുപാടുകൾ സംഭവിച്ചതായി പറയുന്നു.തന്മൂലം വലിയ തോതിലുള്ള സാമ്പത്തിക നഷ്ടവും ഇയാൾക്കുണ്ടായി. സ്വദേശം വിട്ടു മാറി താമസിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഈ അവസരത്തിൽ പ്രസക്തിയേറുകയാണ്. സ്വന്തം വാഹനത്തിന് ആക്രമണത്തിലുണ്ടായ കേടുപാടുകൾ പരിഹരിക്കാനായി നൽകിയപ്പോൾ വാടകക്കെടുത്ത വാഹനവും അജ്ഞാതർ നശിപ്പിക്കുകയായിരുന്നെന്ന് മാത്യു പറഞ്ഞു. ഞായറാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് പ്രധാനമായും ഇത്തരത്തിൽ വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. നവംബർ 22 നാണ് ആദ്യ ആക്രമണം ഉണ്ടാകുന്നത്. ആൽബിന്റെ ബിഎംഡബ്ല്യു എക്സ് 3ന്റെ മൂന്ന് പുതിയ വിന്റർ ടയറുകൾ ഈ ആക്രമണത്തിൽ അജ്ഞാതരായ ആക്രമികൾ പഞ്ചറാക്കി. പ്രിൻസ് ആൽബർട്ടയുടെ മുന്നൂറാം ബ്ലോക്കിൽ 28 ത്‌ സെന്റ് ഈസ്റ്റിലെ ഡ്രൈവ്വേയിൽ നിർത്തിയിട്ടിരുന്ന വാഹനമാണ് അക്രമികൾ നശിപ്പിച്ചത്.

ഡിസംബർ അഞ്ചിനാണ് ഏറ്റവും അവസാനമായി മാത്യുവിന്റെ കാർ ആക്രമിക്കപ്പെടുന്നത്. ഈ ദിവസം ഉണ്ടായ ആക്രമണം അടുത്ത് സ്ഥാപിച്ചിരുന്ന ഡോർ ബെൽ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഡിസംബർ അഞ്ചാം തിയതി രാവിലെ അഞ്ചിനും അഞ്ചരക്കും ഇടക്കാണ് ആക്രമണം നടന്നത്. ഈ ദിവസം മാത്യു വാടകക്കെടുത്ത വാഹനമാണ് രണ്ടുപേരുടെ സംഘം നശിപ്പിച്ചത്. മാരകായുധം ഉപയോഗിച്ച് ഇവർ ടയറുകൾ നശിപ്പിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങൾ മാത്രമാണ് തന്റെ ഇൻഷുറൻസ് പരിരക്ഷിക്കുന്നതിനും അല്ലാതുണ്ടാകുന്ന കേടുപാടുകൾക്ക് സ്വയം പണം കണ്ടത്തണമെന്നും മാത്യു ആശങ്കപ്പെടുന്നു. നിലവിൽ ഇതുവരെ അറ്റകുറ്റപ്പണികൾക്കായി 4,000 ഡോളറിലധികം ചിലവ് ഇദ്ദേഹത്തിനുണ്ടായിട്ടുണ്ട്. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെങ്കിൽ കൂടുതൽ പണം ചെലവഴിക്കേണ്ടതായി വരും.വാടകക്കെടുത്ത കാറുകളുടെ അറ്റകുറ്റപ്പണിക്കും മാത്യു തന്നെ പണം കണ്ടെത്തേണ്ടി വരുന്നതും ഇയാളെ കുഴപ്പിക്കുന്നു.പ്രിൻസ് ആൽബെർട്ട പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്.പ്രിൻസ് ആൽബർട്ടയിലെ അധികാരികൾ സമാധാനപരമായി ജീവിക്കാൻ ആവശ്യമായ സുരക്ഷ തനിക്ക് നൽകുന്നില്ലെന്നും മാത്യു പറയുന്നു. ഒരുമാസത്തിനിടെ നാല് തവണയാണ് മാത്യുവിന്റെ കാറുകൾ ആക്രമിക്കപ്പെട്ടത്. ആക്രമണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് വഴിയോരങ്ങളിൽ ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

About The Author

error: Content is protected !!