https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
യുക്രെയ്‌നിൽ ആശുപത്രികളെയും ജനവാസ കേന്ദ്രങ്ങളെയും ആക്രമിച്ചെന്ന കാനഡയുടെ ആരോപണങ്ങളെ തള്ളി റഷ്യ. കാനഡയിലെ മാദ്ധ്യമങ്ങളാണ് യുക്രെയ്‌നിൽ റഷ്യ നടത്തുന്നുവെന്ന് പറയുന്ന ആക്രമണങ്ങളുടെ വീഡിയോ പ്രചരിപ്പിച്ചത്. മരിയൂപോളിൽ ആശുപത്രിക്ക് നേരെ റഷ്യ ആക്രമണം നടത്തിയെന്നത് കാനഡയുടെ കടുത്ത നുണപ്രചാരണമാണെന്ന് റഷ്യ ആരോപിച്ചു.
ഇന്ത്യയിലും കാനഡയിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത് ഉക്രെയ്ൻ-റഷ്യ സംഘർഷത്തിനിടയിലും അന്താരാഷ്‌ട്ര യാത്രക്കാർക്ക് ഏറെ ഗുണകരമായിട്ടുണ്ട്. വരും നാളുകളിൽ അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനെ മുൻനിർത്തി ടൊറന്റോ, മോൺട്രിയൽ, വാൻകൂവർ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചും ആഴ്ചയിൽ 21 ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നുണ്ടെന്ന് എയർ കാനഡ അറിയിച്ചു. കാനഡയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലും, അവധി ആഘോഷ സീസണിലുകളിലും ആണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ നടത്തുന്നത്. എയർ കാനഡയാണ് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ ഇപ്പോൾ ഏറ്റവുമധികം വിമാനസർവീസ് നടത്തുന്നത്.
ടൊറന്റോ, വാൻകൂവറിൽ നിന്ന് പ്രതിദിന സർവീസും, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ടൊറന്റോയിൽ നിന്ന് അധിക സർവീസും, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ മോൺട്രിയലിൽ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകളുണ്ട്.
യുക്രൈനിലെ റഷ്യൻ അധിനിവേശം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മുന്നൂറിലധികം സർവിസുകളെ ബാധിച്ചിരുന്നു. എന്നാൽ ഫെഡറൽ ഗവൺമെന്റിന്റെ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവും, എയർ കാനഡയുടെ പുതിയ റീഫണ്ട് നയവും അന്താരാഷ്ട്ര യാത്രികർക്ക് വളരെ ഗുണകരമായിട്ടുണ്ട്. എയർലൈൻ മൂന്ന് മണിക്കൂറിൽ കൂടുതൽ ഒരു ഫ്ലൈറ്റ് റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ, പൂർണ്ണമായ റീഫണ്ട്, എയർ കാനഡ ട്രാവൽ വൗച്ചർ അല്ലെങ്കിൽ 65% ബോണസോടെ എയറോപ്ലാൻ പോയിന്റുകളിലെ തത്തുല്യമായ മൂല്യം എന്നിവ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്തണമെന്ന നിബന്ധന മാറ്റുകയും, യാത്രക്കാർ വിമാനത്തിൽ കയറുന്നതിനു 24 മണിക്കൂറിനുള്ളിൽ നടത്തിയ ആന്റിജൻ ടെസ്റ്റ് റിസൾട്ട് സമർപ്പിച്ചാൽ മതിയെന്ന കനേഡിയൻ സർക്കാർ നയവും യാത്രികർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയുന്ന അന്താരാഷ്ട്ര യാത്രികർ പുറപ്പെടുന്നതിന് മുമ്പ് ഓൺലൈൻ എയർ സുവിധ പോർട്ടലിൽ ഫോം ഓൺലൈനിൽ സമർപ്പിക്കേണ്ടതുമുണ്ട്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന