November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

പെട്രോൾ വിലയിൽ കേരളത്തോട് മത്സരിച്ച് കാനഡ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ഒരു ലിറ്റർ ഗ്യാസോലിൻ വില പല കനേഡിയൻ വിപണികളിലും റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. കേരളത്തിലെ വിലയുമായി (106 .34) താരതമ്യം ചെയുമ്പോൾ കാനഡ വളരെയധികം മുന്നിലാണ്. ഈ വിലവർദ്ധനവ് ഉണ്ടാകുമ്പോഴും ഫെഡറൽ സർക്കാർ നോക്കുകുത്തിയാകുന്ന അവസ്ഥയാണ് കാനഡയിലുള്ളത്.

ഗ്യാസോലിൻ സമ്പന്നമായ ആൽബെർട്ടയിൽ പോലും ലിറ്ററിന് 1.50 ഡോളർ നൽകണം. അതേസമയം, ബ്രിട്ടീഷ് കൊളംബിയയിലെയും ന്യൂഫൗണ്ട്‌ലാൻഡിലെയും ലാബ്രഡോറിലെയും ചില കണക്കുകൾ പ്രകാരം ആദ്യമായി ലിറ്ററിന് 2 ഡോളറിലധികം നൽകേണ്ടി വരും. കാനഡയിലെ ഏറ്റവും വലിയ വിപണിയായ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ലിറ്ററിന് 1.67 ഡോളറിലെത്തി, ഇത് എക്കാലത്തെയും ഉയർന്ന നിലയാണെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡന്റ് ഡാൻ മക്‌ടീഗ് പറയുന്നു. ഇനിയും വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉക്രെയ്‌നെ ആക്രമിക്കാനുള്ള റഷ്യയുടെ ഞെട്ടിപ്പിക്കുന്ന നീക്കം ലോകമെമ്പാടുമുള്ള എണ്ണ വിപണികളെ അരാജകത്വത്തിലേക്ക് തള്ളിവിട്ടു. കൂടാതെ റഷ്യ എണ്ണവിതരണവും കൂടി നിർത്തിയാൽ പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ എണ്ണ ആഗോള വിപണിയിൽ കുറവുണ്ടാകും. 2019 മുതൽ കാനഡ റഷ്യൻ ക്രൂഡ് ഓയിൽ നേരിട്ട് ഇറക്കുമതി ചെയ്തിട്ടില്ല. പക്ഷെ യു.എസ് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നു, അവ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളുടെ രൂപത്തിൽ കാനഡയിലേക്ക് വരുന്നു. അതുകൊണ്ടാണ് യുക്രയിനിലെ റഷ്യൻ അധിനിവേശം കാനഡയിൽ എണ്ണവില ഉയർത്തുന്നത്. കാനഡ റഷ്യയുടെ മേൽ ഉപരോധങ്ങൾ വലിയ രീതിൽ പ്രഖ്യാപിക്കുമ്പോഴും തിരിച്ചടികൾ ഉണ്ടാകുന്നതും ബാധിക്കുന്നതും കാനേഡിയൻ ജനതയെയായിരിക്കും.

ക്രൂഡ് ഓയിൽ വില മൊത്തവ്യാപാര തലത്തിൽ 100 ഡോളറിന് മുകളിലാകുമ്പോൾ അത് കാനഡയിലെ റീട്ടെയിൽ വിലയിൽ ലിറ്ററിന് 15 മുതൽ 22 സെന്റുകൾ വരെ ഉയരും. എണ്ണ വില ഉയരുമ്പോഴും, ഫെഡറൽ സർക്കാർ കാർബൺ ടാക്സ് ഏപ്രിൽ 1 ന് വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്, അത് വരും മാസങ്ങളിൽ കാനേഡിയൻ വിപണിയിൽ എണ്ണ വില കൂടാൻ കാരണമാകും. ഇത് ചരക്ക് ഗതാഗതത്തെ ഭാഗികമായി ബാധിക്കുമെന്ന് മാത്രമല്ല കാനഡയിൽ ആവശ്യ സാധനങ്ങളുടെ വില വീണ്ടും ഉയരും.

സാധാരണ കാനേഡിയൻ കുടുംബങ്ങൾക്ക് ഈ വില വർദ്ധനവ് താങ്ങുന്നതിലും അപ്പുറമാണ്. വരും നാളുകളിൽ കൂടുതൽ പൊതുഗതാഗതത്തെ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും കൂടാതെ കൂടുതൽ റൂട്ട് പ്ലാനിംഗ് നടത്തി യാത്ര ചെയേണ്ടതായി വരും.

About The Author

error: Content is protected !!