November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ തൊഴിൽ പ്രതിഷേധ പോരാട്ടവുമായി ഇന്ത്യൻ വിദ്യാർത്ഥി

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക റെസ്റ്റോറന്റിനെതിരെ നൽകിയ പരാതിയുടെ ഭലമായി മുടങ്ങിയ വേതനം ലഭിച്ചതായി ബ്രാംപ്ടണിലെ ഇന്ത്യൻ വിദ്യാർത്ഥി. റെസ്റ്റോറന്റ് ഉടമകൾ ഓവർടൈം നിയമങ്ങൾ ലംഘിക്കുകയും ആറ് മാസത്തിനിടെ 18,000 ഡോളർ മൂല്യമുള്ള വേതനം തനിക്ക് നല്കാനുണ്ടെന്നും കാണിച്ചയിരുന്നു ബ്രാംപ്ടണിലെ ഇന്ത്യൻ വിദ്യാർത്ഥി പരാതി നൽകിയിരുന്നത്.

കഴിഞ്ഞ ഡിസംബർ ആദ്യവാരമാണ് ഒന്റാറിയോ തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകിയത്. ഡിസംബർ 23-ന് കേസ് അന്വേഷിക്കാൻ തുടങ്ങിയെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നും തൊഴിൽ മന്ത്രാലയം പറയുന്നു. എന്നാൽ അന്വേഷണം ആരംഭിച്ചതിന് ശേഷം റെസ്റ്റോറന്റ് ഉടമകൾ പരാതിക്കാരിയുമുള്ള തർക്കം പരിഹരിച്ചതായും നല്കാനുണ്ടായിരുന്ന 16,495.29 ഡോളർ നൽകിയെന്നുമാണ് ഒന്റാറിയോ തൊഴിൽ മന്ത്രി പ്രതികരിച്ചത്.

തൊഴിലാളി ദുരുപയോഗവും ചൂഷണവും കൈകാര്യം ചെയ്യുന്ന അന്തർദേശീയ വിദ്യാർത്ഥികളെയും മറ്റ് യുവ തൊഴിലാളികളെയും സഹായിക്കാൻ ലക്ഷ്യമിടുന്ന ഗ്രാസ്റൂട്ട് ഓർഗനൈസേഷൻ, പരാതിക്കാരിയുടെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും റെസ്റ്റോറന്റ് ലൊക്കേഷനു പുറത്ത് ഒരു പൊതു പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പരാതിക്കാരിക്ക് നൽകാനുള്ള വേതനം നൽകാൻ റെസ്റ്റോറന്റ് ഉടമകൾ തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്നാണ് പ്രതിഷേധമെന്ന് താൻ വിശ്വസിക്കുന്നതായി ഗ്രാസ്റൂട്ട് ഓർഗനൈസേഷൻ സംഘാടകർ പറഞ്ഞു.

About The Author

error: Content is protected !!