https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് കാനഡയിലെ മദ്യശാലകളിൽ നിന്ന് റഷ്യൻ വോഡ്കയും മറ്റ് റഷ്യൻ നിർമ്മിത ലഹരിപാനീയങ്ങളും നീക്കം ചെയ്തു. മാനിറ്റോബയിലെയും ന്യൂഫൗണ്ട്‌ലാൻഡിലെയും മദ്യശാലകളിൽ റഷ്യൻ നിർമ്മിത ലഹരിപാനീയങ്ങൾ വിൽക്കുന്നത് നേരത്തെ നിരോധിച്ചിരുന്നു. കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോയും എല്ലാ റഷ്യൻ ഉൽപ്പന്നങ്ങളും പിൻവലിക്കാൻ ഉത്തരവിട്ടു.
ഒന്റാറിയോയിൽ മാത്രം, 679 സ്റ്റോറുകളിൽ റഷ്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. അത് പൂർണമായും ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഡാറ്റ പ്രകാരം, 2021-ൽ റഷ്യയിൽ നിന്ന് 4.8 ദശലക്ഷം കാനേഡിയൻ ഡോളർ (3.78 ഡോളർ) മൂല്യമുള്ള ലഹരിപാനീയങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. വിസ്‌കി കഴിഞ്ഞാൽ കനേഡിയൻ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ബ്രാൻഡാണ് വോഡ്ക.
നാലാം ദിവസവും റഷ്യയുടെ ക്രൂരതയ്‌ക്ക് മുന്നിൽ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ് പറയില്ലെന്ന ഉറച്ച സ്വരത്തിലാണ് യുക്രെയ്ൻ. എന്നാൽ യുക്രെയ്‌ന്റെ ജനവാസ മേഖലകളിൽ റഷ്യൻ സൈന്യം ബോംബും മിസൈലും വെച്ച് ആക്രമണം നടത്തുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആരോപിച്ചു. കിന്റർഗാർഡനുകളും പാർപ്പിട സമുച്ചയങ്ങളും ആംബുലൻസ് ഉൾപ്പെടെ റഷ്യൻ സൈന്യം ആക്രമിക്കുകയാണെന്ന് സെലൻസ്‌കി ചൂണ്ടിക്കാട്ടി. റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ മൊളടോവ് കോക്ടെയ്ൽ എന്ന പെട്രോൾ ബോംബ് നിർമ്മിക്കാൻ ഒരുങ്ങുകയാണ് യുക്രെയ്ൻ ജനത.
യുക്രെയ്‌നിൽ നിന്നുളള അഭയാർത്ഥികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുന്നതായി ഐക്യരാഷ്‌ട്ര സഭ ചൂണ്ടിക്കാട്ടി. യുഎൻ അഭയാർത്ഥി വിഭാഗം ഹൈക്കമ്മീഷണറാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു