November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഉക്രെയ്ൻ സംഘർഷം: കനേഡിയൻ എണ്ണ വിപണിയിൽ നേരിയ വില വർദ്ധനവുണ്ടാകും

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനേഡിയൻ എണ്ണ വിപണിയിൽ നേരിയ വില വർദ്ധനവ് ഉണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഉക്രെയ്ൻ സംഘർഷം, രാജ്യത്തുടനീളം ഗ്യാസ് വില ലിറ്ററിന് ഏകദേശം അഞ്ച് സെന്റ് ഈ വാരാന്ത്യത്തിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ-പ്രോ ഇന്റർനാഷണൽ ഇൻ‌കോർപ്പറേറ്റിലെ ചീഫ് പെട്രോളിയം അനലിസ്റ്റ് റോജർ മക്‌നൈറ്റ് പറഞ്ഞു. എണ്ണയുടെ ഉയർന്ന ഡിമാൻഡും വിതരണത്തിന്റെ ദൗർലഭ്യവും കാരണം കാനഡയിൽ എണ്ണ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നുതന്നെയാണ് ഇപ്പോഴത്തെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.

ഒപെകിൽ സൗദി അറേബ്യയും റഷ്യയുമാണ് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം നടത്തുന്നത്. വില കുറയ്ക്കുന്നതിന് വേണ്ടി കൂടുതൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക് എത്തിക്കാൻ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ സൗദി അറേബ്യയിൽ സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ, അത് റഷ്യയെ കൂടുതൽ അസ്വസ്ഥമാക്കും, മാത്രമല്ല അവർ എണ്ണ വിതരണം പൂർണ്ണമായും നിർത്തിവെക്കാനും വഴിയുണ്ട്. കാനഡയിൽ പ്രതിഷേധങ്ങളിൽ പൊറുതിമുട്ടിയ സാധാരണക്കാർക്ക് ഈ എണ്ണ വിലവർദ്ധനവും കൂടിയാകുമ്പോൾ കനത്ത തിരിച്ചടി തന്നെയെന്ന് പറയേണ്ടി വരും.

എല്ലാ കയറ്റുമതി പെർമിറ്റുകളും നിർത്തലാക്കുന്നതും ബാങ്കുകളെയും നിയമനിർമ്മാതാക്കളെയും ഉന്നതരെയും ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ ഉൾപ്പെടെ റഷ്യയ്‌ക്കെതിരെ കാനഡ പ്രഖ്യാപിച്ചിരിക്കുന്നത് റഷ്യയെ അലോസരപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയായി ഉക്രെയ്‌നിലെ തങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നവർക്കെതിരെ തിരിച്ചടിക്കുമെന്നും ഉപരാധങ്ങൾ ഉണ്ടാകുമെന്നും റഷ്യ പറയുകയുണ്ടായി. എന്നാൽ റഷ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 30 തിൽ അ​ധി​കം ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ കാനഡയിലെ പല പ്രവിശ്യകളും തീരുമാനമെടുത്തു കഴിഞ്ഞു.

റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം മൂ​ന്നാം ദി​ന​വും തു​ട​രു​മ്പോ​ൾ യു​ക്രെ​യ്നി​ൽ നി​ന്നും 1,20,000 പൗ​ര​ന്മാ​ർ പ​ലാ​യ​നം ചെ​യ്തു​വെ​ന്ന് യു​എ​ൻ അറിയിച്ചു. ഇതുവരെ, 198 പൗ​ര​ന്മാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നും 1,000ത്തി​ൽ അ​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും യു​ക്രെ​യ്ൻ ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ള​ണ്ട്, ഫ്രാ​ൻ​സ്, നെ​ത​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാജ്യങ്ങൾ യു​ക്രെ​യ്ന് ആ​യു​ധം വാ​ഗ്ദാ​നം ചെ​യ്ത് രം​ഗ​ത്തെ​ത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനിൽ തീരുമാനമായി.

About The Author

error: Content is protected !!