November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

അതിശൈത്യം; മാനിറ്റോബയിലും വിന്നിപെഗിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

മാനിറ്റോബ, സസ്‌കാച്ചെവൻ, ക്യൂബെക്ക്, ഒന്റാറിയോ എന്നിവിടങ്ങളിലെ അതിശൈത്യത്തിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മാനിറ്റോബയിൽ നിന്നുള്ള ഡേകെയർ വർക്കറായിരുന്ന മുപ്പത്തൊന്നുകാരിയാണ് മരണപ്പെട്ടത്. തണുത്ത് മരവിച്ചായിരുന്നു മരണമെന്നും, മൃതദേഹം റെസിഡൻഷ്യൽ സ്ട്രീറ്റിൽ നിന്നും കണ്ടെത്തിയതായും പോലീസ് പറഞ്ഞു. എന്നാൽ തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന ആളെക്കുറിച്ച് അന്വേഷിക്കുന്നതായും, സ്ത്രീയുടെ മരണത്തിൽ കുറ്റകരമായ എന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വിന്നിപെഗിൽ, ഒറ്റരാത്രികൊണ്ട് താപനില – 45 ഡിഗ്രി സെൽഷ്യസ് ആയിരിക്കുകയാണ്. അതിശൈത്യത്തിൽ വിന്നിപെഗിൽ ആവശ്യമായ താമസസൗകര്യമില്ലാത്തവരുടെ അവസ്ഥ കൂടുതൽ മോശമാകും. കൂടാതെ വീടില്ലാത്തവർക്ക് അവസാന ആശ്രയമായി വിന്നിപെഗ് ബസ് ഷെൽട്ടറുകൾ ആണ് ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച ഇവിടെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 70 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് വിന്നിപെഗിൽ ഇത്രയധികം കൊടുംതണുപ്പ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 25 ദിവസത്തിലധികമായി താപനില -30 ൽ താഴെയാണ്.

സസ്‌കാച്ചെവാന്റെ കിഴക്ക് മുതൽ വടക്കുപടിഞ്ഞാറൻ ഒന്റാറിയോ, ക്യൂബെക്ക് എന്നിവിടങ്ങളിൽ ഇന്ന് രാത്രിയും അതിശൈത്യം തുടരുമെന്ന് കാനഡ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ മാസമാദ്യം ഇതേ മേഖലകളിൽ ഹിമപാതമുണ്ടായിരുന്നു. കൂടാതെ പ്രദേശങ്ങളിൽ ഉടനീളം താപനില -38 ഡിഗ്രി മുതൽ -45 വരെ ആകുമെന്ന് കാനഡ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

About The Author

error: Content is protected !!