November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

‘കാനഡ സർക്കാർ വിസ നിരസിച്ചതിൽ ലൈസൻസ്ഡ് കൺസൾട്ടൻസികൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല’ ഇന്ത്യൻ ഉപഭോക്തൃ ഫോറം

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കാനഡ സർക്കാർ വിസ നിരസിച്ചാൽ, ലൈസൻസ്ഡ് കൺസൾട്ടൻസി സ്ഥാപനത്തിന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല എന്ന് ഇന്ത്യൻ ഉപഭോക്തൃ ഫോറം. വിസ അപേക്ഷ കനേഡിയൻ സർക്കാർ നിരസിച്ചതിനെത്തുടർന്ന് ഇന്ത്യൻ പൗരൻ കൺസൾട്ടൻസിക്കെതിരെ പരാതി നൽകിയിരുന്നു. ഈ കേസിൽ വിധി പറയുന്നതിനിടെയാണ് ലൈസൻസ്ഡ് കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല എന്ന് വഡോദര ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിരീക്ഷിച്ചത്.

2011ൽ ജാഗ്രത് ഗ്രഹക് വഴി ഉപഭോക്തൃ ഫോറത്തെ സമീപിച്ച പരാതിക്കാരൻ തന്റെ മകന്റെ തുടർപഠനത്തിനായി കാനഡയിലേക്ക് അയയ്ക്കാൻ, 2009-ൽ കൺസൾട്ടൻസിയിൽ പോകുകയും, വിസ കൺസൾട്ടൻസി ഫീസിനും കാനഡയിലെ ഒരു കോളേജിൽ പ്രവേശനത്തിനും 15,000 രൂപ നൽകുകയും ചെയ്തു. പ്രവേശനത്തിന് സഹായിക്കുന്ന കാനഡയിലെ ഉപകമ്പനിയെക്കുറിച്ച് കൺസൾട്ടൻസി തന്നോട് പറഞ്ഞതായും പരാതിക്കാരൻ പറഞ്ഞു. കാനഡയിലെ കമ്പനിക്ക് അയയ്ക്കാൻ കൺസൾട്ടൻസി സ്ഥാപനത്തിന് 50,000 രൂപ നൽകി.

2009 ഡിസംബറിൽ, കാനഡയിലെ സ്പ്രോട്ട് ഷാ കമ്മ്യൂണിറ്റി കോളേജിൽ ഹോസ്പിറ്റൽ ആൻഡ് ടൂറിസം മാനേജ്മെന്റ് കോഴ്സിൽ പ്രവേശനം നേടി. ഫീസിനത്തിൽ 5200 കനേഡിയൻ ഡോളർ നൽകുകയും ചെയ്തു. തുടർന്ന് കോളേജിൽ അഡ്മിഷൻ നേടിയതായുള്ള സർട്ടിഫിക്കറ്റുകളും അയച്ചു നൽകി.

എന്നാൽ 2010 ഫെബ്രുവരിയിൽ പരാതിക്കാരന്റെ വിസ അപേക്ഷ കനേഡിയൻ സർക്കാർ നിരസിച്ചു. കൺസൾട്ടൻസി സ്ഥാപനത്തിന്റെ സേവനങ്ങൾ “നിരുത്തരവാദപരമാണ്” എന്ന് കാണിച്ച് പരാതി നൽകി. സ്ഥാപനത്തിൽ അടച്ച 15,000 രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. കോളേജിൽ അടച്ച ഫീസിന്റെ റീഫണ്ട് ആവശ്യപ്പെടുകയും നിരവധി തവണ കൺസൾട്ടൻസിയിൽ പോകേണ്ടി വന്നെന്നും ശേഷം 5,171 കനേഡിയൻ ഡോളറിന്റെ ചെക്ക് ലഭിക്കുകയും ചെയ്തു. പിന്നീട് ചെക്ക് ബാങ്കിൽ നിക്ഷേപിച്ചപ്പോൾ പണമില്ലാത്തതിനാൽ അത് ബൗൺസ് ആയി. താനുൾപ്പെടെ റീഫണ്ട് ആവശ്യപ്പെട്ട മറ്റ് ഒമ്പത് പേരുടെ ചെക്കുകൾ ബൗൺസ് ആയതിനെ തുടർന്ന് പോലീസിൽ പരാതി നൽകി.

കൺസൾട്ടൻസി സ്ഥാപനം വിസ അപേക്ഷാ ഫയൽ തയ്യാറാക്കിയതായി വഡോദര ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിരീക്ഷിച്ചു. കൂടാതെ,
വിസ അപേക്ഷ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ, അത് നിരസിക്കപ്പെട്ടാൽ, ലൈസൻസ്ഡ് കൺസൾട്ടൻസി സ്ഥാപനത്തിന് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും കമ്മീഷൻ പറഞ്ഞു. കോളേജ് ഫീസിനുള്ള കനേഡിയൻ ഡോളർ പരാതിക്കാരൻ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അടച്ചതായും അതിൽ കൂട്ടിച്ചേർത്തു. “അപര്യാപ്തമായ പണമില്ലാത്തതിനാൽ ചെക്ക് ബൗൺസായി, പക്ഷേ ഇടപാട് പരാതിക്കാരൻ നേരിട്ട് നടത്തി, ഇതിന് ലൈസൻസ്ഡ് കൺസൾട്ടൻസിയുമായി യാതൊരു ബന്ധവുമില്ല,” എന്ന് കോടതി നിരീക്ഷിച്ച് പരാതി നിരസിച്ചു.

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കനേഡിയൻ കൺസൾട്ടൻസി സ്ഥാപങ്ങളാണെങ്കിൽ മുഴുവൻ പണവും തിരിച്ചു നൽകേണ്ടി വരുമെന്ന് ഇന്ത്യൻ ഉപഭോക്തൃ ഫോറം വിശദീകരിച്ചു. കോളേജ് ഓഫ് ഇമ്മിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ് കൺസൾട്ടൻസിയിൽ ലൈസൻസ് ഉള്ള ഏജൻസികളിൽ മാത്രം വിസ രെജിസ്ട്രേഷൻ നടത്താൻ ശ്രദ്ധിക്കുക. ലൈസൻസ് ഉള്ള കൺസൾട്ടൻസി സ്ഥാപനമാണോ എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ സെർച്ച് ചെയ്ത് ഉറപ്പ് വരുത്താവുന്നതാണ്.

https://college-ic.ca/

About The Author

error: Content is protected !!