November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ആകാംക്ഷയുണർത്തി മോഹൻലാൽ ചിത്രമായ ‘ആറാട്ട്’; കാനഡയിൽ പ്രീമിയർ ഷോ സംഘടിപ്പിച്ച് ആരാധകർ.

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കാനഡയിൽ മലയാളി ആരാധകരെ ആവേശത്തിലാക്കി മോഹൻലാൽ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി 18-ന് റിലീസ് ചെയ്യും. റ്റൂ കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽച്ചിറയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം കൂടിയാണ് ‘ആറാട്ട്’. മരക്കാറിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രത്തിന് കാനഡയിൽ ഇത്രയും പ്രീ-ബുക്കിംഗ് ലഭിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം എത്തുന്ന മോഹൻലാലിന്റെ മാസ് എന്റർടെയ്നർ ചിത്രം എന്ന പ്രത്യകതയും ആറാട്ടിനുണ്ട്.

ഫെബ്രുവരി 17 രാത്രി 9.45 -ന് ടൊറോന്റോയിൽ പ്രീമിയർ ഷോയും സംഘടപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചതായി റ്റൂ കേരള എന്റർടൈൻമെന്റ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. യോർക്ക് സിനിമാസ് റിച്ച്മൗണ്ട് ഹിൽ, വുഡ്‌സൈഡ് സിനിമാസ്, ആൽബിൻ സിനിമാസ് എന്നിവിടങ്ങളിലാണ് പ്രീമിയർ ഷോ സംഘടപ്പിച്ചിരിക്കുന്നത്.

ഒന്റാറിയോ, നോവസ്കോഷ്യ, ന്യൂ ബ്രൂൺസ്വിക്ക്, ആൽബെർട്ട, മാനിറ്റോബ, സാസ്‌കച്ചവൻ, ക്യുബെക്, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിൽ ഫെബ്രുവരി 18-നും ഹാലിഫാക്സ്, ഫോർട്ട് സെന്റ് ജോൺ, വിക്ടോറിയ തുടങ്ങി ഒമ്പതോളം സ്ഥലങ്ങളിൽ ഫെബ്രുവരി 25-നും ‘ആറാട്ട്’ റിലീസ് ചെയ്യും. തിയേറ്റർ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലിനൊപ്പം വീണ്ടും കൈകോർക്കുന്ന ചിത്രമാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, ഷീല, സ്വാസിക, തുടങ്ങി വലിയ ഒരു താര നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കന്നട ആക്ഷൻ ചിത്രമായ കെ ജി എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഓൺലൈൻ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ പട്ടികയിൽ ഒന്നാമതായിട്ടാണ് ആറാട്ട് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യൻ സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ അതിഥി വേഷത്തിലെത്തുന്ന ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളാണ് ആറാട്ടിനുള്ളത്.

About The Author

error: Content is protected !!