November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

NFMAC

NFMAC

കാനഡ മലയാളികൾക്കായി ഇനി ഒരൊറ്റ സംഘടന; National Federation of Malayalee Association in Canada

കേരളപ്പിറവി ദിനത്തിൽ ഒരു പുതിയ ചുവടുവയ്പുമായി കാനഡ മലയാളീ ഐക്യവേദി. കാനഡയിൽ പ്രവർത്തിച്ചിരുന്ന നാല്പതിലധികം ചെറു സംഘടനകളെ ഉൾപ്പെടുത്തി മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷൻ രൂപീകൃതമായി. നെഫ് മാസ് എന്നറിയപ്പെടുന്ന നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീസ് ഇൻ കാനഡ എന്ന സംഘടനയുടെ ഔദ്യോഗിക ഓൺലൈൻ യോഗത്തിൽ വച്ച് നെഫ് മാസ് പ്രസിഡന്റ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിക്കുകയുണ്ടായി. പ്രവാസി മലയാളീ ചരിത്രത്തിലെ സുവർണ്ണാധ്യായം എന്നാണ് ഈ സംഘടനയുടെ രൂപീകരണം പരക്കെ അറിയപ്പെടുന്നത്. ബ്രാംപ്ടൺ മലയാളീ സമാജം പ്രസിഡന്റായിരുന്ന ശ്രീ കുര്യൻ പ്രക്കാനത്തെ നെഫ് മാസ് ദേശീയ പ്രസിഡന്റായി തെരെഞ്ഞെടുത്തു. ബ്രിട്ടീഷ് കൊളംബിയ കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ രാജശ്രീ നായർ നെഫ് മാസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നിയമിതയായി. മിസ്സിസാഗാ കേരളാ അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് നായർ നെഫ് മാസ് ജനറൽ സെക്രട്ടറിയായും കാനഡ മലയാളീ ട്രക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സോമൻ സക്കറിയ കൊണ്ടൂരാൻ നെഫ് മാസ് ട്രഷറർ ആയും തെരെഞ്ഞെടുക്കപ്പെട്ടു. ഒന്റാറിയോ റീജിയണൽ മലയാളീ അസോസിയേഷൻ പ്രസിഡന്റ് അജു ഫിലിപ്പ്, മാനിട്ടോബ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ഡോ. സിജോ ജോസഫ്, മാരിടൈംസ് സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് സുമൻ കുര്യൻ എന്നിവർ നെഫ് മാസ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കും.

നെഫ് മാസ് നാഷണൽ സെക്രട്ടറിമാരായി ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജോജി തോമസ്, ഫീനിക്സ് റിച്ച്മണ്ട് മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജോൺ കെ നൈനാൻ, ഹാൾട്ടൻ മലയാളീ അസോസിയേഷൻ പ്രസിഡന്റ് സജീവ് ബാലൻ, ഹാമിൽട്ടൺ മലയാളീ സമാജം പ്രസിഡന്റ് തോമസ് കുര്യൻ , നയാഗ്ര മലയാളീ അസോസിയേഷൻ പ്രസിഡന്റ് മനോജ് ഇടമന എന്നിവർ നിയമിതരായി. നാഷണൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തിന് കാൽഗറി മലയാളീ കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി കൂടിയായ എബ്രഹാം ഐസക് അർഹനായി. കനേഡിയൻ കൊച്ചിൻ ക്ലബ് പ്രെസിഡന്റ് സജീബ് കോയ,യോർക്ക് മലയാളീ അസോസിയേഷൻ പ്രസിഡന്റ ജെയ്സൺ ജോസഫ്, ലണ്ടൻ ലയൺസ്‌ ക്ലബ് പ്രസിഡന്റ് ഡിനോ വെട്ടം എന്നിവർ നെഫ് മാസ് നാഷണൽ ജോയിന്റ് ട്രഷറർമാരായി ആയി ഭരമേറ്റു. ബ്രോക്ക് യൂണിവേഴ്സിറ്റി ബ്രോക്ക് മലയാളീ അസോസിയേഷൻ പ്രസിഡന്റ് ദിവ്യ അലക്സ് നെഫ് മാസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്റർ ആകും. ടീം കനേഡിയൻ ലയൺസ്‌ പ്രസിഡന്റ് ഫെലിക്സ് ജെയിംസ്, ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലെബ്രോഡർ മലയാളീ അസോസിയേഷൻ അംഗം ജെറി ജോയ് , ടൊറന്റോ സോഷ്യൽ ക്ലബ് സെക്രട്ടറി മോൻസി തോമസ്, ഗിൽഫ് സോഷ്യൽ ക്ലബ് അംഗം ജെറിൻ നെട്ടുകാട്ട് ലണ്ടൻ കളിക്കൂട്ടം കൾച്ചറൽ ക്ലബ് അംഗം സന്തോഷ് മേക്കര കോട്ടയം ബ്രതെർസ് കാനഡ പ്രോഗ്രാം കോർഡിനേറ്റർ ഷെല്ലി ജോയ്, ഓൾ മോണ്ട്രിയൽ മലയാളീ അസോസിയേഷൻ അംഗം പ്രശാന്ത് പി ഉണ്ണിത്താൻ എന്നിവർ നെഫ് മാസ് നാഷണൽ കമ്മിറ്റി മെംബേർസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

കനേഡിയൻ മലയാളീ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ യോഗത്തിൽ ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗൺ, ഒന്റാറിയോ എം പി പി അമർജോത് സന്ധു, പ്രമുഖ മാധ്യമ നിരീക്ഷകൻ റിട്ട എസ് പി ജോർജ് ജോസഫ്, ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ,സെക്രട്ടറി ഡോ സജിമോൻ ആന്റണി തുടങ്ങിയ വിശിഷ്ട അതിഥികൾ പങ്കെടുത്തു. നെഫ്മാസിന്റെ ജനറൽ സെക്രട്ടറി പ്രസാദ് നായർ യോഗത്തിന് സ്വാഗതമാശംസിച്ചു. വിവിധ സംസ്ഥാനങ്ങളെ ഏകീകരിപ്പിച്ചു ഐക്യ കേരളം രൂപീകൃതമായതുപോലെയാണ് കാനഡയിലെ വിവിധ സംസ്ഥാങ്ങളിൽ ചിന്നി ചിതറി കിടന്ന മലയാളി സംഘടനകളെ കൂട്ടി യോജിപ്പിച്ചുകൊണ്ട് കനേഡിയൻ ഐക്യവേദി എന്ന പ്രസ്ഥാനം രൂപീകരിക്കുന്നത് എന്നും ജാതി മത രാഷ്ട്രീയ വിഭാഗീയ ചിന്തകൾക്ക് അതീതമായി പ്രവാസി എന്ന വികാരം കാത്തുസൂക്ഷിക്കുന്ന സംഘടനകൾ ഉൾക്കൊള്ളിച്ചാണ് നെഫ്‌മാസ് രൂപീകരിച്ചിരിക്കുന്നതെന്നും നെഫ്‌മാസ് നാഷണൽ പ്രസിഡന്റ് കുര്യൻ പ്രക്കാനം പറഞ്ഞു. കാനഡയിലെ ചെറുതും വലുതുമായ എല്ലാ സംഘടനകളെയും പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി നെഫ് മാസ് ജനറൽ സെക്രട്ടറി പ്രസാദ് നായർ കൂട്ടിച്ചേർത്തു. കാനഡയിൽ താമസിക്കുന്ന വിദ്യാർത്ഥികളും തൊഴിലാളുകളും ഉൾപ്പെടുന്ന മലയാളികൾക്ക് കരുത്തും സഹായവും നൽകാൻ ഉതകുന്ന പ്രവർത്തനങ്ങളായിരിക്കും സമീപ ഭാവിയിലേക്കായി നെഫ്‌മാസ് ഒരുക്കുക.

About The Author

error: Content is protected !!