https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
ബിസിയിൽ കോവിഡ്-19 മൂലം 17 മരണങ്ങൾ ഈ ആഴ്ച റിപ്പോർട്ട് ചെയ്തു. പാൻഡെമിക്കിന്റെ തുടക്കം മുതൽ ഇതുവരെ 2,764 ആളുകൾ മരണപ്പെട്ടതായിട്ടാണ് രേഖകൾ സൂചിപ്പിക്കുന്നത്. ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും കഴിയുന്നവരുടെ എണ്ണം പ്രവിശ്യയിൽ കുറഞ്ഞുവരികയാണ്.
803 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കൂടാതെ, ഐസിയുവിൽ 119 പേരും ചികിത്സയിലുണ്ട്. പാൻഡെമിക് ആരംഭിച്ചതിന് ശേഷം ആകെ 341,286 കേസുകൾ ആണ് പ്രവിശ്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
അഞ്ചും വയസ്സും അതിൽ മുകളിലുള്ള 90.4 ശതമാനം (4,506,205) ബി.സി.യിൽ കോവിഡ്-19 വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു, 85.3 ശതമാനം (4,249,831) പേർക്ക് രണ്ടാം ഡോസും ലഭിച്ചു.
More Stories
കാനഡയിൽ XBB.1.5 ഒമിക്രോൺ സബ് വേരിയന്റ് കേസുകൾ കുതിച്ചുയരുന്നു; ജാഗ്രതയോടെ ആരോഗ്യമന്ത്രാലയം
റാൻഡം കോവിഡ് പരിശോധന കാനഡയിൽ പുനരാരംഭിക്കും: ഫെഡറൽ ഗവൺമെന്റ്
കോവിഡ്-19 : തെറ്റായവിവരങ്ങൾ വ്യാപനത്തിന് ഇടയാക്കുന്നെന്ന് ലോകാരോഗ്യ സംഘടന