November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ബാലപീഡനം; യുകെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ. ബ്രിട്ടനിലെ മുഴുവൻ മലയാളി സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന കുറ്റകൃത്യത്തിന് കോട്ടയം രാമപുരം സ്വദേശിയായ 24കാരനാണ് അറസ്റ്റിലായത്. പോലീസും ശിശുസംരക്ഷണ സംഘവും സോഷ്യൽ മീഡിയയിലൂടെ നടത്തിയ തിരച്ചിലിലാണ് മലയാളി വിദ്യാർത്ഥി കുടുങ്ങിയത്.സോഷ്യൽ മീഡിയയിൽ ഇന്റലിജൻസ് സംഘം ഉണ്ടാക്കിയ പ്രൊഫൈലിലൂടെയാണ് യുവാവ് ലൈംഗിക ബന്ധത്തിന് കുട്ടിയെ സമീപിക്കുകയും ചാറ്റിലൂടെ ബന്ധപ്പെടാനും ലണ്ടനിലെ ഹോട്ടലിലേക്ക് കൊണ്ടുപോകാനും ആണ് ശ്രമിച്ചത്. ലണ്ടനിലെ ചൈൽഡ് പ്രൊട്ടക്ഷൻ സംഘം യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഹെർട്ട്‌ഫോർഡ്‌ഷെയർ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയും, ലൂട്ടണിൽ താമസിക്കുകയും ചെയുന്ന യുവാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ഹെമൽ ഹെംസ്റ്റെഡിൽ എത്തുകയും. എന്നാൽ ഇവിടെ കാത്തിരുന്നത് സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ വേഷം കെട്ടിയ സ്റ്റിംഗ് ഓപ്പറേഷൻ സംഘമാണ്. സംഘത്തിന്റെ തെളിവുകൾ സഹിതം ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച യുവാവ് ക്ഷമാപണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായ കുറ്റത്തിന് അറസ്റ്റിലാലാവുകയായിരുന്നു. പഠനത്തോടൊപ്പം കെയർടേക്കറായി ജോലി ചെയ്തിരുന്ന യുവാവിന് ഇനി നിയമനടപടികൾ നേരിടേണ്ടി വരും.

ഓൺലൈൻ ചൈൽഡ് പ്രൊട്ടക്ഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബ്രോക്കൺ ഡ്രീംസ് എന്ന സന്നദ്ധ സംഘടനയും അവരെ സഹായിക്കുന്ന ഏജൻസിയായ സേക്രഡ് സോളും ആണ് കുട്ടികളെ സോഷ്യൽ മീഡിയ വഴി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർക്കായി അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ യുവാവ് 14 വയസുള്ള രണ്ട് കുട്ടികളുടെ പ്രൊഫൈലുകളിൽ നിരന്തരം ചാറ്റ് ചെയ്യുകയായിരുന്നു. യുവാവ് അയച്ച ചിത്രങ്ങളും വീഡിയോകളും സഹിതം നിരത്തിയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്.

15 ലക്ഷം രൂപ മുടക്കിയാണ് താൻ യുകെയിൽ പഠിക്കാനെത്തിയതെന്നും അറിവില്ലായ്മ കാരണം സംഭവിച്ച പിഴവാണെന്നും യുവാവ് അപേക്ഷിച്ചു എന്നാൽ അറസ്റ്റ് ഒഴിവാക്കാനായില്ല. ഇതിന്റെ നിയമനടപടികൾ നേരിട്ട ശേഷം യുവാവിന് നാട്ടിലേക്ക് തിരികെ പോകേണ്ടി വരും. വീടും ഭൂമിയും പണയപ്പെടുത്തി യുകെയിൽ പഠിക്കാനെത്തുന്ന കുട്ടികളിൽ ചിലർ കാണിക്കുന്ന വിവരക്കേടിന്റെ മറ്റൊരു നേർക്കാഴ്ചയാണ് ഈ സംഭവം. നിയമങ്ങൾ അറിയാതെയും ബ്രിട്ടീഷ് സമൂഹം നൽകുന്ന വ്യക്തിസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിലും കുപ്രസിദ്ധമാണ് കുടിയേറ്റ വിദ്യാർത്ഥി സമൂഹങ്ങൾ ഏതൊരു നാടിനും ഭീക്ഷണിയാണ്. ഏജന്റുമാരുടെ വ്യാജ പ്രലോഭനങ്ങളുടെ വലയത്തിൽ ദിനംപ്രതി യുകെയിലെത്തുന്ന മലയാളി വിദ്യാർഥികൾ സോഷ്യൽ മീഡിയയിലും സാമൂഹിക ജീവിതത്തിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന പാഠമാണ് ഇത് നൽകുന്നത്.

About The Author

error: Content is protected !!