November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

express entry update

express entry update

കാനഡയിൽ ഉള്ള വിദ്യാർത്ഥികൾക്കും തൊഴിയിലാളികൾക്കും പെര്മനെന്റ് റെസിഡൻസി നേടാൻ സുവർണ്ണാവസരം.

നിലവിൽ കാനഡയിൽ ഉള്ള വിദ്യാർത്ഥികൾക്കും തൊഴിയിലാളികൾക്കും അനുകൂലമായ ഇമ്മിഗ്രേഷൻ അപ്ഡേറ്റാണ് ഇത്തവണ കനേഡിയൻ സർക്കാർ പുറപ്പെടുവിക്കുന്നത്. പെർമനന്റ് റെസിഡൻസി ഇംപ്രെസ്സ് എൻട്രി ക്യാറ്റഗറിയിൽ കാനഡയിൽ രണ്ടു വർഷം പഠിച്ച വിദ്യാർത്ഥികൾക്ക് 15 പോയിന്റും, മൂന്ന് വർഷം കോഴ്സ് പഠിച്ച വിദ്യാർത്ഥികൾക്കു 30 പോയിന്റും നിലവിൽ ഉള്ളതിനേക്കാൾ അഡിഷണൽ പോയിന്റിയായി നൽകാനാണ് തീരുമാനം. കനേഡിയൻ പെർമനന്റ് റെസിഡൻസി ആഗ്രഹിക്കുന്ന ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് ഇത് ഒരു തിരിച്ചടി തന്നെയാണ്. നിലവിലുള്ള അപേക്ഷകളിൽ നിന്നും ഇന്ത്യയിൽ നിന്നുള്ള 25 % അപേക്ഷകളും പുറംതള്ളപ്പെടാൻ സാധ്യതയുണ്ട്.

കാനഡയിൽ ഉള്ള വിദ്യാഭ്യാസവും തൊഴിലും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ കാനഡ ഗവണ്മെന്റ് ലക്ഷ്യമാക്കുന്നത്. ആവശ്യമുള്ളവർ കോഴ്സ് എടുത്തോ ജോലിക്കോ ആയി കാനഡയിൽ വരണമെന്നാണ് പുതിയ പദ്ധതികളുടെ പരോക്ഷമായ ഉദ്ദേശം. പാൻഡെമിക് മൂലമുണ്ടായ കുടിയേറ്റത്തിന്റെ താൽക്കാലിക തകർച്ചയെ നികത്തുന്നതിനായി കാനഡയിലെ നിലവിലുള്ള വിദ്യാർത്ഥികൾക്കും വിദേശ തൊഴിലാളികൾക്കും അഭയാർഥികൾക്കും കൂടുതൽ പിആർ നൽകാനും കാനഡ ആലോചിക്കുന്നുണ്ട്. ഇത് സാമ്പത്തിക വളർച്ചയെയും സഹായിക്കും. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് കാനഡയ്ക്ക് ഗുണം ചെയ്യും, കനേഡിയൻ തൊഴിൽ പരിചയമുള്ള കുടിയേറ്റക്കാർക്ക് നല്ലൊരു തൊഴിൽ വിപണി ഉണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പുതിയ ഫെഡറൽ പൈലറ്റ് പ്രോഗ്രാമുകൾ ആരംഭിക്കാനും എക്സ്പ്രസ് എൻട്രി തുടരാനുമാണ് ഇപ്പോൾ സാധ്യതയുള്ളത്. എക്സ്പ്രസ് എൻ‌ട്രിയുടെ സമഗ്ര റാങ്കിംഗ് സിസ്റ്റമായ സിആർഎസ പരിഷ്കരിക്കാനും പദ്ധതിയുണ്ട്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിന് തൊഴിൽ പരിചയം ആവശ്യമാണെന്നതുൾപ്പെടെയുള്ള ഫെഡറൽ പ്രോഗ്രാമുകളുടെ യോഗ്യതാ മാനദണ്ഡങ്ങളിലും പരിഷ്‌കാരങ്ങൾ വരുത്തും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം നാല് ലക്ഷം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെന്നാണ് ഇപ്പോൾ നടത്തിയ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ഫെഡറൽ സർക്കാർ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്കോ മെൻഡിസിനോ അറിയിച്ചു. വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ, അഭയാർഥികൾ എന്നിവർക്കായുള്ള ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തിയോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

COVID-19 മൂലം കുടിയേറ്റത്തിൽ വലിയ തോതിൽ കുറവുണ്ടായ സാഹചര്യത്തിൽ ഈ കുറവ് പരിഹരിക്കാനായാണ് പുതിയ നടപടികൾ സ്വീകരിക്കുന്നത്. കുടിയേറ്റത്തിലുണ്ടായ കുറവ് കാനഡയുടെ വിവിധ മേകലകളെ പ്രതികൂലമായി ബാധിച്ചു.സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കി എന്ന് മാത്രമല്ല ജനസംഖ്യ, തൊഴിൽ ശക്തി തുടങ്ങിയ മേഖലകളിലും അരക്ഷിതാവസ്ഥ പ്രകടമായതോടെ കുടിയേറ്റത്തിനായി ബദൽ മാർഗ്ഗങ്ങൾ കണ്ടെത്താൻ കാനഡ സർക്കാർ നിർബന്ധിതമായി. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ട് ലക്ഷം കുടിയേറ്റക്കാരെയാണ് കാനഡ ഈ വര്ഷം സ്വാഗതം ചെയ്തത്. 2020 ന്റെ രണ്ടാം പാദത്തിൽ 0.1 ശതമായിരുന്നു കാനഡയിലെ ജനസംഖ്യയുടെ വളർച്ചാ നിരക്ക്. സാധാരണയായി പ്രതിവർഷം ഒരു ശതമാനത്തിലധികമാണ് കാനഡയിലെ ജനസംഖ്യ വളർച്ചാ നിരക്ക് കാണപ്പെടുന്നത്. പ്രായമായവരുടെ ജനസംഖ്യയിൽ ഉണ്ടായ വർധനവും കുറഞ്ഞ ജനനനിരക്കും ഉൾപ്പെടുന്ന കാനഡയുടെ ദീർഘകാല ജനസംഖ്യാ വെല്ലുവിളികളെ നേരിടാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് മാർക്കോ മെൻഡിസിനോ പറഞ്ഞു. നിലവിലുള്ള തൊഴിലാളികൾ വിരമിക്കുമ്പോൾ ആ ഒഴിവുകൾ ശൂന്യമായി കിടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഈ രണ്ട ഘടകങ്ങളിലുണ്ടായ വർദ്ധനവ് സൂചിപ്പിക്കുന്നത്. ജനസംഖ്യ വളർച്ച കുറഞ്ഞ ഈ സാഹചര്യത്തിൽ കൂടുതൽ വിടവുകൾ സൃഷ്ടിക്കപെടാതിരിക്കാനും ജനസംഖ്യ നിലനിർത്തുന്നതിനും കാനഡയ്ക്ക് കുടിയേറ്റക്കാരെ ആവശ്യമുണ്ട്.

മന്ത്രിയും ഐ‌ആർ‌സി‌സിയും പരിഷ്കാരങ്ങളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ഇതുവരെ നൽകിയിട്ടില്ല . ഫെഡറൽ ഗവണ്മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു.

About The Author

error: Content is protected !!