November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ പെട്രോൾ, പാൽ വില കുതിച്ചുയരുന്നു

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കാനഡയിലുടനീളം പെട്രോൾ, പാൽ വില കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പാൽ വില വർദ്ധനവ് ചില പ്രവിശ്യകളിൽ 15 ശതമാനം വരെ വില കുതിച്ചുയർന്നു. എന്നാൽ ക്രൂഡ് ഓയിൽ വില 90 ഡോളർ കടന്നതോടെ കാനഡയിൽ പെട്രോൾ വില കുതിച്ചുയർന്ന് എക്കാലത്തെയും സർവകാല റെക്കോർഡ് നിലയിലെത്തിയിരിക്കുകയാണ്. ദേശീയ ശരാശരി റീട്ടെയിൽ ഇന്ധന വില ലിറ്ററിന് 1.516 സെന്റാണ്.

പാൽ വില ഉയരുന്നത് ഏറ്റവും ദോഷകരമായി ബാധിക്കുക കുറഞ്ഞ വരുമാനമുള്ളതും ഭക്ഷ്യസുരക്ഷയില്ലാത്തതുമായ കാനഡയിലെ കുടുംബങ്ങളെ ആയിരിക്കും. ടൊറന്റോയിൽ, ലോബ്ലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ള നോഫ്രിൽസ്, ലോബ്‌ളാസ് എന്നീ രണ്ട് കടകളിലെ വില $4.69-ൽ നിന്ന് $5.39 ആയി ഉയർന്നു. അതായത് 14.9 ശതമാനം വർധനവാണ് ഉണ്ടായത്. ഹാലിഫാക്സിൽ, ലോബ്ലാസിന്റെ ഉടമസ്ഥതയിലുള്ള അറ്റ്ലാന്റിക് സൂപ്പർസ്റ്റോറിലെ വില 5.79 ഡോളറിൽ നിന്ന് 6.29 ഡോളറായി. അതായത് 8.6 ശതമാനം വർധനവ്. എന്നാൽ കാൽഗറിയിൽ, സൂപ്പർസ്റ്റോറിലെ വില $4.65ൽ നിന്ന് $5.39 ആയി. 15.9 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ബി.സി.യിലെ പല കടകളിലും വിലക്കയറ്റം സമാനമാണ്.

“കുടുംബങ്ങൾക്ക് അവരുടെ കുട്ടികൾക്ക് പാൽ നൽകാൻ കഴിയാതെ വരികയോ അല്ലെങ്കിൽ നേർപ്പിച്ച ഭക്ഷണ പദാർത്ഥങ്ങൾ പകരം നൽകാൻ തുടങ്ങുകയോ ചെയ്താൽ, ആരോഗ്യപ്രശ്നങ്ങളിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ,” ആൽബർട്ട ഫുഡ് ബാങ്കിന്റെ സിഇഒ അരിയാന സ്കോട്ട് മുന്നറിയിപ്പ് നൽകി.

കനേഡിയൻ ഡയറി കമ്മീഷൻ നവംബർ 1 മുതൽ കർഷകർക്ക് അവർ ഉണ്ടാക്കുന്ന പാലിന്റെ വിലയിൽ 8.4 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക വർദ്ധനയാണിത്. ക്ഷീരകർഷകർക്ക്, പ്രത്യേകിച്ച് പശുക്കൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള ചിലവുകൾ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30 ശതമാനം വർധിച്ചതായി കമ്മീഷൻ പറഞ്ഞു. കൊവിഡ്-19 പാൻഡെമിക്കുമായി ബന്ധപ്പെട്ട ഉയർന്ന ചിലവുകൾ വീണ്ടെടുക്കാൻ കർഷകർക്ക് അവസരം നൽകാനാണ് വിലവർദ്ധനവ് ഉദ്ദേശിക്കുന്നതെന്ന് കമ്മീഷൻ പറയുന്നു.

കാനഡയിൽ ഫാമുകൾ എണ്ണം വർധിക്കാത്തതും ഉപഭോക്താക്കളുടെ എണ്ണം ദിനംതോറും കൂടുതലുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ ഗതാഗത ചിലവുയരുന്നതും, വിലക്കയറ്റം ഉണ്ടാകുന്നതും സർവ സാധാരണയാണ്. ഇതിനുവേണ്ട മുൻകരുതലുകൾ കാനഡയിൽ ട്രൂഡോ സർക്കാർ എടുത്തില്ലയെങ്കിൽ വരും നാളുകളിൽ ഭക്ഷണ സാധനങ്ങൾക്കുൾപ്പെടെ വിലക്കയറ്റം ഉണ്ടാകുമെന്ന സൂചനയാണിത് നൽകുന്നത്.

About The Author

error: Content is protected !!