November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

jobaiden kamalaharis

jobaiden kamalaharis

അമേരിക്കയുടെ നെറുകയിൽ തൊടുന്ന ആദ്യ വനിത ഇന്ത്യയിൽ നിന്ന്

ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക സായുധ ശക്തിയായ അമേരിക്കയുടെ ഉപാധ്യക്ഷയായി ഭരമേറ്റ കമലയാണ് ഇപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രം. തമിഴ്നാട്ടുകാരിയായ ശ്യാമളയുടെ മകൾ കമല അമേരിക്കൻ വശജയല്ലാത്ത അമേരിക്കയുടെ ആദ്യത്തെ വനിതാ ഭരണാധികാരി എന്ന നിലയിലും ശ്രദ്ധ നേടുന്നു. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ ഏറ്റവും സുപ്രധാന സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ ഏഷ്യൻ വംശജയെന്ന പ്രത്യേകതയും ഈ അമ്പത്തഞ്ചുകാരുണ്ട്. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഭാഗമായാണ് കമല വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.

ബൈഡൻ, കമല എന്നീ രണ്ട വ്യക്തികൾക്കായുള്ള പോരാട്ടം എന്നതിനേക്കാൾ അമേരിക്കൻ തെരഞ്ഞെടുപ്പിനെ അവർ അമേരിക്കയുടെ ആത്മാവിനായുള്ള പോരാട്ടമായാണ് കണക്കാക്കിയത്. ആ പോരാട്ടത്തിൽ അമേരിക്കൻ ജനത അവരോടൊപ്പം നിന്നു. വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ കമലയുടെ ആദ്യ പ്രസ്താവനകൾ അമേരിക്കയിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആത്മവീര്യത്തിന് തീ പകരുന്നതായിരുന്നു. കാലിഫോർണിയയിലെ ഓക്‌ലൻഡിൽ ജനിച്ച കമലയുടെ അച്ഛൻ ജമൈക്കക്കാരനായ ഡൊണാൾഡ് ഹാരിസാണ്. തമിഴ്നാട്ടുകാരിയായ ശ്യാമള അറുപതുകളിൽ അമേരിക്കയിൽ എത്തിയത് ഉപരി പഠനത്തിനായാണ്. ഇതിനിടയിലാണ് ഹാരിസിനെ വിവാഹം ചെയ്യുന്നത്.സ്തനാർബുദ ഗവേഷകയായ ശ്യാമള ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ ലോകത്തോട് വിട പറഞ്ഞു. കമലയുടെ അഞ്ചാം വയസിലാണ് അച്ഛനും അമ്മയും തമ്മിൽ പിരിയുന്നത്. തന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയായായി കമല കാണുന്നത് അമ്മയെയാണ്.

പത്തൊൻപതാം വയസ്സിൽ അമേരിക്കയിലെത്തുമ്പോൾ അമ്മക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത സ്ഥാനത്താണ് താൻ എത്തി ചേർന്നിരിക്കുന്നതെന്ന് ആദ്യ പ്രസംഗത്തിൽ തന്നെ കമല പറഞ്ഞിരുന്നു. ഏതൊരു ഇന്ത്യൻ സ്ത്രീയും ആഗ്രഹിക്കുന്ന അംഗീകാരങ്ങളുടെയും നേട്ടങ്ങളുടെയും നടുവിലാണ് കമല ഇന്നുള്ളത്. പുരോഗമന വാദിയായ പ്രോസിക്യൂട്ടർ എന്ന വിളിപ്പേരുള്ള കമല എത്ര കലുഷിതമായ പ്രശ്നങ്ങളിലും സ്വന്തമായ നിലപാടുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെയാണ് ബൈഡൻ തൻ്റെ അധികാര വിഭജനത്തിന് കമലയെ തെരഞ്ഞെടുത്തതും. 2016ൽ സെനറ്റിലേക്ക് ഒരു പുതുമുഖമായി കടന്നു വരുമ്പോഴും ട്രംപ് ഭരണകൂടത്തെ വിമർശിക്കാൻ കമല കാണിച്ച തന്റേടവും ആർജ്ജവവുമാണ് ബൈഡനോടൊപ്പം അമേരിക്കയുടെ സിംഹാസനമലങ്കരിക്കാൻ കമലക്ക് വഴിയൊരുക്കിയ ഘടകങ്ങളിൽ ഒന്ന്. ഈ അടുത്ത കാലത്തായി ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഇടതു പക്ഷവുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ച കമല ഫെഡറൽ വേതനം മണിക്കൂറിന് 15 ഡിയോളറായി ഉയർത്താനും രാജ്യത്തിന്റെ ജാമ്യ വ്യവസ്ഥ പരിഷ്കരിക്കാനുമുള്ള നിർദ്ദേശങ്ങളെയും പിന്തുണച്ചു. അമേരിക്കയുടെ സുവർണ്ണ കാലഘട്ടത്തിലേക്കാണ് ബൈഡനും കമലയും ചേർന്നുള്ള യാത്ര. ബൈഡന്റെ ബുദ്ധിക്ക് കൂർമ്മതയായി, ചുവടുകൾക്ക് കരുത്തായി ഇനി ഇവൾ ചേരുമ്പോൾ അമേരിക്കയുടെ ഭാവി സുരക്ഷിതം എന്ന് തന്നെ പറയാം. അമേരിക്കൻ പാർലമെന്റിൽ തന്റെ വിജയത്തിന് ശേഷം സംസാരിക്കവെ കമയുടെ വാക്കുകൾ ലക്ഷക്കണക്കിന് വരുന്ന ശ്രോതാക്കളിൽ പ്രതീക്ഷയയുടെ പുതിയ ചക്രവാകങ്ങൾ സൃഷ്ടിക്കുകയാണ്. ഈ പാർലമെന്റിൽ എത്തുന്ന ആദ്യത്തെ സ്ത്രീ ഞാനായിരിക്കാം, പക്ഷെ ഒരിക്കലും അവസാനത്തെ ആയിരിക്കുകയില്ല എന്നവർ പറഞ്ഞപ്പോൾ ഉയർന്ന ആരവത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. അവൾ ജയിച്ചത് ഏതാനും വോട്ടുകൾ മാത്രമല്ല, അനേകം വരുന്ന അമേരിക്കൻ ജനങ്ങളുടെ മനസുമാണ്.

About The Author

error: Content is protected !!