November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

സൈന്യത്തെ അയക്കാൻ പദ്ധതിയില്ല: ഫ്രീഡം കോൺവോയ് 2022 സമാഹരിച്ചത് 9.5 മില്യൺ ഡോളർ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ട്രക്ക് ഡ്രൈവർമാരുടെ വാക്‌സിൻ പ്രതിഷേധങ്ങൾക്കെതിരെ പ്രതിരോധിക്കാൻ സൈന്യത്തെ അയക്കാൻ പദ്ധതിയില്ല എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. പ്രതിഷേധക്കാരെയും പ്രാദേശിക കമ്മ്യൂണിറ്റിയിലെ തടസ്സങ്ങളെയും നേരിടേണ്ടത് പോലീസാണെന്ന് ട്രൂഡോ പറഞ്ഞു, എന്നാൽ ഫെഡറൽ പോലീസും ഇന്റലിജൻസ് സേവനങ്ങളും ഉൾപ്പെടെ പിന്തുണ നൽകാൻ ഫെഡറൽ സർക്കാർ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. പ്രതിഷേധക്കാരോട് വീട്ടിലേക്ക് മടങ്ങിപോകാൻ ട്രൂഡോ അഭ്യർത്ഥിച്ചു.

ഉച്ചത്തിലുള്ള ഹോണിംഗും തുടർച്ചയായ ശല്യവും മൂലം മടുത്ത പ്രദേശവാസികളുടെ സമ്മർദ്ദത്തിന് വഴങ്ങി നഗരത്തിലെ പോലീസ് മേധാവി കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രക്ക് ഡ്രൈവർമാർ സംഘടിപ്പിച്ച ഫ്രീഡം കോൺവോയ് 2022 പ്രതിഷേധം രേഖപ്പെടുത്തുവാൻ വഴി സമാഹരിച്ചത് 9.5 മില്യൺ ഡോളർ വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാനഡയിലെ രണ്ടാമത്തെ റെക്കോർഡ് ഡൊണേഷൻ ആണിതെന്ന് ധനസമാഹരണ പ്ലാറ്റ്‌ഫോമായ ഗോ ഫണ്ട് മി പറയുകയുണ്ടായി. കനേഡിയൻ എംപി ജഗ്മീത് സിംഗ് ജിമ്മി ധലിവാൾന്റെ ഭാര്യാസഹോദരൻ ജോധ്വീർ ധലിവാൾ 13,000 ഡോളർ ഫ്രീഡം കോൺവോയ്ക്ക് സംഭാവന നൽകിയത് വിവാദമായിരുന്നു. എന്നാൽ ജഗ്മീത് സിംഗ് ജിമ്മി ധലിവാൾ ട്രക്കർമാരുടെ സമരത്തെ എതിർക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ആൽബർട്ടയിൽ, യുഎസ് സംസ്ഥാനമായ മൊണ്ടാനയിലേക്കുള്ള അതിർത്തി കടക്കുമ്പോൾ വാക്‌സിൻ നിർദ്ദേശങ്ങൾക്കെതിരെ ഒരു കൂട്ടം ട്രക്ക് ഡ്രൈവർമാരും, കർഷകരും പ്രതിഷേധിച്ചു.

About The Author

error: Content is protected !!