https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
ഉക്രൈനിന് പരിശീലനവും സൈബർ പിന്തുണയും വർദ്ധിപ്പിക്കാൻ ധാരണയായതായും എന്നാൽ ആയുധങ്ങൾ നൽകില്ലായെന്നും പ്രധാനമന്ത്രി ട്രൂഡോ അറിയിച്ചു.കനേഡിയൻ ഗവൺമെന്റ് ഉക്രെയ്നിലേക്ക് ചെറിയ ആയുധങ്ങൾ അയയ്‌ക്കില്ല, റഷ്യൻ നുഴഞ്ഞുകയറ്റത്തിന്റെ ഭീഷണി തടയാനും പ്രതിരോധിക്കാനുമുള്ള ഉക്രൈനിന്റെ തയ്യാറെടുപ്പുകളെ പിന്തുണക്കുമെന്നും ട്രൂഡോ അറിയിച്ചു.
ഗവൺമെന്റ് ഓപ്പറേഷൻ യൂണിഫയർ മൂന്ന് വർഷത്തേക്ക് കൂടി നീട്ടുകയും റഷ്യൻ സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഇന്റലിജൻസ് പങ്കിടലും പിന്തുണയും വർദ്ധിപ്പിക്കുകയും കൂടാതെ “മാരകമല്ലാത്ത ഉപകരണങ്ങൾ” നൽകുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു,
ഓപ്പറേഷൻ യൂണിഫയറിന്റെ വിപുലീകരണത്തോടൊപ്പം കാനഡയിൽ നിന്ന് ആയുധങ്ങൾക്കായി ഉക്രേനിയൻ സർക്കാർ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ആയുധങ്ങൾ അയയ്‌ക്കണോ എന്നതിനെക്കുറിച്ചുള്ള നിർദ്ദേശം കാബിനറ്റ് ചർച്ച ചെയ്തത്. എന്തുകൊണ്ടാണ് യുക്രെയ്നിലേക്ക് ആയുധങ്ങൾ അയക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ട്രൂഡോ തയാറായില്ല. പല പാശ്ചാത്യ രാജ്യങ്ങളും മുൻ സോവിയറ്റ് രാഷ്ട്രത്തിൽ റഷ്യൻ സൈനിക അധിനിവേശം സാധ്യമാകുമെന്ന് ഭയപ്പെടുന്ന സമയത്താണ് കനേഡിയൻ സർക്കാരിന്റെ ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന