November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

‘ഹൃദയം’ ഹൃദയത്തിലേറ്റി കാനഡയിലെ മലയാളി പ്രേക്ഷകർ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ജനുവരി 21-ന് കാനഡയിൽ പ്രദർശനത്തിനെത്തിയ ‘ഹൃദയം’ ഇതിനകം തന്നെ വൻ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. കാനഡയിൽ ഹൃദയം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എല്ലാ ഷോകളും ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. മലയാളിയുടെ പ്രണയ സൗഹൃദ വൈകാരിക സങ്കല്പങ്ങളെ നന്നായി തന്നെ സിനിമയിൽ അവതരിപ്പിച്ചതിനാലാണ് ‘ഹൃദയം’ പ്രേഷകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

ടു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽചിറയാണ് കാനഡയിൽ ‘ഹൃദയം’ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, സസ്‌കാച്ചെവനിലുമാണ് ജനുവരി ഇരുപത്തിയൊന്നാം തിയതി ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. എല്ലാ ഷോകളും ഹൗസ്ഫുൾ ആയി പ്രദർശനം തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ‘ഹൃദയം’ സിനിമയുടെ പ്രദർശനം ഉണ്ടായിരിക്കുമെന്ന് ടു കേരള എന്റർടൈൻമെന്റിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.

സിഡ്നി, ഹാലിഫാക്സ് എന്നിവിടങ്ങളിൽ ജനുവരി 28 നും സ്കാർബ്രോ, റിച്ചമൗണ്ട് ഹിൽ, ഒട്ടാവ, ടോറോന്റോ, മോൺട്രിയൽ, കിച്ചനെർ, സെന്റ്.കാതറിന്, ലണ്ടൻ, ഒന്റാറിയോ എന്നിവിടങ്ങളിൽ ജനുവരി 31 നും ചിത്രം പ്രദർശനത്തിനെത്തുമെന്ന് ബിജു തയ്യിൽചിറ അറിയിച്ചു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ, പ്രണവ് മോഹൻലാലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദർശന, കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായികമാർ. രണ്ടേമുക്കാൽ മണിക്കൂറിനു മുകളിൽ പ്രേക്ഷകനെ മടുപ്പിക്കാതെ മികച്ച ഒരു സിനിമ അനുഭവം നൽകുക എന്ന ഉദ്യമത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ടെന്നു വേണം പറയാൻ. ചുരുക്കി പറഞ്ഞാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു കാലഘട്ടത്തെ ആണ് സിനിമയിൽ വരച്ചിടുന്നത്. മേക്കിങ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

About The Author

error: Content is protected !!