November 27, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

“മനസ്സ് വിങ്ങുന്ന ദുരന്തം”: എന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഡിസംബർ മുതൽ മനുഷ്യക്കടത്തു നടന്നിട്ടുണ്ടെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റ്

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ഒരു കുഞ്ഞ് ഉൾപ്പെടെ നാല് ഇന്ത്യക്കാരുടെ കുടുംബം അതിശൈത്യത്തിൽ മരണപ്പെട്ടിരുന്നു. ഈ സംഭവത്തെ “മനസ്സ് വിങ്ങുന്ന” ദുരന്തമായി വിശേഷിപ്പിച്ച ട്രൂഡോ, യുഎസ് അതിർത്തിയിലൂടെയുള്ള മനുഷ്യക്കടത്ത് തടയാൻ കനേഡിയൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പറഞ്ഞു. “ഇത് തികച്ചും മനസ്സിനെ സങ്കടപ്പെടുത്തി, ഇവർ മനുഷ്യക്കടത്തുകാരുടെ ഇരകളാണ്, മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തെ കള്ളക്കടത്തുകാർ മുതലെടുക്കുകയുംചെയുന്നു, മനുഷ്യകടത്തിൽപ്പെട്ട് യാത്രാമധ്യേ മരിക്കുന്നത് വളരെ ദാരുണമാണ്,” ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ഇതുകൊണ്ടാണ് ആളുകൾ ക്രമരഹിതമായോ നിയമവിരുദ്ധമായോ അതിർത്തി കടക്കുന്നത് നിരുത്സാഹപ്പെടുത്താൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനും കാനഡ അമേരിക്കയുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഓർമപ്പെടുത്തി.

എന്നാൽ കാനഡ-യുഎസ് അതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാലുപേരും മനുഷ്യക്കടത്ത് പ്രവർത്തനത്തിന്റെ ഇരകളാകാമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റ് പറഞ്ഞു.

എമേഴ്‌സൺ പട്ടണത്തിനടുത്തുള്ള ഒരു പ്രദേശത്ത് ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹങ്ങൾ ഒരുമിച്ച് കണ്ടെത്തുകയും കൗമാരക്കാരന്റെ മൃതദേഹം ഏതാനും മീറ്ററുകൾ അകലെ ആണ് കണ്ടത്തിയതെന്നും RCMP വക്താവ് അറിയിച്ചു. ഇവർ ഗുജറാത്ത് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരങ്ങൾ. അന്വേഷണത്തിന്റെ ഭാഗമായി ഫ്ലോറിഡയിൽ നിന്നുള്ള 47 കാരനായ സ്റ്റീവ് ഷാൻഡിനെ അറസ്റ്റ് ചെയ്യുകയും മനുഷ്യക്കടത്ത് കുറ്റം ചുമത്തുകയും ചെയ്തു. മിനസോട്ടയിലെ യുഎസ് ജില്ലാ കോടതിയിൽ വ്യാഴാഴ്ച സമർപ്പിച്ച കോടതി രേഖകൾ അനുസരിച്ച്, അടുത്തിടെ നടന്ന മറ്റ് മൂന്ന് കള്ളക്കടത്ത് സംഭവങ്ങളുടെ ഭാഗമാണ് ഷാൻഡ് എന്ന് സംശയിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

“നാല് വ്യക്തികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു, കൂടാതെ ഷാൻഡ് ഇതിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും,കൂടാതെ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നു,”എന്ന് ഹോംലാൻഡ് സെക്യൂരിറ്റി സ്പെഷ്യൽ ഏജന്റ് ജോൺ സ്റ്റാൻലി വ്യാഴാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. അറസ്റ്റിലാകുമ്പോൾ ഷാൻഡ് പാസഞ്ചർ വാനിൽ രേഖകളില്ലാത്ത രണ്ട് ഇന്ത്യൻ പൗരന്മാരെ കടത്തുകയായിരുന്നു. ഷാൻഡിനെ അറസ്റ്റ് ചെയ്തതിന് തൊട്ടടുത്ത് തന്നെ, രേഖകളില്ലാത്ത മറ്റ് അഞ്ച് ഇന്ത്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും, സത്യവാങ്മൂലത്തിൽ പറയുന്നു. ആ ഏഴുപേരും മാനിറ്റോബയിൽ മരിച്ച നാലുപേരും ഒരേ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്നു, എന്നാൽ നാല് പേരും മറ്റുള്ളവരിൽ നിന്ന് വേർപിരിഞ്ഞു സഞ്ചരിച്ചിരുന്നു.

അഞ്ച് പേരടങ്ങുന്ന സംഘവും ഒരേ തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഷാൻഡിനൊപ്പം വാനിലുണ്ടായിരുന്ന രണ്ടുപേരും സമാനമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും മറ്റുള്ളവരുമായി സാമ്യമുള്ളവരായിരുന്നില്ല.

2021 ഡിസംബർ 12 നും 22 നും, 2022 ജനുവരി 12 നും ഇടയിൽ ഷാൻഡിനെ അറസ്റ്റു ചെയ്‌ത അതേ സ്ഥലത്തുവെച്ച് അടുത്തിടെ മറ്റ് മൂന്ന് മനുഷ്യക്കടത്ത് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഒരു അതിർത്തി പട്രോളിംഗ് ഏജന്റ് തന്നോട് പറഞ്ഞതായി സ്റ്റാൻലിയുടെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ബോർഡർ പട്രോളിംഗ് ഏജന്റ് ജനുവരി 12 ന് ആ സ്ഥലത്ത് നടത്തിയ പരിശോധനയിൽ അതിർത്തി കടന്ന് നടന്ന മൂന്ന് ആളുകളുടെ ബൂട്ട് പ്രിന്റുകൾ മഞ്ഞിൽ കണ്ടെത്തിയിരുന്നു. മൂന്ന് പ്രിന്റുകളും ഒരേ ബ്രാൻഡ് ബൂട്ടുകളാണ് നിർമ്മിച്ചതെന്ന് കോടതി രേഖയിൽ പറയുന്നു.

About The Author

error: Content is protected !!