November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ അതിർത്തിക്ക് സമീപം 4 മൃതദേഹങ്ങൾ, മനുഷ്യക്കടത്ത് ആരോപിച്ച് യു.എസ്

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

മാനിറ്റോബ പ്രവിശ്യയിലെ യു എസ് അതിർത്തിയോട് ചേർന്ന് ഒരു കുഞ്ഞ് ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കാനഡയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ മനുഷ്യക്കടത്ത് നടത്തിഎന്നാണ് പ്രാഥമിക വിവരം.

മാനിറ്റോബ പ്രവിശ്യയിലെ എമേഴ്സൺ പട്ടണത്തിൽ നിന്ന് 10 കിലോമീറ്ററും, യുഎസ് അതിർത്തിയിൽ നിന്ന് ഏകദേശം 12 മീറ്റർ അകലെ ഒരു പുരുഷൻ, ഒരു സ്ത്രീ, ഒരു കൗമാരക്കാരൻ, ഒരു കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി കനേഡിയൻ പോലീസ് അറിയിച്ചു. തണുപ്പ് കാരണമാകാം ഇവർ മരിച്ചതെന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ട നാല് പേരും കാണാതായ ഇന്ത്യൻ കുടുംബമാണെന്ന് താൽക്കാലികമായി തിരിച്ചറിഞ്ഞതായി യുഎസ് അറ്റോർണി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. മരണപ്പെട്ടത് ഇന്ത്യൻ കുടുബം ആണോ എന്നും പരിശോധിക്കുന്നുണ്ട്, കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. താപനില മൈനസ് 35 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴ്ന്നതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രസ്താവനയിൽ പറയുന്നത്.

47 കാരനായ ഫ്ലോറിഡ സ്വദേശി, കനേഡിയൻ അതിർത്തിയിൽ നിന്ന് ഒരു മൈലിൽ അകലെ രേഖകളില്ലാത്ത രണ്ട് ഇന്ത്യൻ പൗരന്മാരുമായി വാൻ ഓടിക്കുന്നത് കണ്ടെത്തുകയും, തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തതായും യുഎസ് അറ്റോർണി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

About The Author

error: Content is protected !!