November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ടോംഗോയിൽ അഗ്നിപർവ്വത സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബി.സി.യുടെ തീരപ്രദേശങ്ങളിൽ നൽകിയ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ടോംഗോ ദ്വീപിന് സമീപം കടലിനടിയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ജപ്പാൻ, യുഎസ്, കാനഡ, പസഫിക് തീരം എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്. ടോംഗോയിലെ ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്.

കാനഡയിൽ, ബി.സി.യിലെ നാല് തീരദേശ സോണുകൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം പിന്നീട് റദ്ദാക്കുകയായിരുന്നു. ബി.സി. തീരത്തെ നിരവധി കമ്മ്യൂണിറ്റികൾ ഒറ്റരാത്രികൊണ്ട് അടിയന്തര പദ്ധതികൾ സജീവമാക്കിയതായി പൊതുസുരക്ഷാ മന്ത്രി മൈക്ക് ഫാർൺവർത്ത് പറഞ്ഞു. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് തുല്യമാണ് സ്‌ഫോടനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വിലയിരുത്തി. ഭൂകമ്പങ്ങളേക്കാൾ അഗ്നിപർവ്വതങ്ങൾ സൃഷ്ടിക്കുന്ന സുനാമികൾ താരതമ്യേന അപൂർവമാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ടോംഗോയിൽ തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന ദൃശ്യങ്ങൾ കാണാം. അഗ്നിപർവ്വതം സ്ഫോടനത്തെ തുടർന്ന് പുറം തള്ളപ്പെട്ട പൊടി പടലങ്ങൾ 20 കിലോമീറ്ററോളം വ്യാപിച്ചതായി ടോംഗ ജിയോളജിക്കൽ സർവീസസ് അറിയിച്ചു. ടോംഗയിൽ ഇതുവരെ പരിക്കുകളോ മരണങ്ങളോ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ പറഞ്ഞു. കനത്ത ചാരവും പുകയും ഉള്ളതിനാൽ ആളുകളോട് മാസ്‌ക് ധരിക്കാനും കുപ്പിവെള്ളം കുടിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

സമീപ ദ്വീപ് രാഷ്ട്രങ്ങളായ ഫിജിയിലും സമോവയിലും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ ഒഴുക്കും അപകടകരമായ തിരമാലകളും കാരണം തീരപ്രദേശത്ത് നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ജപ്പാൻ തീരങ്ങളിൽ നേരിയ തോതിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ തുടങ്ങിയതിന് ശേഷം വൻ സ്ഫോടനങ്ങളും ഇടിയും മിന്നലും ഉണ്ടായിരുന്നതായി മാതംഗി ടോംഗ വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. തലസ്ഥാനമായ നുകുലോഫയിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ (40 മൈൽ) വടക്കായാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. 2014 ന്റെ അവസാനത്തിലും 2015-ന്റെ തുടക്കത്തിലും ഈ പ്രദേശത്തെ സ്ഫോടന പരമ്പരകൾ ഒരു ചെറിയ പുതിയ ദ്വീപ് സൃഷ്ടിക്കുകയും പസഫിക് ദ്വീപ സമൂഹത്തിലേക്കുള്ള അന്താരാഷ്ട്ര വിമാന യാത്രയെ ദിവസങ്ങളോളം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

About The Author

error: Content is protected !!