https://chat.whatsapp.com/JAhWwGm5OuJC1YQunRhk80
കോവിഡ്-19 കാരണമുണ്ടായ ജീവനക്കാരുടെ കുറവ് ക്വീൻസ്‌വേ കാൾട്ടൺ ഹോസ്പിറ്റൽ ചില സേവനങ്ങൾ പിൻവലിക്കേണ്ട സാഹചര്യത്തിലേക്ക് നീങ്ങിയതായി ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാരെ മറ്റ് മേഖലകളിലേക്ക് പുനർവിന്യസിക്കുന്നതിനാൽ ആംബുലേറ്ററി കെയർ, ചികിത്സാ സേവനങ്ങൾ, എൻഡോ / സിസ്റ്റോ സേവനങ്ങൾ എന്നിവ കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഒട്ടാവയിലുടനീളമുള്ള സ്റ്റാഫ് ക്ഷാമം ആരോഗ്യ ക്രമീകരണങ്ങളെ ബാധിക്കുന്നു, സേവനങ്ങൾ താൽക്കാലികമായി കുറയ്ക്കാനോ അല്ലെങ്കിൽ അപ്പോയിന്റ്മെന്റുകൾ മൊത്തത്തിൽ റദ്ദാക്കാനോ സ്ഥാപനങ്ങൾ നിർബന്ധിതരാക്കുന്നു എന്നതാണ് പ്രധാന വസ്തുത. ക്വീൻസ്‌വേ കാൾട്ടൺ ഹോസ്പിറ്റലും (ക്യുസിഎച്ച്), സൗത്ത്-ഈസ്റ്റ് ഒട്ടാവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ഹോസ്പിറ്റൽ സേവനങ്ങൾ കുറച്ചിരിയ്ക്കുകയാണ്, ജീവനക്കാരുടെ കുറവ് കാരണം ആണ് സേവനങ്ങൾ കുറച്ചതെന്നാണ് വിശദീകരണം.
ക്യുസിഎച്ച് ജീവനക്കാരിൽ 40 ശതമാനത്തിലധികം പേർക്കും കോവിഡ്-19 പോസിറ്റീവ് ആണെന്നതും, ഇത് ആശുപത്രിക്ക് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്നും മാനേജ്മെന്റ് പറയുന്നു. ഒമൈക്രോൺ വകഭേദം കൂടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ വേണ്ട നടപടികൃമങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു