November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

cerb fraud

cerb fraud

CERB : 5000 ഡോളർ ഫൈനും ആറുമാസം ജയിൽ ശിക്ഷയും ബിൽ പാസ്സാക്കാൻ കനേഡിയൻ ഗവണ്മെന്റ് ശുപാർശ ചെയ്തു.

5000 ഡോളർ ഫൈനും ആറുമാസം ജയിൽ ശിക്ഷയും എന്നുള്ള ബില് പാസ്സാക്കാൻ കനേഡിയൻ ഗവണ്മെന്റ് ശുപാർശ ചെയ്തു.

കൊവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിൽ തൊഴിലാളികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി കാനഡ ഗവൺമെന്റ് ഏർപ്പെടുത്തിയ വേജ് സബ്സിഡികളിൽ പ്രധാനപ്പെട്ട പദ്ധതിയായിരുന്നു സിഇആർബി അഥവാ കാനഡ എമർജൻസി റെസ്‌പോൺസ് ബെനഫിറ്റ്. എട്ട് തവണകളായി 2000 ഡോളർ വീതമാണ് കാനഡ റവന്യു ഏജൻസി ആവശ്യക്കാർക്ക് വിതരണം ചെയ്തത്. ഇതിനായി നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങളും സിആർഎ നൽകിയിരുന്നു. എന്നാൽ സിഇആർബിയുടെ പ്രാരംഭഘട്ടത്തിൽ അപേക്ഷകരുടെ യോഗ്യത സംബന്ധിച്ച് സിആർഎ കർശനമായ അന്വേഷണങ്ങൾ ഒന്നും നടത്തിയില്ലെന്നത്കൊണ്ട് തന്നെ അനർഹരായ നിരവധി ആളുകൾ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറി.

സർവീസ് കാനഡയും സി‌ആർ‌എയുമാണ് സിഇആർബിയുടെ വിതരണം നിർവ്വഹിച്ചത്. അനർഹരായിരുന്നിട്ടും തുക കൈപ്പറ്റിയവർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് കാനഡ റവന്യു ഏജൻസി ഇപ്പോൾ. ടാക്സ് ഉൾപ്പെടെ ഭീമമായ ഒരു തുകയായിരിക്കും ഇത്തരക്കാർ ഗവണ്മെന്റിലേക്ക് തിരിച്ചടക്കേണ്ടി വരിക. കാനഡ എമർജൻസി റെസ്‌പോൺസ് ബെനഫിറ്റും എംപ്ലോയ്‌മെന്റ് ഇൻഷുറൻസും ഒരേസമയം സ്വീകരിച്ചവരും ഫ്രോഡ് കാറ്റഗറിയിൽ ഉൾപ്പെടും. ശമ്പളമായോ സ്വയം തൊഴിലിലൂടെയോ പ്രസവാവധി, പിതൃ ശിശ്രൂഷാ അവധി തുടങ്ങിയവയിൽ ഏതെങ്കിലും വഴിയോ കഴിഞ്ഞ 12 മാസത്തിനുള്ളിൽ 5000 ഡോളർ സമ്പാദിച്ചിട്ടുള്ള, ഇപ്പോഴും കാനഡയിൽ താമസിക്കുന്ന 15 വയസിന് മുകളിലുള്ളവർക്കായാണ് പദ്ധതി അവതരിപ്പിച്ചത്. കൊവിഡ് 19 മൂലം ജോലി നഷ്ടമായവർക്കും ജോലി സമയത്തിൽ കുറവ് വന്നവർക്കും അസുഖം മൂലം ജോലി ചെയ്യാൻ സാധിക്കാതെ വന്നവർക്കും അസുഖമുള്ള ആളെ ശിശ്രൂഷിക്കാനായി ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നവർക്കുമാണ് സിഇആർബിക്കായി അപേക്ഷിക്കാൻ അനുവാദം നൽകിയിരുന്നത്. എന്നാൽ ഈ കാലയളവിൽ സ്വയം ജോലി ഉപേക്ഷിച്ചവരും പദ്ധതി പ്രകാരം അപേക്ഷ നൽകുകയും തുക കൈപ്പറ്റുകയും ചെയ്തിട്ടുള്ളതായി സിആർഎ കണ്ടെത്തി. എംപ്ലോയ്‌മെന്റ് ഇൻഷുറൻസിൽ മുടക്കം വരുത്തിയവരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കും.

ഇതോടെ ആനുകൂല്യത്തിനർഹരായവരിൽ വലിയൊരു വിഭാഗം ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. നാല് ആഴ്ചയിലേക്ക് 2000 ഡോളർ ആയിരുന്നു ഫ്ലാറ്റ് പയ്മെന്റ്റ് ആയി നിശ്ചയിച്ചിരുന്നത്. തിരിച്ചടവിനായി 2020 ഡിസംബർ 20 വരെ നിലവിൽ സമയം അനുവദിച്ചിട്ടുണ്ട്. തൊഴിൽ ദാതാവിന്റെ പേ റോൾ വിശദശാംശങ്ങളും സിഇആർബി അപേക്ഷയിലെ വിവരങ്ങളും താരതമ്യം ചെയ്ത് അയോഗ്യരെ കണ്ടെത്തി തുടർനടപടികളിലേക്ക് കടക്കാനാണ് സിആർഎയുടെ തീരുമാനം.

About The Author

error: Content is protected !!