https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0
റ്റു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽചിറയാണ് കാനഡയിൽ മലയാള ചിത്രം ‘മ്യാവു’ പ്രദർശനത്തിനെത്തിച്ചത്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ തന്നെ കാനഡയിൽ കുടുംബ സദസ്സ് കീഴടക്കിയിരിക്കുകയാണ് ചിത്രം. അതിഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. മുപ്പത്തിനാല് ഷോകളാണ് കാനഡയിൽ ചിത്രത്തിന് ഈ ആഴ്ച്ച നിശ്ചയിച്ചിട്ടുള്ളത്.
സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസിനെയും കേന്ദ്ര കഥാപാത്രങ്ങളായി ലാൽജോസ് ഒരുക്കുന്നു ചിത്രമാണ് ‘മ്യാവു’. രണ്ട് വർഷത്തിന് ശേഷം എത്തുന്ന ഒരു ലാൽജോസ് ചിത്രം എന്ന പ്രത്യേകതയും മ്യാവുവിനുണ്ട്. ടൈറ്റിലിൽ പൂച്ചയുടെ ശബ്ദമായ മ്യാവു കണ്ട് തന്നെ ലാൽജോസിന്ററെ ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. “ഗൾഫിലെ അംബരചുംബികളുടെ പകിട്ടിനു പുറത്താണ് കഥ നടക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ ബാബു നിർവഹിക്കുന്നു. റ്റു കേരള എന്റർടൈൻമെന്റ് ബാനറിൽ ബിജു തയ്യിൽചിറയാണ് കാനഡയിൽ പ്രദർശനത്തിനെത്തിച്ചത്. ക്രിസ്മസ് റിലീസ് ആയിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇക്ബാൽ കുറ്റിപ്പുറവും ലാൽജോസും ഒത്തുചേരുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.
സമ്പൂർണ്ണമായും ഒരു കുടുംബകഥ മാത്രം കേന്ദ്രീകരിച്ചു പറയുന്ന ചിത്രം കൂടിയാണ് ‘മ്യാവു’. ഗൾഫിൻ്റെ പശ്ചാത്തലമാണങ്കിലും ഗൾഫിൻ്റെ നിറപ്പകിട്ടിലേക്കല്ല സംവിധായകൻ കടന്നു ചെല്ലുന്നത്. മറിച്ച് വളരെ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതമാണ് പറയുന്നത്.
വളരെ വ്യത്യസ്തമായ കാസ്റ്റിംഗാണ് ഈ ചിത്രത്തിനു വേണ്ടി ലാൽജോസ് തെരഞ്ഞെടുത്തിരിക്കുന്നത്. സലിംകുമാർ, ഹരിശീ യൂസഫ്, പ്രകാശ് വടകര, ജയാ മേനോൻ, ഭഗത് ഷൈൻ, തമന്നാ പ്രമോദ്, മാനസാ മനോജ്, ബിനോയ് ജോൺസ് എന്നിവരും ഏതാനും പുതുമുഖങ്ങളുമുണ്ട്. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീതം പകരുന്നു. www.ticketspi.com, തീയേറ്റർ വെബ്സൈറ്റ് തുടങ്ങിയവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
More Stories
കാത്തിരിപ്പിന് വിരാമം, ആടുജീവിതം കാനഡയിൽ റിലീസിന്
നിഗൂഢതകൾ ഒളിപ്പിക്കുന്ന ‘ഭ്രമയുഗം’ പ്രീമിയർ ഷോ ഇന്ന് രാത്രി 10.30 ന്
‘മലൈക്കോട്ടൈ വാലിബൻ’ ആദ്യ ദിനം ആസ്വദിക്കാം 12 ഡോളറിൽ