November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

2021ൽ 401,000 സ്ഥിര താമസക്കാർ: എക്കാലത്തെയും ഇമിഗ്രേഷൻ റെക്കോർഡ് മറികടന്ന് കാനഡ

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

2021ൽ കാനഡയിൽ 401,000 സ്ഥിര താമസക്കാർ എക്കാലത്തെയും ചരിത്രം തിരുത്തിയിരിക്കുകയാണ് കാനഡ. 1867-ൽ ഒരു രാജ്യമായി സ്ഥാപിതമായതിനുശേഷം രണ്ടാം തവണയാണ് 400,000 ലധികം പുതിയ സ്ഥിര താമസക്കാരെ കാനഡ സ്വീകരിക്കുന്നത്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) വാർത്താക്കുറിപ്പിൽ ഇത് സ്ഥിതീകരിക്കുകയുണ്ടായി.

1913-ൽ മാത്രമാണ് കാനഡ 400,000 കുടിയേറ്റക്കാരെ സ്വീകരിച്ചത്. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭം മുതൽ രാജ്യത്തേക്കുള്ള കുടിയേറ്റം കുറഞ്ഞിരുന്നു. പാൻഡെമിക്കിന് മുമ്പ്, 2020-ൽ 341,000 പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യം ആയിരുന്നു കാനഡക്കുണ്ടായിരുന്നത്. പകർച്ചവ്യാധി കാരണം കഴിഞ്ഞ വർഷം ഇത് 184,000 ആയി കുറഞ്ഞിരുന്നു. എന്നിരുന്നാലും, 2021-ൽ 401,000 പുതിയ സ്ഥിരതാമസക്കാരുടെ വരവ് പാൻഡെമിക്കിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ ഗുണം ചെയ്യുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

കൂടുതൽ താത്കാലിക താമസക്കാരെ സ്ഥിര താമസക്കാരിലേക്ക് മാറ്റുന്നതിന് IRCC പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തിയതാണ് ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (സിഇസി) ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടുള്ള എക്‌സ്‌പ്രസ് എൻട്രി, കൂടാതെ കാനഡയിൽ താമസിക്കുന്ന 90,000 വിദ്യാർത്ഥികൾക്കും താൽക്കാലിക വിദേശ തൊഴിലാളികൾക്കും സ്ഥിരതാമസത്തിനുള്ള വഴികൾ വാഗ്ദാനം ചെയ്യുന്നതിനായി മെയ് മാസത്തിൽ ആറ് സ്ട്രീമുകളിൽ അപേക്ഷകൾ സ്വീകരിച്ചിരുന്നു.

401,000 എന്ന ലക്ഷ്യം കൈവരിക്കുക എന്നത് 2021-ൽ ഐആർസിസിയുടെ മുൻ‌ഗണനകളിലൊന്നായിരുന്നു. ഇപ്പോൾ വകുപ്പ് ഈ ലക്ഷ്യം കൈവരിച്ചതിനാൽ, ഒരു പുതിയ മാൻഡേറ്റ് ലെറ്റർ പുറത്തിറക്കിയതിന് ശേഷം ഐആർസിസി അതിന്റെ മുൻഗണനകൾ വിശാലമാക്കും.

About The Author

error: Content is protected !!