https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0
കാനഡയിൽ ഫീസിനത്തിൽ നൽകിയ പണം തിരികെ ലഭിക്കുവാൻ പരാതി നൽകി ഇന്ത്യൻ വിദ്യാർത്ഥികൾ. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ക്യുബെക്കിലെ ചില കോളേജുകളിലേക്ക് ഫീസിനത്തിൽ പണം നൽകുകയും എന്നാൽ പഠനാനുമതി ലഭിക്കാത്തതിനാൽ കോളേജിൽ ചേരാൻ സാധിക്കാതെ വരുകയും ചെയ്തു. നിരവധി വിദ്യാർത്ഥികളാണ് പണം തിരികെ ലഭിക്കാൻ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
2020-ൽ, മോൺട്രിയലിലെ സ്വകാര്യ കോളേജായ എം കോളേജ് ഓഫ് കാനഡയിൽ പഞ്ചാബിൽ നിന്നുള്ള കൗർ എന്ന വിദ്യാർത്ഥി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ചേർന്നു. ട്യൂഷൻ ഫീയിനത്തിൽ വർഷം $15,000-ലധികമാണ് നൽകിയത്. എന്നാൽ പഠനാനുമതി ലഭിക്കാത്തതിനാൽ തനിക്ക് പഠിക്കാൻ സാധിച്ചില്ലായെന്നും ഇപ്പോൾ പരാതി നല്കിയിരിക്കുകയാണെന്നും പറഞ്ഞു. 7,300 ഡോളർ തിരികെ നൽകാൻ ആറ് മുതൽ എട്ട് ആഴ്ച വരെ എടുക്കുമെന്ന് കോളേജ് ആദ്യം പറഞ്ഞിരുന്നുവെന്നും, എന്നാൽ ആ കാത്തിരിപ്പ് ഇപ്പോൾ ആറു മാസത്തിലേറെയായി നീണ്ടുവെന്നും പരാതിയിൽ പറയുന്നു. 120 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ എം കോളേജുമായി സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.
എം കോളേജും, സിഡിഇ കോളേജും ഇന്ത്യയിലെ വിദ്യാർത്ഥികൾക്കുള്ള റിക്രൂട്ട്‌മെന്ററിൽ ക്രിത്രിമം നടത്തിട്ടുണ്ടെന്ന് പ്രവിശ്യ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽ 10 സ്വകാര്യ കോളേജുകൾ ഉൾപ്പെടുന്നു. വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിക്കുന്നതിൽ നിന്ന് കഴിഞ്ഞ വർഷം ഈ 10 കോളേജുകളെ താൽക്കാലികമായി തടഞ്ഞിരുന്നു. 2021-ന്റെ തുടക്കത്തിൽ സസ്പെൻഷനുകൾ പിൻവലിച്ചെങ്കിലും, നീണ്ട പ്രോസസ്സിംഗ് കാലതാമസം ഇപ്പോഴും നിലനിൽക്കുന്നു.
“ഞങ്ങൾ സാഹചര്യം പരിഹരിക്കാൻ പ്രവർത്തിക്കുകയാണ്, എന്നാൽ വിവരങ്ങളുടെ രഹസ്യാത്മകതയും സ്വഭാവവും കണക്കിലെടുത്ത്, ഈ സമയത്ത് ഞങ്ങൾ അധിക വിശദാംശങ്ങളൊന്നും നൽകുന്നില്ല,” എന്ന് കോളേജ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ക്യൂബെക്കിലും കാനഡയിലുടനീളമുള്ള വിദേശ വിദ്യാർത്ഥികളുടെ കുതിപ്പിന് ഇടയിലാണ് എം കോളേജിലെ പ്രശ്നങ്ങൾ വന്നിരിക്കുന്നത്. ക്യൂബെക്കിൽ പഠിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 2017-18ൽ 2,686 ആയിരുന്നത് രണ്ട് വർഷത്തിന് ശേഷം 14,712 ആയി ഉയർന്നു. ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളും സ്വകാര്യ കോളേജുകളിൽ ആണ് അഡ്മിഷൻ നേടിയിരിക്കുന്നത് .
More Stories
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു ; ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി ഇന്ത്യ
കാനഡയിൽ വിദ്വേഷ ആക്രമണങ്ങൾ കൂടുന്നു, ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം