November 27, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ 2022ഓടെ ഭക്ഷ്യവില ഉയരുമെന്ന് റിപ്പോർട്ട്

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

കാനഡയിൽ 2022ഓടെ ഭക്ഷ്യവില ഉയരുമെന്ന് പുതിയ റിപ്പോർട്ട്. ഡൽഹൗസി സർവകലാശാലയും ഗൾഫ് സർവകലാശാലയും സംയുക്തമായി ചേർന്ന് നടത്തിയ സർവേയിലാണ് 2022 -ൽ ഭക്ഷ്യവില അഞ്ച് മുതൽ ഏഴ് ശതമാനം വരെ ഉയരുമെന്ന് പറഞ്ഞിരിക്കുന്നത്.

റസ്റ്റോറന്റ് ഭക്ഷണങ്ങൾ, പാലുല്പ്പന്നങ്ങൾ, പച്ചക്കറി, ബേക്കറി വിഭവങ്ങൾ എന്നിവയ്ക്കെല്ലാം വില ഉയരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 12 വർഷമായി ഭക്ഷ്യവിലപ്പെരുപ്പം പ്രവചിക്കുന്ന റിപ്പോർട്ട് ഇതുവരെ പ്രവചിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ പ്രവചിക്കുന്നത്.

സർവേയിൽ നാല് പേരടങ്ങുന്ന ഒരു കുടുംബം 2022-ൽ ഭക്ഷണത്തിനായി ഏകദേശം $14,767 ചെലവഴിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് 2021-നെ അപേക്ഷിച്ച് $900-ലധികം വർദ്ധനവാണ് രേഖപെടുത്തിയിരിക്കുന്നത്. ഇത് ആളുകൾക്കിടയിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോമുകളെയും ഡെലിവറി സേവനങ്ങളെയും ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് രണ്ട് മുതൽ എട്ട് ശതമാനം വരെ കൂടുതൽ ചെലവ് പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ട് പറയുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ കാട്ടുതീ മുതൽ പ്രയറികളിലെ വരൾച്ച വരെ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതികൂല കാലാവസ്ഥാ പ്രത്യാഘാതങ്ങൾ ഭക്ഷ്യവിലയിലും വിതരണത്തിലും സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ, ഒന്റാറിയോ, സസ്‌കാച്ചെവൻ എന്നിവിടങ്ങളിൽ വരും വർഷത്തിൽ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2021ൽ പണപ്പെരുപ്പം 18 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഭക്ഷ്യവിലക്കയറ്റവും പണപ്പെരുപ്പ നിരക്കും വർധിക്കുന്നതിനാൽ 2022ൽ ഭക്ഷ്യ അരക്ഷിതാവസ്ഥ വളർന്നുവരുന്ന പ്രശ്‌നമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

About The Author

error: Content is protected !!