November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ സ്ഥിരതാമസമാക്കിയ ഭാര്യയ്‌ക്കെതിരെ ഇന്ത്യയിൽ വഞ്ചന കുറ്റത്തിന് പരാതി നൽകി ഭർത്താവ്

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറുന്ന പുരുഷൻമാർക്കെതിരെ പോലീസിൽ ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറുന്ന പുരുഷൻമാർക്കെതിരെ പോലീസിൽ പരാതിപ്പെടുന്നത് ഇന്ത്യയിൽ നിത്യസംഭവമാണ്. എന്നാൽ കാനഡയിൽ സ്ഥിരതാമസമാക്കിയ ഭാര്യയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുകയാണ് അഹമ്മദാബാദിൽ നിന്നുള്ള വിശ്വാസ് പട്ടേൽ എന്ന യുവാവ്. ഭാര്യയെ കാനഡയിലേക്ക് അയച്ചതിന് 30 ലക്ഷം രൂപ ചിലവായെന്നും തനിക്ക് വിസ നൽകാൻ ഭാര്യ വിസമ്മതിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. നവംബർ 25 ന് ഗാന്ധിനഗർ ജില്ലയിലെ മാൻസ പോലീസ് സ്റ്റേഷനിൽ ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിശ്വാസ് പട്ടേൽ എന്ന യുവാവ് തന്റെ ഭാര്യ പാലക് പട്ടേലിനെതിരെ വഞ്ചനയ്ക്കും വിശ്വാസ ലംഘനത്തിനും ആണ് കേസ് നൽകിയിരിക്കുന്നത്. 2014 നവംബറിലാണ് തങ്ങൾ വിവാഹിതരായതെന്നും പാലക് കാനഡയിലേക്ക് പോകാൻ ആഗ്രഹിച്ചതിനാൽ, താനും കുടുംബവും ഒരു വലിയ തുക ചെലവഴിച്ചുവെന്നും പട്ടേൽ പറഞ്ഞു. ഭാര്യ കാനഡയിൽ എത്തിക്കഴിഞ്ഞാൽ, തന്നെയും കാനഡയിൽ കൊണ്ടുപോകാമെന്ന് യുവതിയും അവളുടെ മാതാപിതാക്കളും പറഞ്ഞിരുന്നു. 2016 നവംബറിലാണ് യുവതി കാനഡയിലേക്ക് പോയത്. ഈ വർഷമാദ്യം, കനേഡിയൻ പൗരത്വം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് യുവതി.

കനേഡിയൻ പൗരത്വം നേടാനുള്ള ഭാര്യയുടെ പദ്ധതിയെക്കുറിച്ച് ഭർത്താവും കുടുബവും അറിഞ്ഞപ്പോൾ, പാലക് വിശ്വാസവഞ്ചന നടത്തുകയാണെന്ന് കാണിച്ച് അവർ മാൻസ പോലീസിൽ പരാതി നൽകി. പാലക്കിന്റെ മാതാപിതാക്കളെയും പ്രേരണാക്കുറ്റത്തിന് പ്രതികളാക്കി. ഇതിനിടയിൽ കനേഡിയൻ പൗരത്വം നേടാൻ പോലീസ് ക്ലിയറൻസ് ലഭിക്കാനുള്ള നടപടികൾ സ്തംഭിച്ചിരിന്നു, പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ യുവതി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കാനഡയിൽ പൗരത്വ നടപടിക്രമങ്ങൾ തുടരാൻ പാലക്കിന്റെ പിസിസിയുടെ നടപടിക്രമങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ റീജിയണൽ പാസ്‌പോർട്ട് ഓഫീസിനോടും ഇന്ത്യൻ കോൺസൽ ജനറലിനോടും ഹൈക്കോടതി നിർദ്ദേശിച്ചു.

വഞ്ചന, വിശ്വാസവഞ്ചന, പ്രേരണ എന്നിവയ്ക്ക് മൻസ പോലീസ് പാലക്കിനും മാതാപിതാക്കൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടയിൽ അഭിഭാഷകനായ നിലയ് പട്ടേൽ മുഖേന അവർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു, കോടതി ഉത്തരവ് മനഃപൂർവം അനുസരിക്കാത്തതിന് കോടതിയലക്ഷ്യത്തിന് ആർപിഒയെയും കോൺസൽ ജനറലിനെയും ശിക്ഷിക്കണമെന്ന് അവർ ഹൈക്കോടതിയിൽ വാദിച്ചു. എന്തുകൊണ്ടാണ് കോടതിയലക്ഷ്യത്തിന് ഇവർക്കെതിരെ നടപടിയെടുക്കാത്തതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് എസ് ജെ ദവെ എന്നിവരടങ്ങിയ ബെഞ്ച് ആർപിഒയ്ക്കും ടൊറന്റോയിലെ കോൺസൽ ജനറലിനും നോട്ടീസ് അയച്ചു. ഡിസംബർ 14നകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

About The Author

error: Content is protected !!