November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ശൈത്യകാലം പ്രവചനം സത്യമായി വിറങ്ങലിച്ച് കാനഡ

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

ഒന്റാറിയോയിൽ ശൈത്യകാലം പതിവിലും നേരത്തെ എത്തും, എന്ന് സെപ്റ്റമ്പറിൽ വെതർ നെറ്റ് വർക്ക് പ്രവചിച്ചിരുന്നു. ഈ പ്രവചനം യാഥാർഥ്യമാക്കി നവംബർ ആദ്യ വാരത്തിൽ മഞ്ഞുവീഴ്ചയുടെയും, ശൈത്യകാല കൊടുങ്കാറ്റിന്റെയും, മുന്നറിയിപ്പുകൾ പ്രൈറീസ്ന്റെ ഭാഗങ്ങളിലും വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലും നൽകിയിരുന്നു.

ശരത്കാലത്തിൽ റോക്കിസിന്റെ ഭാഗങ്ങളിൽ സാധാരണയെക്കാൾ ചൂടുള്ള കാലാവസ്ഥ അനുഭവപെട്ടു. എന്നാൽ ബ്രിട്ടീഷ് കൊളംബിയ, യുക്കോൺ എന്നീ പ്രദേശങ്ങളിലെ അവസ്ഥ മറ്റൊന്നായിരുന്നു. ഈ പ്രദേശങ്ങളിൽ താപനില സാധാരണയേക്കാൾ കുറവായിരുന്നു. ശരത്കാലത്തിൻറെ അവസാനം ഉണ്ടാവുന്ന ഒരു പാറ്റേൺ മാറ്റം, കാനഡയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യകാലം നേരത്തെ എത്തിച്ചു പോളാർ ജെറ്റ് സ്ട്രീമിൽ ലാ നിനയുടെ സ്വാധീനം മൂലം ഒന്റാറിയോയിലും, ക്യൂബെക്കിലും കനത്ത മഞ്ഞു വീഴ്ച ഉണ്ടായി. സാധാരണയിൽ കുറഞ്ഞ താപനില അനുഭവപെടുന്ന പ്രതിഭാസമാണ് ‘ലാ നിന’. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ കണ്ടതിൽ ഏറ്റവും മോശമായ കാലാവസ്ഥയാണ് ഒന്റാറിയോയിൽ അനുഭവിക്കുന്നത്. ശൈത്യകാലത്തിന്റെ നേരത്തെയുള്ള വരവ് ഒന്റാറിയോയെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഒന്റാറിയോയിൽ കഴിഞ്ഞ 20 വർഷങ്ങളിൽ അനുഭവിച്ചതിനേക്കാൾ കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാകുവാനും, ചെറിയ കൊടുക്കറ്റുകൾ തെക്ക് ഭാഗത്തു വീശിയടിക്കാനും സാധ്യത കാണുന്നുതായി കാലാവസ്ഥ ശാസ്ത്രജ്ഞൻ, ഡോ. ഡഗ് ഗിൽഹാം പ്രവചിച്ചു.

ഡിസംബർ മാസത്തിൽ ഒന്റാറിയോയിൽ അസാധാരണമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും താപനില ശരാശരിയേക്കാൾ താഴുമെന്നും ആയതിനാൽ എല്ലാവരും മുൻകരുതലുകൾ എടുക്കണമെന്നും ഗിൽഹാം മുന്നറിയിപ്പ് നൽകി. ഡിസംബറിലെ മഞ്ഞുകാലവുമായി ഒന്റാറിയോ പൊരുത്തപ്പെട്ടു എങ്കിലും ഈ വർഷം അസാധാരണമായ ശൈത്യകാലം കാലാവസ്ഥ ശാസ്ത്രജ്ഞർ പ്രവചിച്ചിരിക്കുന്നു. ഗ്രേറ്റ് തടാകങ്ങളുടെ കിഴക്കും തെക്കുകിഴക്കുമായി സ്ഥിതി ചെയ്യുന്ന പരമ്പരാഗത സ്നോ ബെൽറ്റുകളിലുടനീളം ധാരാളം ലേക്ക് എഫെക്ട് സ്നോയും രൂപം കൊള്ളും എന്നും പ്രവചിച്ചിരിക്കുന്നു. കാനഡയിൽ നിന്ന് ഉത്ഭവിക്കുന്ന തണുത്ത വായു ഗ്രേറ്റ് തടാകങ്ങളുടെ തുറന്ന വെള്ളത്തിലൂടെ നീങ്ങുമ്പോഴാണ് ലേക്ക് എഫെക്ട് സ്നോ ഉണ്ടാകുന്നത്. ഗ്രേറ്റ് തടാകങ്ങളിലെ ശീതീകരിക്കാത്തതും താരതമ്യേന ചൂടുള്ളതുമായ വെള്ളത്തിലൂടെ തണുത്ത വായു കടന്നുപോകുമ്പോൾ, ചൂടും ഈർപ്പവും അന്തരീക്ഷത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തേക്ക് മാറുന്നതാണ് ലേക്ക് എഫക്ട് സ്നോവിന് കാരണം.

നവംബർ 1 മുതൽ ഒന്റാറിയോയുടെയും മാനിറ്റോബയുടെയും ഭാഗങ്ങളിൽ ലേക്ക്-എഫക്റ്റ് സ്നോ 1,500 കിലോമീറ്ററിലധികം വ്യാപിക്കാൻ സാധ്യത ഉള്ളതായി വെതർ നെറ്റ് വർക്ക് റിപ്പോർട്ട് ചെയ്തു. ചില പ്രദേശങ്ങളിൽ 20 മുതൽ 40 സെൻറിമീറ്റർ വരെ മഞ്ഞു വീഴ്ച ഉണ്ടായതായി എൻവിറോണ്മെൻറ് കാനഡ അറിയിച്ചു അമോസ്, ലാ സാരെ, മാതഗാമി എന്നിവിടങ്ങളിൽ 15 സെന്റിമീറ്റർ ഓളം മഞ്ഞു പെയ്യും എന്ന് പ്രതീക്ഷിക്കുന്നു മഞ്ഞു വീഴ്ച്ചക്ക് പുറമെ ശക്തമായ കാറ്റും ഈ പ്രദേശങ്ങളിൽ പ്രതീക്ഷിക്കാം. അന്തരീക്ഷത്തിൽ വീശിയടിക്കുന്ന മഞ്ഞു മൂലം കാഴ്ച മങ്ങും എന്ന് എൻവിറോണ്മെൻറ് കാനഡ മുന്നറിയിപ്പ് നൽകി. അപകടം ഒഴുവാക്കുവാൻ ഈ മേഖലകളിലൂടെയുള്ള യാത്ര കഴിവതും ഒഴുവാക്കുക.

ഈ സാഹചര്യങ്ങൾ കണക്കിൽ എടുത്ത് സെന്റർ ഡി സർവീസ് സ്കൊലെയർ ഹരിക്കാന പ്രദേശത്തെ 27 പ്രീ-സ്കൂൾ, എലിമെനട്രി, സെക്കൻഡറി, വൊക്കേഷണൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുതിർന്നവർക്കുള്ള ജനറൽ സ്കൂളുകൾ മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളു എന്നിരുന്നാലും, ശീതകാലത്തിന്റെ ഇടയിൽ ജെറ്റ് സ്ട്രീം പാറ്റേണിൽ മറ്റൊരു പ്രധാന മാറ്റം പ്രതീക്ഷിക്കുന്നു, എന്ന് ഡോക്ടർ ഗിൽഹാം അറിയിച്ചു. ഈ പാറ്റേൺ മാറ്റം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പടിഞ്ഞാറൻ കാനഡയിൽ അതികഠിനമായ ഒരു ശൈത്യകാലത്തിനു കാരണമാകും. കഠിനമായ തണുപ്പ് നീണ്ടുനിൽക്കാനുള്ള സാധ്യത കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിൽ വടക്കൻ പ്രൈറീസ്, ക്യൂബെക്കിന്റെ ഭൂരിഭാഗവും അറ്റ്ലാന്റിക് കാനഡയുടെ ചില ഭാഗങ്ങളിലും, പ്രത്യേകിച്ച് ഡിസംബർ പകുതിയോടെയും ജനുവരി അവസാനത്തോടെയും മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒന്റാറിയോയിലെ ശൈത്യകാല കാലാവസ്ഥ രണ്ട് പതിറ്റാണ്ടുകളായി കണ്ടതിൽ വെച്ച് ഏറ്റവും മോശമായ സാഹചര്യങ്ങളിലൂടെ നീങ്ങുന്നുവെന്ന് കാനഡ കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്. ഒന്റാറിയോ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ 25 വർഷത്തേക്കാൾ കൂടുതൽ തണുത്ത കാലാവസ്ഥ ഈ സീസണിന്റെ അവസാന പാദത്തിൽ ഉണ്ടാകുമെന്ന് പറയുന്നുണ്ട്. തണുപ്പിന്റെ കാഠിന്യത്തിൽ മഞ്ഞുപാളികൾ രൂപപ്പെടുന്നതിനുള്ള സാധ്യതകൾ തള്ളിക്കളയാൻ പറ്റില്ലെന്നും പറയപ്പെടുന്നു. പ്രവചനങ്ങൾ എന്ത് തന്നെ ആയാലും സുരക്ഷിതരായി ഇരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.

About The Author

error: Content is protected !!