November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

5-11 വയസ് പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ അംഗീകരിച്ച് കാനഡ

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

ഹെൽത്ത് കാനഡ അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഫൈസർ കോവിഡ് -19 വാക്സിൻ അംഗീകരിച്ചു. എലിമെന്ററി സ്കൂൾ കുട്ടികൾക്ക് കോവിഡ് -19-നെതിരെ വാക്സിനേഷൻ എടുക്കാൻ സാധിക്കും. മുമ്പ്, 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് മാത്രമേ വാക്‌സിൻ എടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. രണ്ട് ഡോസുകളും എട്ട് ആഴ്ച ഇടവിട്ട് നൽകണമെന്ന് പ്രതിരോധ കുത്തിവയ്പ്പിനുള്ള ദേശീയ ഉപദേശക സമിതി (NACI) ശുപാർശ ചെയ്യുന്നു.

സിനോഫാം, സിനോവാക്, കോവാക്സിൻ എന്നിവയിൽ നിന്നുള്ള കുത്തിവയ്പ്പുകൾ പൂർണ്ണമായി എടുക്കുന്ന സഞ്ചാരികൾക്ക് നവംബർ 30 മുതൽ കാനഡയിൽ പ്രവേശിക്കാൻ അനുമതി നൽകും, ഇന്ത്യ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ വാക്സിനുകൾ കൂടുതലായി നൽകപ്പെടുന്നു.

അതുപോലെ തന്നെ കാനഡയിൽ കുട്ടികൾക്കുള്ള ഡോസിന്റെ കയറ്റുമതി ഞായറാഴ്ച ആരംഭിക്കുമെന്ന് പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് മന്ത്രി ഫിലോമിന ടാസ്സി അറിയിച്ചു. ഓർഡർ ചെയ്ത 2.9 ദശലക്ഷം ഡോസുകൾ ഈ ആഴ്ച അവസാനത്തോടെ ലഭിക്കും. രാജ്യത്തെ എല്ലാ യോഗ്യരായ കുട്ടികൾക്കും ആദ്യ ഡോസ് നൽകാൻ ഇത് മതിയാകും, എന്ന് മന്ത്രി പറഞ്ഞു.

ഫൈസർ കോവിഡ് -19 വാക്സിൻ എടുക്കുന്നതിന് 14 ദിവസം മുമ്പോ ശേഷമോ കുട്ടികൾക്ക് ഫ്ലൂ ഷോട്ട് പോലുള്ള മറ്റൊരു വാക്സിൻ നൽകരുതെന്ന് NACI ശുപാർശ ചെയുന്നുണ്ട്. പതിനൊന്ന് വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ ചെറിയ പീഡിയാട്രിക് ഡോസ് നൽകണം പക്ഷേ, ആദ്യത്തെയും രണ്ടാമത്തെയും ഡോസ് സ്വീകരിക്കുന്നതിന് ഇടയിൽ അവർക്ക് 12 വയസ്സ് തികയുകയാണെങ്കിൽ, രണ്ടാമത്തെ ഡോസ് മുതിർന്നവർക്കുള്ള ഫോർമുലേഷൻ ആകാം. ഫോർമുലേഷന്റെ രണ്ട് ഡോസുകളോ അല്ലെങ്കിൽ ഓരോന്നോ ഡോസ് ലഭിച്ചാൽ കുട്ടികൾ പൂർണ്ണമായും വാക്സിനേഷൻ എടുത്തതായി കണക്കാക്കും.

കനേഡിയൻ സർക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 1,762,434 കേസുകളും 29,481 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവധിക്കാല യാത്രാ സീസൺ അടുക്കുന്നതോടെ, അന്താരാഷ്‌ട്ര യാത്രകൾ സ്റ്റാൻഡേർഡ് ചെയ്യുന്നതിനും ചെറിയ യാത്രകൾ നടത്തുന്ന കനേഡിയൻമാർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നത് എളുപ്പമാക്കുന്നതിനുമുള്ള നിരവധി നടപടികൾ കനേഡിയൻ സർക്കാർ പ്രഖ്യാപിച്ചു.

About The Author

error: Content is protected !!