November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കനത്ത മഴ കാനഡയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

തിങ്കളാഴ്ച പടിഞ്ഞാറൻ കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ പെയ്യ്ത കനത്ത മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുകയും തുടർന്ന് റോഡുകൾ പൂർണമായി അടക്കുകയും ഒരു നഗരം മുഴുവൻ ഒഴിപ്പിക്കുകുയും ചെയ്തു. ഓയിൽ പൈപ്പ്ലൈനുകളും താത്കാലികമായി അടിച്ചു.

ആൽബർട്ടയിൽ നിന്ന് പസഫിക് തീരത്തേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന ട്രാൻസ് മൗണ്ടൻ പൈപ്പ് ലൈൻ കൊടുങ്കാറ്റിനെ തുടർന്ന് അടച്ചിടാൻ നിർബന്ധിതരായി. പ്രതിദിനം 300,000 ബാരൽ ഓയിൽ വഹിക്കുന്നതിനുള്ള ശേഷിയാണ് ഈ ലൈനിനുള്ളത്. കൂടാതെ പൈപ്പ് ലൈനിന്റെ നിർമ്മാണവും താൽക്കാലികമായി നിർത്തി വെച്ചു. ഉയരുന്ന വെള്ളത്തിൽ പാലങ്ങൾ മുങ്ങുന്ന സാഹചര്യത്തിലും, മലിനജല ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാൻ നിർബന്ധിതരായതിനെ തുടർന്ന് മെറിറ്റിലെ അധികാരികൾ 7100 ഓളം പൗരന്മാരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക് മാറുവാൻ ആവശ്യപെട്ടു. സുരക്ഷിതരായി മാറി നിൽക്കുവാൻ ഇടം ഇല്ലാത്തവരെ കംലൂപ്സിലെയും കെലോനയിലെയും എമർജൻസി സർവീസ് സെന്ററുകളിൽ പാർപ്പിക്കും. പ്രവിശ്യയിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്കു മാറുന്നവർക്കു വേണ്ടി ഗ്യാസ് സ്റ്റേഷനുകൾ തുറന്നു പ്രവർത്തിക്കണം എന്ന് അധികൃതർ അറിയിച്ചു.

അബോട്ട്സ്ഫോർഡിലും തോംസൺ-നിക്കോള റീജിയണൽ ഡിസ്ട്രിക്റ്റിലും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക് മാറുവാൻ അധികൃതർ ആവശ്യപെട്ടിട്ടുണ്ട്. അബ്ബോട്സ്ഫോഡിൽ തിങ്കളാഴ്ച അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഫ്രേസർ വാലി റീജിയണൽ ഡിസ്ട്രിക്ടിൽ, പ്രാദേശിക മലിനജല സംവിധാനം കനത്ത സമ്മർദ്ദത്തിലാണെന്നും സ്ഥിതി മെച്ചപ്പെടുന്നതുവരെ അലക്കൽ പോലുള്ള ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കരുതെന്നും താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കനത്ത മഴ വാൻകൂവർ ദ്വീപിൽ അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളും, ഒഴിപ്പിക്കലുകളും, ജലവിതരണ പ്രശ്നങ്ങളും സൃഷ്ടിച്ചു. കൂടാതെ വാൻകൂവറിലെ കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ ഇംഗ്ലീഷ് ബേയിൽ ഒരു ബാർജിൻ്റെ നങ്കൂരമഴിയുകയും സൺസെറ്റ് ബീച്ചിനടുത്തുള്ള കടൽഭിത്തിയിൽ ഇടിക്കുകയും ചെയ്തു. കനത്ത കാറ്റുമൂലം സീവാളും സ്റ്റാൻലി പാർക്കും അടച്ചു.

ലില്ലൂറ്റിനും ഹെയ്ഗിനും സമീപം ഉണ്ടായ മണ്ണിടിച്ചിലുകളും നിരവധി ആളുകളെ ബാധിച്ചിട്ടുള്ളതായി പ്രവിശ്യയിലെ പൊതു സുരക്ഷാ മന്ത്രി മൈക്ക് ഫാർൺവർത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലില്ലൂറ്റ് മണ്ണിടിച്ചിലിൽ വാഹനങ്ങളിൽ കുടുങ്ങിയവരെയെല്ലാം രക്ഷപ്പെടുത്തിയതായും, അതേസമയം ഹെയ്ഗ് ൽ കൂടിങ്ങിയ ആളുകളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും മൂലം നിരവധി പ്രധാന ഹൈവേകൾ അടക്കേണ്ടതായി വന്നു. ഇതേ തുടർന്ന് നിരവധി പൗരന്മാർ ഒറ്റപ്പെട്ടു. അഗാസിസിനടുത്തുള്ള ഹൈവേ 7 ന്റെ ഒരു ഭാഗത്ത് 80 മുതൽ 100 വരെ വാഹനങ്ങൾ മണ്ണിടിച്ചിലിൽ കുടുങ്ങിയതായി അധികൃതർ അറിയിച്ചു.

കനേഡിയൻ സായുധ സേനയുടേത് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഈ ആളുകളെ സഹായിക്കുന്നു. ഈ മേഖലയിലേക് ഹെലികോപ്റ്ററുകൾ അയക്കുകയും 50 കുട്ടികളുൾപ്പെടെ 275 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. നാശനഷ്ടത്തിന്റെ പൂർണ്ണ വ്യാപ്തി വിലയിരുത്താൻ ഉദ്യോഗസ്ഥർ നെട്ടോട്ടം ഓടുകയാണ്.

നദികൾ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കമുണ്ടായ നഗരങ്ങൾ, തകർന്ന ഹൈവേകൾ എന്നിവയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ദിവസം മുഴുവൻ കാറ്റ് വീശുന്നതിനാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാൻ ഫെഡറൽ സർക്കാർ തയ്യാറാണ്. എന്ന് പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ഒപ്പം എല്ലാവരോടും സുരക്ഷിതരായി ഇരിക്കുവാനും അഭ്യർത്ഥിച്ചു. റെക്കോർഡ് മഴയും ഉരുകുന്ന മഞ്ഞും വർധിച്ച ഫ്രീസിങ് ലെവലും ചേർന്നതാവാം വിനാശകരമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത് എന്ന് എൻവിറോണ്മെന്റ് കാനഡയുടെ ഒരു കാലാവസ്ഥാ നിരീക്ഷകൻ അറിയിച്ചു.

വാന്കൂവറിലും പരിസരത്തും 250 മില്ലിമീറ്റർ വരെ മഴ ഒരു ദിവസത്തിൽ ലഭിക്കുക്ക ഉണ്ടായി. ഇത് സാധാരണ ഈ പ്രതേശത് ഒരു മാസത്തിൽ ലഭിക്കുന്ന മഴയുടെ അളവിന് തുല്യം ആണെന്ന് എൻവിറോണ്മെൻറ് കാനഡ അറിയിച്ചു. കടുത്ത കാലാവസ്ഥ വ്യതിയാനത്തിലൂടെ കടന്നു പോവുകയാണ് കാനഡ ഇപ്പോൾ. ഈ കഴിഞ്ഞ വേനൽ കാലത് കടുത്തചൂടും കാട്ടുതീയും മൂലം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും, രണ്ടു പട്ടണങ്ങളുടെ നാശത്തിനും കാരണമായി. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലിയ നഗരമായ വൻകൂവർ പ്രവിശ്യയ ഒരു ടൊർണാഡോ നീരീക്ഷണ്യത്തിലും ആയിരുന്നു. സ്വതവേ ശാന്തമായ പ്രതേശത് ഇതൊരു അപൂർവ സംഭവം ആയിരുന്നു.

ദേശീയ കാലാവസ്ഥാ സേവനം, വാഷിംഗ്ടൺ സ്റ്റേറ്റിൽ ചുഴലിക്കാറ്റ് ശക്തിയോട് അടുക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയാട്ടുണ്ട്. ഇത് ഏകദേശം ഒരാഴ്ചയായി നിർത്താതെയുള്ള മഴയാണ്. സിയാറ്റിലിലെ സീ-ടാക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച 58 mph (93 km/h) വേഗതയിൽ കാറ്റ് വീശുന്നതായി റിപ്പോർട്ട് ചെയ്തു. വെസ്റ്റേൺ വാഷിങ്ടണിൽ 15,80, 000 ൽ അധികം ജനങ്ങൾക് വൈദുതി ലഭിക്കാത്ത സാഹചര്യവും തിങ്കളാഴ്ച ഉണ്ടായതായി സീറ്റൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

സീയാറ്റിലിൻ്റെ പല ഭാഗത്തും 15 സെൻറ്റി മീറ്ററോളം മഴ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചു. സിയാറ്റിലിൽ നിന്ന് ഏകദേശം 80 മൈൽ (129 കി.മീ) വടക്ക് കിഴക്കുള്ള ഹാമിൽട്ടൺ പട്ടണത്തിൽ വാരാന്ത്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു, താമസക്കാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക് മറുവാനായി അധികൃതർ അഭ്യർത്ഥിച്ചു. സ്കാഗിറ്റ് നദിയിലൂടെ വെള്ളം ഒഴുകുന്നതിനാൽ, സെഡ്രോ-വൂളി, ബർലിംഗ്ടൺ, മൗണ്ട് വെർനോൺ എന്നീ നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണിലെ സുമാസിലെ കനേഡിയൻ അതിർത്തിക്ക് തൊട്ടു തെക്ക്, സിറ്റി ഹാൾ വെള്ളത്തിനടിയിലായെന്നും ഈ വെള്ളപ്പൊക്ക ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ ഒന്നാണ് എന്നും അധികൃതർ പറഞ്ഞു.

ഒരു കനേഡിയൻ നാഷണൽ റെയിൽവേ ട്രെയിൻ ബ്രിട്ടീഷ് കൊളംബിയയിലെ .ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്ത പട്ടണമായ യേലിന് പുറത്ത് വെച്ച് പാളം തെറ്റി. പ്രദേശത്തെ നിരവധി മണ്ണിടിച്ചിലുകൾ ഉണ്ടായതിനെ തുടർന്ന് റെയിൽ ഒലിച്ചുപോയതാണ് പാളം തെറ്റുന്നതിലേക്ക് നയിച്ചത് എന്ന് കനേഡിയൻ നാഷണൽ റെയിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.

About The Author

error: Content is protected !!