Join for daily Canada Malayalm News
https://chat.whatsapp.com/JKF0n7LTamREQfs7WG4yjS
മലയാളം സിനിമ കുറുപ്പ് പ്രദർശിപ്പിച്ചിരുന്ന ടൊറോന്റോ ജിടിഎയിലെ സിനിപ്ലസ് തിയേറ്ററിന് നേരെ പരക്കെ ആസൂത്രത ആക്രമണം. ഞെട്ടിക്കുന്ന സംഭവമാണ് ടൊറോന്റോ ജിടിഎയിൽ ഇന്ന് നടന്നത്. ആക്രമണത്തെ തുടർന്ന് കാനഡ ജിടിഎ പ്രവിശ്യകളിലെ തീയേറ്ററുകളിൽ പ്രദർശനങ്ങളും നിർത്തിവെച്ചു. അക്രമണസമയത്തെ സിസിടിവി ദ്രശ്യങ്ങൾ റോയൽ കനേഡിയൻ മൗണ്ട് പോലീസ് പരിശോധിച്ചു വരുന്നു. തിയേറ്റർ ആക്രമിച്ചവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അവർക്കെതിരെ കാനഡ നിയമമനുസരിച്ച് നടപടിയെടുക്കുമെന്നും കുറുപ്പ് മൂവി ഡിസ്ട്രിബ്യൂറ്റേഴ്സ് ആയ അച്ചായൻസ് ഫിലിം ഹൗസ് ഭാരവാഹികളെ കനേഡിയൻ മൗണ്ട് പോലീസ് അറിയിച്ചു. ഡിസ്ട്രിബ്യൂറ്റേഴ്സ് തമ്മിലുള്ള പ്രശ്നമാണോ ഈ ആക്രമണത്തിന് പിന്നിലെന്നും ആർസിഎംപി അന്വേഷിക്കുന്നുണ്ട്.
കുറുപ്പ് സിനിമക്ക് വൻ വരവേൽപ്പാണ് കാനഡയിൽ ലഭിച്ചിരുന്നത്. നവംബർ 12 ആം തിയതി പ്രദർശനം തുടങ്ങിയ സിനിമ കഴിഞ്ഞ അഞ്ചു ദിവസവും ഹൗസ്ഫുൾ ഷോകളായിരുന്നു നടന്നിരുന്നത്. അച്ചായൻസ് മൂവി ഹൗസ് ബാനറിൽ ആണ് കാനഡയിൽ കുറുപ്പ് പ്രദർശനത്തിന് എത്തിയത്. എല്ലാ ഷോകളും ഹൗസ്ഫുൾ പ്രദർശനങ്ങളായിരുന്നു കാനഡയിൽ. ആദ്യമായിട്ടാണ് കാനഡയിൽ ഒരു മലയാള സിനിമക്ക് ഇത്ര തിരക്ക് അനുഭവപ്പെടുന്നതും, അതുപോലെ തന്നെ സിനിപ്ലസ് തീയേറ്ററുകളിൽ ആദ്യമായിട്ടാണ് ഒരു മലയാളം സിനിമ പ്രദശനത്തിനെത്തുന്നത്.
അക്രമികൾ കുറുപ്പ് സിനിമ പ്രദർശിപ്പിച്ചിരുന്ന ഏഴ് തീയേറ്ററുകളിലെ സ്ക്രീനുകളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. അക്രമികൾക്കെതിരെ നടപടിയെടുക്കാതെ തിയേറ്ററിൽ ഇനി മലയാളം ചിത്രങ്ങളൊന്നും പ്രദർശിപ്പിക്കില്ലെന്നും കനേഡിയൻ തിയറ്റർ ഉടമകൾ പറഞ്ഞു. ഇനി വരാൻ പോകുന്ന മരക്കാർ പോലുള്ള ബിഗ്ബഡ്ജെക്ട് ചിത്രങ്ങളും പ്രദര്ശിപ്പിക്കില്ലയെന്ന നിലപാടിലാണ് തിയറ്റർ ഉടമകൾ ഇതുമൂലം മലയാള സിനിമകളുടെ റിലീസ് കാനഡയിൽ പ്രതിസന്ധിയിൽ ആവുകയാണ്.
അത്യന്തം ഞെട്ടിക്കുന്നതും സങ്കടകരവുമായ സംഭവമാണ് ഇന്ന് കാനഡയിൽ ഉണ്ടായത്. കേരളത്തിന് പുറത്ത് മലയാള സിനിമകൾക്ക് റിലീസിന് ആവശ്യമായ തിയേറ്ററുകൾ പോലും ലഭിക്കുന്നില്ല, എന്നാൽ ചില കേന്ദ്രങ്ങൾ ലഭിച്ചാലും ഇതുപോലുള്ള ഒറ്റപ്പെട്ട പ്രശ്നങ്ങളാണ് പ്രദർശനം തടയുന്നത്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു