കാനഡ ഉഗാണ്ടയ്ക്ക് ഏകദേശം 2 ദശലക്ഷം ഡോസ് മോഡേണ കോവിഡ്-19 വാക്സിൻ സംഭാവന ചെയ്തു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് വാക്സിൻ പങ്കിടൽ സൗകര്യത്തോടുള്ള കാനഡയുടെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ഈ സംഭാവന. ഉഗാണ്ടയുടെ ആരോഗ്യ മന്ത്രാലയത്തിന് 1,904,140 ഡോസുകൾ ലഭിച്ചതായി യുനിസെഫ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ് വാക്സിൻ സൗകര്യത്തിലൂടെ ഉഗാണ്ടയിലേക്കുള്ള കാനഡയുടെ ആദ്യ സംഭാവനയാണ് ഇതെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ (GAC) സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മോഡേണയുടെ 10 ദശലക്ഷം ഡോസ് കോവിഡ്-19 വാക്സിൻ കോവാക്സ് വാക്സിൻ പങ്കിടൽ സൗകര്യത്തിലേക്ക് സംഭാവന ചെയ്യുമെന്നും ആഫ്രിക്കയിൽ എംർഎൻഎ വാക്സിനുകൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് 15 ദശലക്ഷം ഡോളർ സംഭാവന ചെയ്യുമെന്നും പറഞ്ഞിരുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു