അച്ചായൻസ് ഫിലിം ഹൗസ് ഡിസ്ട്രിബ്യൂട്ടേഴ്സിൻ്റെ ബാനറിൽ കാനഡയിൽ ‘കുറുപ്പ്’ പ്രദർശനത്തിനെത്തി. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ കാനഡയിൽ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.
കാനഡയിൽ മികച്ച പ്രീ-ബുക്കിംഗ് പ്രതികരണം ലഭിച്ച സിനിമ കൂടിയാണ് ദുൽഖറിന്റെ ‘കുറുപ്പ്’. കാനഡയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന് ഇത്ര പ്രീ-ബുക്കിംഗ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ IMDB റേറ്റിംഗ് പത്തിൽ 8.9 ആണുള്ളത്.
കാനഡയിൽ ബുക്കിങ് ആരംഭിച്ച് നിമിഷനേരംകൊണ്ടുതന്നെ ആദ്യദിനങ്ങളിലെ ടിക്കറ്റ് ഫുൾ ആയിരുന്നു. അച്ചായൻസ് ഫിലിം ഹൗസ് ഡിസ്ട്രിബ്യൂട്ടേഴ്സ് വൈഡ് റിലീസ് തന്നെയാണ് കാനഡയിൽ നടത്തിയത്. കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തുക. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗളൂരു, മൈസൂർ എന്നിവിടങ്ങളിലായിരുന്നു കുറിപ്പിന്റെ ചിത്രീകരണം.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. ക്രൈം ഡ്രാമ വിഭാഗത്തിൽപെടുന്ന സിനിമയാണ് ‘കുറുപ്പെ’ന്നും ടൈറ്റിൽ കഥാപാത്രമായി ദുൽഖർ തിളങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ എന്നിവരാണ് കയ്യടി നേടുന്ന മറ്റുതാരങ്ങൾ. www.cineplex.com, www.landmarkcinemas.com, www.ticketspi.com, www.achayanz.ca എന്നീ വെബ്സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു