November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലേക്കുള്ള ഇന്ത്യൻ സ്ഥിര താമസക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ഇന്ത്യയിൽ നിന്നുള്ള കാനഡയിലേക്കുള്ള സ്ഥിര താമസക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം കാനഡയിൽ സ്ഥിരതാമസ (പിആർ) പദവി നേടുന്നതിൽ ഇന്ത്യക്കാരുടെ എണ്ണം കുറവായിരുന്നു, എന്നാൽ 2021-ൽ വർദ്ധനവുണ്ടായി, ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ 69,014 ഇന്ത്യൻ പൗരന്മാർ കാനഡയിൽ സ്ഥിര താമസത്തിനുള്ള പദവി നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ 2020 ലെ മൊത്തം കണക്ക് 37,125 ആയിരുന്നു, 2019-ൽ 84,114 സ്ഥിരതാമസ (പിആർ) പദവിനേടി, ഇത് എക്കാലത്തെയും ഉയർന്ന കണക്കാണ്. 2019-നേക്കാൾ കൂടുതലായിരിക്കും ഈ വർഷത്തെ സ്ഥിരതാമസ (പിആർ) പദവി നേടുന്നവരുടെ എണ്ണം എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) എന്നീ മൂന്ന് സ്ട്രീമുകൾ പ്രഖ്യാപിച്ച സ്ഥിരതാമസ (പിആർ) പദവി നേടാൻ കൂടുതൽ ഇൻഡ്യക്കാർക്കായി എന്നതാണ് ഇതിനു പ്രധാന കാരണം. ഇതിനു കീഴിൽ, ഹെൽത്ത് കെയർ മേഖലയിലെ താത്കാലിക തൊഴിലാളികൾക്കായി 20,000 അപേക്ഷകളും മറ്റ് തിരഞ്ഞെടുത്ത അവശ്യ തൊഴിലുകളിലെ താൽക്കാലിക തൊഴിലാളികൾക്കായി 30,000 അപേക്ഷകളും കനേഡിയൻ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 40,000 അപേക്ഷകളും സ്വീകരിക്കുമെന്ന് ഐആർസിസി അറിയിച്ചു.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻകീഴിൽ അമേരിക്കയിലും, കോവിഡ് മൂലം മറ്റ് രാജ്യങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ആഘാതമാണ് നിലവിലുള്ള കുതിച്ചുചാട്ടത്തിന് കാരണമെന്ന് കനേഡിയൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ സ്ഥാപകൻ പറയുകയുണ്ടായി.

സർക്കാരിന്റെ പ്ലാൻ അനുസരിച്ച് 2021-ൽ 351,000 സ്ഥിരതാമസ (പിആർ) ഉം 2022-ൽ 361,000 സ്ഥിരതാമസ (പിആർ)ഉം ലക്ഷ്യമിട്ടിരുന്നപ്പോൾ, ഇവ 401,000, 411,000 ആയി ട്രൂഡോ സർക്കാർ ഉയർത്തുകയുണ്ടായി. 2023 ലെ കണക്ക് ഇതിലും ഉയർന്നതാണ്, 421,000. എന്നാൽ ഈ പ്രവേശനങ്ങളിൽ ഭൂരിഭാഗവും, ഇന്ത്യക്കാർ ആണെന്നതാണ് പ്രധാന വസ്തുത.

About The Author

error: Content is protected !!