November 6, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

അച്ചയാൻസ് ഫിലിം ഹൗസിൻ്റെ ബാനറിൽ “കുറുപ്പ്” നവംബർ 12 മുതൽ കാനഡയിൽ പ്രദർശനം ആരംഭിക്കുന്നു.

അന്വേഷണങ്ങൾക്ക് അച്ചയൻസ് ഫിലിം ഹൗസ് ലെ മനോജ് വട്ടയ്ക്കട്ട്, സോണി വർഗീസ്, ബിജോ സെബാസ്റ്റ്യൻ ടിജോമോൻ വെള്ളിയാം പറമ്പിൽ എന്നിവരെ നേരിൽ ബന്ധപ്പെട്ട ബന്ധപ്പെടാം.

കേരളം കണ്ട ഏറ്റവും ക്രൂരനായ കുറ്റവാളിയുടെ, സുകുമാരകുറുപ്പിൻറെ ജീവചരിത്രം പറയുന്ന ചിത്രം ‘കുറുപ്പ്’ അച്ചായൻസ് ഫിലിം ഹൗസ് ഡിസ്ഫിബ്യൂട്ടേഴ്സിൻ്റെ ബാനറിൽ നവംബർ 12 ന് കാനഡയിലുടനീളം റീലീസ് ചെയ്യും. ദുൽക്കർ സൽമാൻ പ്രധാന റോളിൽ എത്തുന്ന ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീനാഥ്‌ രാജേന്ദ്രനാണ്. സോഭിത ധുലിപാല, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഭാരത് നിവാസ് തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിന് U/A സർട്ടിഫിക്കേഷൻ ലഭിച്ചു.

രണ്ട് മണിക്കൂർ മുപ്പത്തിയാറു മിനിറ്റാണ് സിനിമയുടെ റൺ ടൈം. വേ ഫെയർ ഫിലിംസും, എം സ്റ്റാർ എൻ്റർടൈൻമെൻ്റും ചേർന്ന് നിർമിക്കുന്ന സിനിമക്ക് NFT ശേഖരണം ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രതേകതയും ഉണ്ട്. ഒരു ബ്ലോക്ക്ചെയിൻ നെറ്റ്വർക്കിൽ സംഭരിച്ചിരിക്കുന്ന ഒരു അദ്വിതീയ ഡിജിറ്റൽ അസറ്റാണ് NFT. സംഗീതം മുതൽ ഒരു വെബ്സൈറ്റ് ഡൊമെയ്ൻ വരെ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഈ ആസ്തികൾ ഓൺലൈനായി വാങ്ങാനും വിൽക്കാനും കഴിയും. ഡിജിറ്റൽ ടോക്കണുകൾ വെർച്വൽ അല്ലെങ്കിൽ ഫിസിക്കൽ അസറ്റുകൾക്കുള്ള ഉടമസ്ഥതയുടെ രേഖകളായി കണക്കാക്കപ്പെടുന്നു.

കൂടാതെ ദുബായിയിലെ ബുർജ് ഖലീഫയിൽ ട്രെയിലർ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും ഈ ചിത്രത്തിന് ചരിത്രത്തിൽ ഇടം നേടി കൊടുക്കുന്നു. നവംബർ 10 ന് രാത്രി 8:10 ന് പ്രമോ പ്രദർശിപ്പിക്കും. അച്ചായൻസ് ഫിലിം ഹൗസ് ഡിസ്ട്രിബ്യൂട്ടേഴ് 35 തിയറ്ററുകളിൽ ആയിട്ടാണ് ചിത്രം നവംബർ 12 മുതൽ പ്രദർശിപ്പിക്കുന്നത്. നവംബർ 9 മുതൽ ടിക്കറ്റുകൾ www.landmarkcinemas.com www.ticketspi.com മുതലായ വെബ്സൈറ്റുകളിലൂടെ ലഭ്യമാണ്.

സിനിപ്ലെക്സ് സിൽവർ സിറ്റി റിവർപോർട്ട് സിനിമ, വാൻകൂവർ, ഡങ്കനിലെ കാപ്രിസ് സിനിമ, സറേയിലെ ലാൻഡ്മാർക് സിനിമാസ് , ഗിൽഡ്ഫോർഡ് കെലോനയിലെ ലാൻഡ്മാർക് സിനിമാസ് ഗ്രാൻഡ്, കാൽഗറിലെ ലാൻഡ്മാർക് സിനിമാസ് കൺട്രി ഹിൽസ്, എഡ്മണ്ടനിലെ സിനിപ്ലെക്സ് മൂവീസ് 12, ടോറൻറ്റോയിലെ സിൽവർസിറ്റി റിച്ച്മണ്ട് ഹിൽ സിനിമാസ്, ഓക്ക്വില്ലെ സിനിപ്ലെക്സ് സിനിമാസ് വിൻസ്റ്റൺ ചർച്ചിൽ, വിറ്റ്ബിയിലെ ലാൻഡ്മാർക് സിനിമാസ്, ഒട്ടാവയിലെ ലാൻഡ്മാർക് സിനിമാസ്, ലണ്ടനിലെ സിൽവർസിറ്റി ലണ്ടൻ സിനിമാസ്, സെന്റ് കാതറിൻസിലെ ലാൻഡ്മാർക് സിനിമാസ്, കിംഗ്സ്റ്റണിലെ ലാൻഡ് മാർക് സിനിമാസ്, കിച്ചനെറിലെ അപ്പോളോ സിനിമാസ്, ഹാലിഫാക്സ് ലെ സിനിപ്ലെക്സ് സിനിമാസ് പാർക്ക് ലൈൻ , മോൺട്രിയലിലെ ഡോളർ സിനിമാസ്, സറീനയിലെ ഗാലക്സി സിനിമാസ് , തണ്ടർബേയിലെ സിൽവർസിറ്റി തണ്ടർബേ സിനിമാസ്, വിൻഡ്സറിലേ സിൽവർസിറ്റി വിൻഡ്സർ സിനിമാസ്, സിഡ്നിലെ സിനിപ്ലെക്സ് സിനിമാസ് , സിഡ്നി, സിൽവർസിറ്റി വിക്ടോറിയ സിനിമാസ്, വിക്ടോറിയ, സിനിപ്ലെക് സിനിമാസ് നോർമൻവ്യൂ, റെജീന, സ്കോട്ടിയബാങ്ക് തീയറ്റർ സാസ്കാറ്റൂൺ, സിൽവർസിറ്റി സെൻറ് വൈറ്റൽ സിനിമാസ്, വിന്നിപെഗ്, ഗാലക്സി സിനിമാസ് ബാരി, സിനിപ്ലെക്സ് സിനിമാസ് ട്രിനിറ്റി ഡ്രൈവ്, മോങ്ക്ടൺ , സിനിപ്ലെക്സ് സിനിമാസ് സെയിന്റ് ജോൺ, സിനിപ്ലെക്സ് സിനിമാസ്, ചാർലെറ്റ് ടൗൺ, ഗാലക്സി സിനിമാസ് , റെഡ് ഡീർ, ലാൻഡ്മാർക് സിനിമാസ് എഡ്സൺ, ലാൻഡ്മാർക് സിനിമാസ് യുക്കോൺ, ലാൻഡ്മാർക് സിനിമാസ് ബ്രാൻഡൻ, ക്യാപിറ്റൽ തീയേറ്റർ നോർത്ത് ബാറ്റിൽഫോർഡ് , ഗാലക്സി സിനിമാസ് ബെല്ലെവില്ലേ എന്നി തീയേറ്ററുകളിൽ ചിത്രം അച്ചായൻസ് ഫിലിം ഹൗസ് ഡിസ്ഫിബ്യൂട്ടേഴ്സിൻ്റെ ബാനറിൽ നവംബർ 12 മുതൽ പ്രദർശിപ്പിക്കും.

ഇന്ത്യയിലെ കുറ്റാന്വേഷകർക്ക് യാതൊരുവിധ തെളിവും നൽകാതെ അവരെ വട്ടംകറക്കി കുപ്രസിദ്ധി ആർജിച്ച ബുദ്ധിമാനായ ക്രിമിനലായ സുകുമാരകുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രം ആകയാൽ ‘കുറുപ്പ്’ ലോകമെമ്പാടുമുള്ള മലയാള സിനിമയുടെ ആരാധകരിൽ വളരെയധികം താല്പര്യം ജനിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ‘കുറുപ്പ്’ ഒരു ഗ്ലോറിഫിക്കേഷൻ ആകുമോ എന്നൊരു ആശങ്കയും സിനിമാപ്രേമികൾ പങ്കുവെക്കുന്നു. എന്നാൽ അത്തരം ആശങ്കകൾ വേണ്ട എന്നും സുകുമാരക്കുറുപ്പിനെ തങ്ങള് ഗ്ലോറിഫൈ ചെയ്യാന് ശ്രമിച്ചിട്ടില്ലെന്നും ദുൽഖർ പറഞ്ഞു.

എന്നാൽ ഇതൊരു വലിയ ബജറ്റ് സിനിമയാണ് എന്നും അത്കൊണ്ട്തന്നെ പ്രേക്ഷകരെ എന്റര്ടെയ്ൻ ചെയുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നും. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും എന്നും, യഥാർഥ പേരുകള് ഉപയോഗിച്ചിട്ടില്ല എന്നും ദുൽഖർ കൂട്ടി ചേർത്തു. ഒപ്പം ‘കുറുപ്പ്’ നെ ഒരു സിനിമയായിട്ടു തന്നെ കാണണം എന്നും അഭ്യർത്ഥിച്ചു. 35 കോടി ബജറ്റ് ഉള്ള സിനിമ ഇന്ത്യയിലും ദുബായിയിലും ആയിട്ടാണ് ചിത്രീകരണം പൂർത്തി ആക്കിയത്. സുകുമാരകുറുപ്പിനെ മഹത്വപ്പെടുത്താതെ ഒരു നല്ല ദൃശ്യാനുഭവം നൽകുന്ന ഒരു സിനിമയിരിക്കും കുറുപ്പ് എന്ന് പ്രതീക്ഷിക്കാം.

About The Author

error: Content is protected !!