November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

എൻഎംസ് ഇന്റർനാഷണൽ വോളിബോൾ മാമാങ്കത്തിനൊരുങ്ങി നയാഗ്ര

നയാഗ്ര മലയാളി സമാജം സംഘടിപ്പിക്കുന്ന എൻഎംസ് എവർ റോളിങ്ങ് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് നവംബർ 12 ,13 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നയാഗ്ര മലയാളി സമാജം സംഘടിപ്പിക്കുന്ന ആദ്യത്തെ രാജ്യാന്തര വോളിബാൾ ടൂർണമെന്റ് ആണെന്ന പ്രത്യേകതയും ഇതിനുണ്ട്. കാനഡയിൽ നിന്നുമുള്ള പ്രമുഖ ടീമുകൾക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള വോളിബാൾ ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

മത്സരത്തിൽ ഒൻപത് ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കയിൽ നിന്നും ഡിഎൻവൈ സ്‌ട്രൈക്കേഴ്‌സ് ന്യൂയോർക്, ഫില്ലി സ്റ്റാർസ് ഫിലാഡൽഫിയ, കൈരളി ലയൺസ്‌ ചിക്കാഗോ, എൻവൈഎംസ് സീ ന്യൂയോർക് എന്നീ ടീമുകളോട് കാനഡയിലെ ബ്രാംപ്ടൺ സ്‌പൈക്കേഴ്‌സ്, ഫാൽക്കൻസ് ഓഫ് ലണ്ടൻ, സ്കാർബ്രോയിൽനിന്നുള്ള ടീം യുണൈറ്റഡ്‌, മാസ്ക് എഡ്മൺടോൺ സ്‌പൈക്കേഴ്‌സ്, എന്നിവർക്ക് പുറമെ ഹോം ടൗൺ ആയ നയാഗ്രയുടെ എൻഎംസ് ബ്ലാസ്റ്റേഴ്‌സ് കൈകരുതിന്റെ വേഗം അളക്കും.

സമ്മാനത്തുകയും മത്സരംപോലെതന്നെ ആകർഷകമാണ്. ഒന്നാം സമ്മാനം 5001 ഡോളറും, രണ്ടാം സമ്മാനം 2501 ഡോളറുമാണ്. ജിയോ ജോസഫ് ആണ് മത്സരത്തിന്റെ ഗ്രാൻഡ് സ്പോൺസർ, തോംസൺ സ്കറിയ, ജിബി ജോൺ, പ്രദീപ് മേനോൻ, പൗലോസ് കെ വർഗീസ്, സജി മംഗലത്, ടോമി കൊക്കോട്, ബൈജു വിജയ്, ടെസ്സി കളപുരക്കൽ, ക്രിസ് ലാമനിൽ, സിമി ചാക്കോ, ബിനീഷ് ബേബി, രേഖ സാമുവൽ എന്നിവരാണ് ടൂർണമെന്റ് സ്പോൺസർമാർ.ആഷ്‌ലി ജോസഫ് ആണ് കൺവീനർ. നയാഗ്ര മലയാളി സമാജം പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിൻസ് കുര്യൻ, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ ടോണി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.

നയാഗ്ര റീജിയണിലെ എല്ലാ വിഭാഗത്തിൽപ്പെട്ട മലയാളികളെയും ഒരു പ്രസ്ഥാനത്തിന്റെ കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് നയാഗ്ര മലയാളി സമാജം പ്രവർത്തിക്കുന്നത്. ഗ്രിംസ്ബി, സെന്റ് കാതറൈൻസ്, തോറോൾഡ്, നയാഗ്ര ഫാൾസ്, നയാഗ്ര ഓൺ ദി ലേയ്ക്ക്, പോർട്ട് കോൾബോൺ, ഫോർട്ട് എറി, വെലന്റ് എന്നീ പ്രദേശങ്ങളെയാണ് നയാഗ്ര മലയാളി സമാജത്തിനു കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയിൽ ജാതി, മതം, രാഷ്ട്രീയം എന്നീ തരംതിരിവുകൾ ഇല്ല എന്നതാണ് നയാഗ്ര മലയാളി സമാജത്തിന്റെ പ്രത്യേകത. നയാഗ്ര മലയാളി സമാജം സംഘടിപ്പിക്കുന്ന ആദ്യത്തെ രാജ്യാന്തര വോളിബാൾ ടൂർണമെന്റ് ആണെന്ന പ്രത്യേകതയും ഈ ടൂർണമെന്റിനുണ്ട്.

About The Author

error: Content is protected !!